This media is not supported in your browser
VIEW IN TELEGRAM
केरल सरकार द्वारा अतिथि मज़दूरों की शिकायतों को सुनने के लिए और उनका समाधान करने के लिए कॉल सेंटर खोला गया है। विभिन्न भाषाओं में आपके शिकायतों और सवालों का जवाब देने में सक्षम सरकारी अधिकारियों को इसकी ज़िम्मेदारी दी गयी है।
टोल फ्री नं : 18004255214, 155214
സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്കായി കോൾ സെൻ്റർ സജ്ജമാക്കി. വിവിധ ഭാഷാ പ്രാവീണ്യമുള്ള ആളുകളെ നിയോഗിച്ചു കൊണ്ടാണ് കോൾ സെൻ്റർ പ്രവർത്തിക്കുന്നത്.
ടോൾ ഫ്രീ നമ്പർ : 180042555214,
155214
टोल फ्री नं : 18004255214, 155214
സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്കായി കോൾ സെൻ്റർ സജ്ജമാക്കി. വിവിധ ഭാഷാ പ്രാവീണ്യമുള്ള ആളുകളെ നിയോഗിച്ചു കൊണ്ടാണ് കോൾ സെൻ്റർ പ്രവർത്തിക്കുന്നത്.
ടോൾ ഫ്രീ നമ്പർ : 180042555214,
155214
This media is not supported in your browser
VIEW IN TELEGRAM
രാവും പകലുമില്ലാതെ ഈ ദിവസങ്ങളിൽ നമുക്ക് വേണ്ടി മാറ്റിവെച്ചവരോടുള്ള ഈ കരുതലാണ് സുനിയെ സൂപ്പർ ഹീറോ സുനിയാക്കുന്നത്.
#StayHomeStaySafe #COVID19Kerala #BreakTheChain

കോവിഡ് - 19 മായി ബന്ധപ്പെട്ട് സന്നദ്ധ പ്രവർത്തകരാകാൻ താത്പ്പര്യമുള്ളവർ ഇനി www.sannadhasena.kerala.gov.in എന്ന വെബ് സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇതുവരെ 1,54,000 വളണ്ടിയർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്‌ട്രേഷനു വേണ്ടി 24 മണിക്കൂർ പ്രവർത്തിക്കുന്ന കാൾ സെന്റർ സജ്ജമാണ് 155243,155300 എന്നീ ടോൾ ഫ്രീ നമ്പറിൽ സേവനം ലഭ്യമാകും. രജിസ്ട്രേഷനായി 9400 198 198 എന്ന നമ്പറിൽ മിസ്ഡ്‌കോൾ സംവിധാനവും ഉണ്ട്.
സാമൂഹിക അടുക്കള, ഭക്ഷണ വിതരണം, മരുന്നുകളുടെ വിതരണം തുടങ്ങിയവ സാധ്യമാക്കുന്നതിനാണ് സന്നദ്ധ സേന. ഓരോ ദിവസങ്ങളിലെയും രജിസ്‌ട്രേഷൻ വിവരങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കൈമാറുകയാണ് ചെയ്യുക.
If you want to join as a volunteer in the COVID-19 preventive programme, please register at www.sannadhasena.kerala.gov.in. 154000 volunteers have completed the registration till now. A call center operates 24x7 to support the registration process. You can reach out the call center using the toll free numbers: 155243 & 155300. You can also give a missed call to 9400 198 198 for the registration.
Volunteers are mainly used

അഞ്ച് മാസത്തെ പെൻഷൻകൂടി വിതരണം ചെയ്യാനുള്ള ഉത്തരവിറങ്ങി. ഇപ്പോൾ ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷനാണ് വീടുകളിൽ എത്തിക്കുകയോ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് അയക്കുകയോ ചെയ്തിട്ടുള്ളത്. ഇനി ഡിസംബർ മുതൽ ഏപ്രിൽ മാസം വരെയുള്ള പെൻഷൻ അനുവദിക്കുകയാണ്. രണ്ട് പ്രത്യേകതകളുണ്ട്. ഏപ്രിൽ മാസത്തെ പെൻഷൻ അഡ്വാൻസായി നൽകുകയാണ്. ഈ പെൻഷനാകട്ടെ 1200 അല്ല 1300 രൂപയാണ്.
അഞ്ച് മാസങ്ങൾക്കുവേണ്ടി 2730 കോടി രൂപയാണ് അനുവദിക്കുന്നത്. ഇതിനു പുറമേ കുടിശിക തീർക്കാനായി 34 കോടി രൂപ പ്രത്യേകം അനുവദിച്ചിട്ടുണ്ട്. 2019 ഡിസംബർ 15 നുള്ളിൽ മസ്റ്റർ ചെയ്തവർക്കുമാത്രമേ ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷൻ അനുവദിച്ചിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ 2020 ഫെബ്രുവരി 15 വരെ മസ്റ്റർ ചെയ്തവർക്കുകൂടി കുടിശികയടക്കം പണം അനുവദിക്കുന്നുണ്ട്. ഇതിനുപുറമേ ഒക്ടോബർ, നവംബർ മാസങ്ങളിലെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ചെയ്തപ്പോൾ മസ്റ്റർ ചെയ്തുവെങ്കിലും വിവാഹം / പുനർവിവാഹം ചെയ്തിട്ടില്ല എന്ന് സാക്ഷ്യപത്രം സമർപ്പിക്കാത്തവർക്ക് പെൻഷൻ കുടിശിക നൽകുന്നതിന് 68 കോടി പ്രത്യേകം അനുവദിച്ചിട്ടുണ്ട്. ഇവർ ജൂൺ മാസത്തിനുള്ളിൽ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. അങ്ങനെ ആകെ 2833 കോടി രൂപയാണ് പെൻഷനായി അനുവദിക്കുന്നത്.
ഇതിൽ 1350 കോടി രൂപ സഹകരണ ബാങ്കുകൾ വഴിയാണ് വിതരണം ചെയ്യുക. 1483 കോടി രൂപ ഗുണഭോക്താക്കളുടെ നിർദ്ദേശപ്രകാരം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്കാണ് കൊടുക്കുക. ഈ പണം ഏപ്രിൽ 9 ന് മാത്രമേ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുകയുള്ളൂ. എന്നാൽ സഹകരണ സംഘങ്ങൾ വഴിയുള്ള വിതരണം ഏപ്രിൽ ആദ്യവാരം തന്നെ തുടങ്ങും.
കർഷകത്തൊഴിലാളി പെൻഷൻ, വയോജന പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ പെൻഷൻ, അവിവാഹിതർക്കുള്ള പെൻഷൻ എന്നിങ്ങനെ അഞ്ച് സ്കീമുകളിലായി 44 ലക്ഷം ഗുണഭോക്താക്കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.
ഇതിനുപുറമേ, 162 കോടി രൂപയുടെ കർഷകപെൻഷനടക്കം 16 ക്ഷേമനിധികളിലെ 6 ലക്ഷത്തോളം അംഗങ്ങൾക്ക് സർക്കാരിൽ നിന്നും 369 കോടി രൂപ അനുവദിക്കുന്നു. ചുമട്ടുതൊഴിലാളി, മോട്ടോർ വാഹനം, കെട്ടിട നിർമ്മാണം, കള്ള്ചെത്ത് മുതലായ സ്വയംപര്യാപ്തമായ ക്ഷേമനിധികളിൽ നിന്നും 4 ലക്ഷം ആളുകൾക്ക് 240 കോടി രൂപയും വിതരണം ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ടു മാസത്തെ പെൻഷൻ തുകകൂടി ചേർത്താൽ മൊത്തം 4706 കോടി രൂപയാണ് 54 ലക്ഷം ആളുകൾക്കായി വിതരണം ചെയ്യുന്നത്.
ഇത് കോവിഡ് കാലത്ത് രാജ്യത്തെ ഏറ്റവും വലിയ ഇൻകം ട്രാൻസ്ഫർ പദ്ധതിയാണെന്നതിന് സംശയമില്ല. കേന്ദ്രസർക്കാർ ചെയ്യേണ്ടതും ഇതാണ്. ഇന്ത്യാ രാജ്യത്ത് സാർവ്വത്രിക പെൻഷൻ നടപ്പാക്കുക. പെൻഷൻ തുകയാകട്ടെ ഇന്നത്തെ 200-300 രൂപയിൽ നിന്നും 1000 രൂപയായി ഉയർത്തുക.

ഏപ്രിൽ ഫൂൾ - വ്യാജ പോസ്റ്റുകൾക്കെതിരെ കർശന നടപടി
ഏപ്രിൽ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജപോസ്റ്റുകൾ ശദ്ധയിൽപ്പെട്ടിട്ടുണ്ട് . കോവിഡ് 19, കൊറോണ വൈറസ്, ലോക് ഡൗൺ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജപോസ്റ്റുകൾ ഉണ്ടാക്കുന്നതും അത് ഷെയർ ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുന്നതാണ്. ഇത്തരം പോസ്റ്റുകളുമായി എന്തെങ്കിലും സംശയമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
കോവിഡ് കൺട്രോൾ റൂം നമ്പർ : 9497900112, 9497900121, 1090 എന്നീ നമ്പറുകളുമായി ബന്ധപ്പെടേണ്ടതാണ്.
#keralapolice #covid19 #fakemessages #aprilfool

കൊറോണ അവലോകന യോഗത്തിനു ശേഷം 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും.
https://www.facebook.com/CMOKerala/
https://www.facebook.com/CMOKerala/
Facebook
Log in or sign up to view
See posts, photos and more on Facebook.
കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു.
https://www.facebook.com/PinarayiVijayan/videos/875177809571649/

വീട്ടിലിരുന്ന് വീഡിയോകാള്‍ വഴി വൈദ്യപരിശോധനയ്ക്ക് കേരള പോലീസിന്‍റെ നേതൃത്വത്തില്‍ ആപ്പ്
അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ജോലി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യസംരക്ഷണത്തിനായി മെഡിക്കല്‍ സേവനം ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി. ജനമൈത്രി പോലീസും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ബ്ലൂ ഇഎച്ച്ആര്‍ എന്ന സ്ഥാപനവും ചേര്‍ന്നാണ് ആപ്പ് തയ്യാറാക്കിയത്. blueTeleMed എന്ന മൊബൈല്‍ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്. പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഈ സേവനം തികച്ചും സൗജന്യമാണ്.
കോവിഡ് 19 നെ കുറിച്ച് മാത്രമല്ല മറ്റു അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്കു വേണ്ട നിര്‍ദ്ദേശങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും ഈ ആപ്പിലൂടെ ലഭിക്കും. ആപ്പില്‍ ശേഖരിച്ചിരിക്കുന്ന ഡോക്ടര്‍മാരുടെ പട്ടികയില്‍ നിന്ന് ആവശ്യമുള്ളയാളെ തിരഞ്ഞെടുത്തു ബന്ധപ്പെടാനാകും. ഡോക്ടര്‍ വീഡിയോകോള്‍ മുഖേന രോഗിയെ പരിശോധിച്ച് ഇ-പ്രിസ്ക്രിപ്ഷന്‍ നല്‍കും. തുടര്‍ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്യുന്ന പക്ഷം ആപ്പില്‍ ലഭിക്കുന്ന ഇ-പാസ് പൊലീസ് പരിശോധന സമയത്ത് കാണിച്ച് യാത്ര തുടരാവുന്നതാണ്.
അടച്ചുപൂട്ടല്‍ സമയത്ത് ആശുപത്രിയില്‍ പോകാതെതന്നെ ഡോക്ടര്‍മാരില്‍ നിന്ന് നേരിട്ട് ചികിത്സ തേടാനുള്ള ഈ സംവിധാനം പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരമാവധി വിനിയോഗിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭ്യര്‍ത്ഥിച്ചു. മൊബൈല്‍ ആപ്പിന്‍റെ ലിങ്ക് ഇതോടൊപ്പം.
https://play.google.com/store/apps/details?id=com.blueehr.bluetelemed

Google Play
blueTeleMed - Apps on Google Play
Connecting volunteer medical professionals and public through free telemedicine
കോവിഡ് 19-നുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആധികാരിക വിവരങ്ങള്‍ നല്‍കുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി വാട്ട്‌സാപ്പ് ചാറ്റ് ബോട്ട് പ്രവർത്തന സജ്ജമായി.
+919072220183 എന്ന നമ്പറിലാണ് ചാറ്റ് ബോട്ട് പ്രവര്‍ത്തിക്കുന്നത്. ചാറ്റ് ബോട്ട് വഴി കൊവിഡ് 19 നെക്കുറിച്ചുള്ള അധികാരിക വിവരങ്ങള്‍ അറിയേണ്ടവര്‍ +919072220183 എന്ന നമ്പര്‍ മൊബൈലില്‍ സേവ് ചെയ്യുകയോ അല്ലെങ്കിൽ http://wa.me/919072220183 ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്ട്‌സാപ്പിലൂടെ ഒരു ഹായ് അയക്കുകയും ചെയ്യുക.
അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന മെനുവില്‍ നിന്ന് ചാറ്റ് ബോട്ടിന്റെ നിര്‍ദ്ദേശാനുസരണം ആവശ്യമായ വിവരങ്ങളിലേക്കെത്താം. കോവിഡിനെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍, പൊതുജനങ്ങള്‍ പാലിക്കേണ്ട സുരക്ഷ മുന്‍കരുതലുകള്‍, നിര്‍ദ്ദേശങ്ങള്‍, കൊറോണ ബാധിത രാജ്യം/ സംസ്ഥാനത്ത് നിന്ന് വന്നവര്‍ക്കുള്ള പ്രത്യേക നിര്‍ദ്ദേശങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ജില്ലാതല കണ്‍ട്രോള്‍ റൂം നമ്പറുകള്‍ തുടങ്ങിയ വിവരങ്ങള്‍ ചാറ്റ് ബോട്ട് വഴി ജനങ്ങള്‍ക്ക് ലഭ്യമാകും.
കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്ന മാധ്യമങ്ങളില്‍ ഒന്നാണ് വാട്ട്‌സാപ്പ്. ഈ സാഹചര്യത്തില്‍ അത്തരം അശാസ്ത്രീയ സന്ദേശങ്ങളുടെ വ്യാപനം തടയുന്നതിനായാണ് ആരോഗ്യ വകുപ്പ് വാട്ട് സാപ്പ് ചാറ്റ് ബോട്ട് പുറത്തിറക്കിയിരിക്കുന്നത്. വാട്ട്‌സാപ്പ് ഇന്ത്യയുമായുള്ള നേരിട്ടുള്ള സഹകരണം ഉറപ്പാക്കിക്കൊണ്ടാണ് ആരോഗ്യ വകുപ്പ് ഈ സംവേദനാത്മക ചാറ്റ് ബോട്ട് ജനങ്ങളിലേക്കെത്തിച്ചിരിക്കുന്നത്.

ഇന്ന് കേരളത്തില്‍ 7 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം, കാസറഗോഡ് ജില്ലകളില്‍ നിന്നും 2 പേര്‍ക്ക് വീതവും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. തിരുവനന്തപുരത്ത് 8, 13 വയസുള്ള രണ്ട് കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചയാള്‍ വിദേശത്ത് നിന്നും വന്നതാണ്. മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വന്നത്.
കേരളത്തില്‍ 241 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 215 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നും 2 പേരുടെ വീതം പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. 24 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ ഇന്ന് നിര്യാതനായി. ഇതോടെ രണ്ട് പേരാണ് മരണമടഞ്ഞത്.
203 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,63,129 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,62,471 പേര്‍ വീടുകളിലും 658 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 150 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ള 7485 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 6381 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്നുള്ള ലോക് ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ 232 പൗരൻ മാരെ സംസ്ഥാന ടൂറിസം വകുപ്പിന്‍റെയും ജര്‍മന്‍ എംബസിയുടെയും ശ്രമഫലമായി പ്രത്യേക വിമാനത്തില്‍ സ്വദേശത്തേക്ക് യാത്രയാക്കി. ഇവരിലേറെയും ജര്‍മനിയില്‍നിന്നുള്ളവരാണ്. സംസ്ഥാനത്തെ 13 ജില്ലകളിലായി കുടുങ്ങിക്കിടന്നവരെയാണ് ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെത്തിച്ച ശേഷമാണ് യൂറോപ്പിലേയ്ക്ക് യാത്രയാക്കിയത്.
വിദേശത്തു നിന്നുള്ള വിനോദസഞ്ചാരികളെ സഹായിക്കാന്‍ എല്ലാ ജില്ലയിലും കേരള ടൂറിസം ഹെല്‍പ് ഡെസ്കുകള്‍ ആരംഭിച്ചിരുന്നു. കേരളത്തില്‍ കുടുങ്ങിയ ജര്‍മ്മന്‍ പൗരൻ മാരെ തിരികെയെത്തിക്കാനുള്ള ജര്‍മ്മന്‍ എംബസിയുടെ പരിശ്രമത്തിന് പൂര്‍ണ പിന്തുണയാണ് സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും നല്‍കിയത്. ജര്‍മ്മന്‍കാര്‍ക്കൊപ്പം മറ്റുള്ളവര്‍ക്കും സൗകര്യമേര്‍പ്പെടുത്തുകയായിരുന്നു.
യൂറോപ്യന്‍ യൂണിയനിലെ വിവിധ രാജ്യങ്ങളിലെ പൗരൻ മാരെ കണ്ടെത്തി തിരുവനന്തപുരത്തെത്തിക്കുകയെന്നത് ശ്രമകരമായ ദൗത്യമായിരുന്നു. കുറഞ്ഞ സമയം കൊണ്ട് ഇവരെ കണ്ടെത്തിയതില്‍ ടൂറിസം വകുപ്പിലെ ജീവനക്കാരും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിമാരും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. സുരക്ഷിതമായി ഇവരെ പല സ്ഥലങ്ങളില്‍നിന്ന് തിരുവനന്തപുരത്ത് എത്തിക്കാന്‍ പൊലീസും സഹായിച്ചു.
രാജ്യമൊട്ടാകെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള അനുമതികള്‍ നേടിയാണ് ഇവരെ തിരുവനന്തപുരത്തെത്തിച്ചത്. ഓരോ ജില്ലയിലും പ്രത്യേകം വാഹനം ഏര്‍പ്പെടുത്തിയിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ സഹകരണം മികച്ചതായിരുന്നു. സാമൂഹിക അകലം പാലിക്കുന്നതിനു വേണ്ടി വലിയ വാഹനങ്ങളാണ് ഏര്‍പ്പെടുത്തിയത്.
രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും 14 ദിവസത്തോളം ക്വാറന്‍റീനില്‍ കഴിഞ്ഞവരുമാണ് ഈ 232 പേരുമെന്ന് ഉറപ്പ് വരുത്തി. പലരും കോവിഡ്-19 പരിശോധന ഫലം സ്വയം നടത്തിയിരുന്നു. ജര്‍മ്മനിയുടെ ബാംഗ്ലൂര്‍ കോണ്‍സുലേറ്റും തിരുവനന്തപുരത്തെ ഓണററി കോണ്‍സുലേറ്റാണ് യാത്രാരേഖയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ ചെയ്തതെന്നും അവര്‍ പറഞ്ഞു. വിമാനം ചാര്‍ട്ടര്‍ ചെയ്തതും ഇവരുടെ ശ്രമഫലമായിട്ടാണ്.
വിവിധ ജില്ലകളില്‍ നിന്നായി യാത്ര തിരിച്ച സംഘത്തിന് വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിയിരുന്നു. ലോക് ഡൗണായിരുന്നതിനാല്‍ ഇവര്‍ക്കുള്ള ആഹാരം നേരത്തെ കരുതിയിരുന്നു.
തിരുവനന്തപുരത്തെത്തിച്ച യാത്രക്കാരെ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കെടിഡിസിയുടെ വിവിധ ഹോട്ടലുകളിലാണ് താമസിപ്പിച്ചത്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരെല്ലാം അടിയന്തര സാഹചര്യം മനസിലാക്കി ജോലിക്ക് ഹാജരാകാന്‍ സ്വയം സന്നദ്ധരായി. യാത്രക്കാരായ വിദേശ പൗരൻ മാര്‍ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും വരാതിരിക്കാന്‍ ജീവനക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു.
കോവളത്തെ കെടിഡിസി സമുദ്ര ഹോട്ടലിലായിരുന്നു ആരോഗ്യവകുപ്പ് പ്രത്യേക താല്പര്യമെടുത്ത് വൈദ്യപരിശോധന നടത്തി. രോഗലക്ഷണങ്ങളും ശരീരോഷ്മാവ് അളക്കുന്ന പരിശോധനയുമാണ് നടത്തിയത്.
ജര്‍മ്മന്‍ എംബസി എയര്‍ ഇന്ത്യയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് പ്രത്യേക വിമാനത്തില്‍ തിരിച്ചു പോകാനുള്ള സാഹചര്യമൊരുങ്ങിയത്. വിദേശകാര്യ വകുപ്പ്, വ്യോമയാന മന്ത്രാലയം എന്നിവയുടെ അനുമതി ലഭിച്ചതോടെ അതിഥി ദേവോ ഭവ: എന്ന ആപ്തവാക്യത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം നല്ലവണ്ണം മനസിലാക്കി ചൊവ്വാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 232 പേര്‍ സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു.
കടകംപള്ളി സുരേന്ദ്രൻ
സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി

കോവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ കേരള സർക്കാർ ടെലി മെഡിസിൻ സർവീസ് ആരംഭിച്ചു. വിദേശത്തോ മറ്റു സംസ്ഥാനങ്ങളിലോ സമീപകാലത്ത് യാത്ര ചെയ്തവർക്കും കോവിഡ്-19 സ്ഥിരീകരിച്ച രോഗികളുമായി ഇടപഴകിയവർക്കുമായാണ് ഈ സേവനം തയ്യാറാക്കിയിരിക്കുന്നത്. ഇതുപയോഗിക്കുന്നതെങ്ങനെ എന്ന് ഈ വീഡിയോ വിശദീകരിക്കുന്നു.
In the light of COVID-19 outbreak, Kerala government has introduced Tele Medicine service. It is intended to provide medical care to people who have recently traveled abroad or in other states, or happened to mingle with the people tested positive for COVID-19. This video explains how you can make use of this facility.

ഇന്ന് കേരളത്തില്‍ 24 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും 12 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നും 3 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നും രണ്ടുപേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നും ഒരാള്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതില്‍ 9 പേര്‍ വിദേശത്ത് നിന്നും വന്നവരും ബാക്കിയുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം വന്നത്. തിരുവന്തപുരത്ത് രോഗം സ്ഥിരീകരിച്ച 30 വയസുള്ളയാള്‍ വീട്ടിലെ നിരീക്ഷണത്തിലും 61 വയസുള്ളയാള്‍ ജനറല്‍ ആശുപത്രി ഐസൊലേഷന്‍ ചികിത്സയിലുമാണ്. ഇവരെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്നതാണ്. ഇതില്‍ 61 വയസുള്ളയാള്‍ ദുബായ് എയര്‍പോര്‍ട്ട് ജീവനക്കാരനാണ്. 30 വയസുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നയാളാണെങ്കിലും മറ്റൊരാളുടെ സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.
കേരളത്തില്‍ 265 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 237 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ചികിത്സയിലായിരുന്ന ഓരോരുത്തരുടെ വീതം പരിശോധനാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. 26 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേരാണ് മരണമടഞ്ഞത്.
203 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,130 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,63,508 പേര്‍ വീടുകളിലും 622 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 123 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രോഗലക്ഷണങ്ങള്‍ ഉള്ള 7965 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 7256 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

കാസര്‍ഗോഡ് അതിനൂതന കോവിഡ് കെയര്‍സെന്റര്‍ സംവിധാനങ്ങളൊരുക്കാന്‍ അനുമതി നല്‍കി. ഐസൊലേഷന്‍ വാര്‍ഡുകളും 20 തീവ്ര പരിചരണ വിഭാഗങ്ങളും സജ്ജമാക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിലെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനെയാണ് കോവിഡ് രോഗികളെ ചികിത്സിക്കാനുള്ള പ്രത്യേക ആശുപത്രിയാക്കി ദ്രുതഗതിയില്‍ മാറ്റുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ 90ലധികം കോവിഡ് ബാധിതരുള്ള സാഹചര്യത്തില്‍ എത്രയും വേഗം വിദഗ്ധ ഐസൊലേഷന്‍ ചികിത്സ ഒരുക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കാസര്‍ഗോഡ് കോവിഡ് ചികിത്സാ കേന്ദ്രം സജ്ജമാക്കുന്നത്. ഇതനുസരിച്ച് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് സമര്‍പ്പിച്ച പ്രൊപ്പോസലിന് സര്‍ക്കാര്‍ അടിയന്തരമായി അനുമതി നല്‍കി. അടിയന്തര ചികിത്സയ്ക്കുള്ള ആശുപത്രി ഉപകരണങ്ങള്‍ക്കായി 4.21 കോടി രൂപയും കിടക്കകള്‍ ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകള്‍ക്കായി 78.1 ലക്ഷം രൂപയും മരുന്നുകള്‍ക്കും മറ്റുമായി 2 കോടി രൂപയും ഉള്‍പ്പെടെ ഒന്നാം ഘട്ടത്തില്‍ 7 കോടിയുടെ അനുമതിയാണ് നല്‍കിയിട്ടുള്ളത്.
ഗ്രൗണ്ട് ഫ്‌ളോര്‍, ഫസ്റ്റ് ഫ്‌ളോര്‍, സെക്കന്റ് ഫ്‌ളോര്‍ എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ ചികിത്സയ്ക്കായി സജ്ജമാക്കുന്നത്. ഐ.സി.യു. യൂണിറ്റുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍, ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമുള്ള ഡ്യൂട്ടി റൂം, സ്റ്റോര്‍, ഫാര്‍മസി എന്നിവയാണ് ഗ്രൗണ്ട് ഫ്‌ളോറില്‍ സജ്ജമാക്കുന്നത്. കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരേയാണ് ഇവിടെ ചികിത്സിക്കുക. നിരീക്ഷണത്തിലുള്ള രോഗികളെ ഒന്നാം നിലയിലാണ് ചികിത്സിക്കുന്നത്. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ജോലി സമയത്തിന് ശേഷം വിശ്രമത്തിനായുള്ള സ്ഥലമായി രണ്ടാം നില ഉപയോഗിക്കും. ശേഷിക്കുന്ന മറ്റ് സ്ഥലങ്ങള്‍ സിവില്‍, ഇലക്ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കി ഘട്ടംഘട്ടമായി ഉപയോഗപ്പെടുത്തുന്നതാണ്.
ഗ്രൗണ്ട് ഫ്‌ളോറില്‍ ലഭ്യമായ സ്ഥലത്ത് 14 കിടക്കകളുള്ള ഐ.സി.യു., 129 കിടക്കകളുള്ള 9 ഐസൊലേഷന്‍ വാര്‍ഡ്, രണ്ട് കിടക്കകള്‍ വീതമുള്ള 5 ഐസൊലേഷന്‍ മുറികള്‍ എന്നിവയാണുള്ളത്. ഫാര്‍മസി, ഇ.സി.ജി. റൂം, സ്റ്റോര്‍ മുതലായവ സജ്ജമാക്കുന്നതാണ്. ഒന്നാം നിലയില്‍ 75 കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡുകളും സജ്ജമാക്കും. 5 ദിവസത്തിനകം ഇലട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കി വൈദ്യുതി ലഭ്യമാക്കാന്‍ കിറ്റ്‌കോയെ ചുമതലപ്പെടുത്തി. ആശുപത്രിയില്‍ ശുദ്ധജലം ലഭ്യമാക്കാനായി കുഴല്‍ക്കിണറിന്റെ വെള്ളം ഉപയോഗപ്പെടുത്തുന്നതാണ്. ഇതോടൊപ്പം ആംബുലന്‍സ്, യാത്രാ സൗകര്യം, ടെലഫോണ്‍, ക്യാന്റീന്‍ എന്നീ അനുബന്ധ സൗകര്യങ്ങളുമൊരുക്കും.
കോവിഡ് കെയര്‍ സെന്ററിനാവശ്യമായ ആശുപത്രി ഉപകരണങ്ങളും കെ.എം.എസ്.സി.എല്‍. വഴി ഉടന്‍ ലഭ്യമാക്കി ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ്. 20 ഐ.സി.യു., 5 വെന്റിലേറ്റര്‍, 3 വെന്റിലേറ്റര്‍ നോണ്‍ ഇന്‍സേവ്, 20 മള്‍ട്ടി പാരമീറ്റര്‍ മോണിറ്റര്‍, 20 ഇന്‍ഫ്യൂഷന്‍ പമ്പ്, 40 സിറിഞ്ച് പമ്പ്, 2 ഡിഫ്രിബ്രിലേറ്റര്‍ വിത്ത് കാര്‍ഡിയാക് മോണിറ്റര്‍, 15 ക്രാഷ് കാര്‍ട്ട്, 10 ക്രാഷ് കാര്‍ട്ട് ട്രോമ, 10 ഓക്‌സിജന്‍ സിലിണ്ടര്‍ ബള്‍ക്ക്, 10 ആംബു ബാഗ്, 4 ഇ.സി.ജി. മെഷീന്‍, 1 പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് ഡോപ്ലര്‍, 1 അള്‍ട്രാസൗണ്ട് ഡോപ്ലര്‍ മെഷിന്‍, 1 പോര്‍ട്ടബിള്‍ എക്‌സ്‌റേ, സര്‍ജിക്കല്‍ ഇന്‍സ്ട്രമെന്റ്‌സ്, മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സിസ്റ്റം തുടങ്ങിയ 41 തരം ആശുപത്രി ഉപകരണങ്ങളാണ് സജ്ജമാക്കുന്നത്.
200 ആശുപത്രി കട്ടിലുകള്‍, 200 മെത്തയും തലയിണയും, 1000 ബെഡ്ഷീറ്റും തലയിണകവറും, 200 ഐ.വി. സ്റ്റാന്റ്, ആവശ്യമായ വീല്‍ച്ചെയര്‍, സ്ട്രക്ച്ചര്‍ ട്രോളി തുടങ്ങിയ 14 വിവിധതരം ആശുപത്രി ഫര്‍ണിച്ചറുകളാണ് ഒരുക്കുന്നത്.
ഏറ്റവുമധികം പ്രവാസികള്‍ കോവിഡ് രോഗബാധിതരായി എത്തിയ ജില്ലയാണ് കാസര്‍ഗോഡ്. അതിനാല്‍ തുടക്കംമുതലേ വലിയ പ്രവര്‍ത്തനങ്ങളാണ് അവിടെ നടത്തി വരുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് അടിയന്തരമായി കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഇത്രയേറെ സൗകര്യങ്ങളൊരുക്കുന്നത്. മാര്‍ച്ച് 14ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒ.പി. തുടങ്ങുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ച് വരവേയാണ് കോവിഡ് ബാധയെത്തിയത്. തുടര്‍ന്നാണ് അത് മാറ്റിവച്ച് കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയത്. ഭാവിയല്‍ കോവിഡ് ചികിത്സാ കേന്ദ്രത്തിനായി സജ്ജമാക്കുന്നവ മെഡിക്കല്‍ കോളേജിന് ഉപയോഗപ്പെടുത്താവുന്നതാണ്. മെഡിക്കല്‍ കോളേജ് പൂര്‍ണതോതില്‍ സജ്ജമാകുന്നതോടെ മാംഗലൂരില്‍ ചികിത്സയ്ക്ക് പോകുന്നത് ഒഴിവാക്കാനാകും.
കെ കെ ശൈലജ ടീച്ചർ
ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി