COVID-19 Kerala
12K subscribers
232 photos
22 videos
7 files
456 links
An initiative by the Government of Kerala to help citizens fight COVID-19 with official updates and verified information on COVID-19 in Kerala.
Download Telegram
കോവിഡ് ഇല്ലെന്ന് എങ്ങനെ സ്ഥിരീകരിക്കും

രണ്ട് തരം പരിശോധനകളിലൂടെയാണ് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ഇ-ജീന്‍ പരിശോധനകള്‍ക്കായുള്ള റിയല്‍ടൈം റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേഴ്‌സ് പി.സി.ആര്‍. എന്ന മോളിക്കുളാര്‍ പരിശോധനയാണ് ആദ്യം നടത്തുന്നത്. എന്‍.ഐ.വി. പൂനയില്‍ നിന്നും ലഭിക്കുന്ന റീയേജന്റ് കിറ്റുപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. ആദ്യമായി മീഡിയത്തിലെത്തുന്ന സാമ്പിളുകളില്‍ നിന്ന് ആര്‍.എന്‍.എ.യെ വേര്‍തിരിക്കുന്നു. ഇതിന് 3 മുതല്‍ 4 മണിക്കൂര്‍ വേണം. ഇതിനെ റിയല്‍ ടൈം പി.സി.ആര്‍. മെഷീനില്‍ വയ്ക്കുന്നു. ഈ മെഷീനിലൂടെ 2 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കുന്നതാണ്. കോവിഡ് ഇല്ലെങ്കില്‍ ഈ പരിശോധനയില്‍ തന്നെ അറിയാനാകും. ഇ-ജീന്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കോവിഡ് ഇല്ലെന്ന് സ്ഥിരീകരിക്കാനാകും. സങ്കീര്‍ണമായ ഇത്തരത്തിലുള്ള 40 ഓളം ഒന്നാംഘട്ട പരിശോധനകളാണ് ഒരു ലാബില്‍ 24 മണിക്കൂറിനുള്ളില്‍ ചെയ്യാന്‍ കഴിയുക.
#COVID19Kerala #BreakTheChain
കോവിഡ് ഉണ്ടെന്ന് എങ്ങനെ സ്ഥിരീകരിക്കും

കോവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയാണ് രണ്ടാമത്തേത്. ഇ-ജീന്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ പിന്നെ രോഗം സ്ഥിരീകരിക്കാന്‍ ഒരു പരിശോധന കൂടി നടത്തണം. ആര്‍.ഡി.ആര്‍.പി., ഒ.ആര്‍.എഫ്. 1 ബി. ജീനുകള്‍ കണ്ടെത്താനുള്ള പരിശോധനയാണിത്. ഇതിനായി വേര്‍തിരിച്ച ആര്‍.എന്‍.എ.യെ റിയല്‍ ടൈം പി.സി.ആര്‍. മെഷീനില്‍ വയ്ക്കുന്നു. 3 മണിക്കൂറിനുള്ളില്‍ ഈ ഫലവും ലഭിക്കുന്നു. ആര്‍.ഡി.ആര്‍.പി., ഒ.ആര്‍.എഫ്. 1 ബി. ജീനുകള്‍ കണ്ടെത്തിയാല്‍ കോവിഡ് 19 രോഗമുണ്ടെന്ന് സ്ഥിരീകരിക്കുന്നു. ഈ ഫലം ഔദ്യോഗികമായി ആരോഗ്യ വകുപ്പിനെ അറിയിക്കുന്നു.

എന്‍.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ രണ്ടാംഘട്ട പരിശോധന നടത്താനുള്ള സംവിധാനങ്ങളുണ്ട്. എന്‍.ഐ.വി. പൂനെ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങളും ഗുണനിലവാരവും നിലനിര്‍ത്തുന്ന തരത്തിലുള്ള സംവിധാനമാണ് എല്ലാ സെന്ററുകളിലും സജ്ജമാക്കിയിരിക്കുന്നത്.

അധികം വരുന്ന സാമ്പിളുകളില്‍ നിന്നും രോഗപകര്‍ച്ച ഉണ്ടാകാതിരിക്കാന്‍ ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് നശിപ്പിച്ച് കളയുന്നു.
#COVID19Kerala #BreakTheChain
രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുന്നതെങ്ങനെ?

രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ 48 മണിക്കൂറിന് ശേഷം ആ രോഗിയുടെ സാമ്പിള്‍ വീണ്ടും പരിശോധിക്കുന്നു. അങ്ങനെ രണ്ട് പ്രാവശ്യം പരിശോധനാ ഫലം നെഗറ്റീവ് കിട്ടിയാല്‍ മാത്രമേ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂ.
#COVID19Kerala #BreakTheChain
പരിശോധന തികച്ചും സൗജന്യം

ഒരു കോടിയോളം ചെലവഴിച്ചാണ് ഓരോ വൈറോളജി ലാബും സജ്ജമാക്കിയിരിക്കുന്നത്. 2500 ഓളം സാമ്പിള്‍ പരിശോധനകളാണ് കേരളത്തിലെ വൈറോളജി ലാബുകളില്‍ നടത്തിയത്. ആദ്യത്തെ 3 പോസിറ്റീവ് കേസുകളൊഴികെ 24 പോസിറ്റീവ് കേസുകളും സ്ഥിരീകരിച്ചത് ഇവിടെതന്നെയാണ്. ചില ടെസ്റ്റുകള്‍ വീണ്ടും സ്ഥിരീകരിക്കാനായി എന്‍.ഐ.വി. പൂനെയിലേക്ക് അയച്ചിരുന്നു. 3,000 രൂപ ചെലവ് വരുന്ന പരിശോധന തികച്ചും സൗജന്യമാണ്.
#BreakTheChain #COVID19Kerala
കോവിഡ് 19
പത്തനംതിട്ടയിൽ രണ്ടുപേർ കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ


രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് കോവിഡ് 19 മുൻകരുതലെന്ന നിലയിൽ രണ്ടുപേരെ കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതായി പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂഹ് അറിയിച്ചു. ഇതിൽ ഒരാൾ ദുബായിൽ നിന്നെത്തിയ കുട്ടിയാണ്. മറ്റൊരാൾ ഷാർജയിൽ നിന്നെത്തിയ വ്യക്തിയാണ്. നിലവിൽ ആശുപത്രിയിൽ 17 പേരാണു നിരീക്ഷണത്തിലുള്ളത്.
Defense forces to aid the fight against COVID-19

Defense forces and paramilitary forces have pledged to extend their full support and assistance to the state government in the event of a large-scale spike in COVID-19 cases. Chief Minister Pinarayi Vijayan held a meeting with the heads of state of the armed forces and paramilitary forces on the measures to be taken if the situation worsens.

Although the government is taking every precaution against the disease, reports from other countries suggest that the pandemic is still spreading said the Chief Minister.  In view of this situation, the government is preparing  comprehensive and effective precautionary measures. The Chief Minister requested the full assistance of the Armed Forces in preparation for any disaster. 

Representatives in the Amred Forces assured that the Army hospitals facilities could be used in an emergency to treat coronavirus patients. Army barracks can be converted into temporary corona care centers. Ambulance services, doctors, paramedical staff and technical staff will be made available. 

Helicopter will be used to transport patients in case of an emergency. They will also be used to transport food and medical supplies to various centers. Other vehicles controlled by the troops will also be made available. Beds and sheets will also be provided for setting up temporary hospitals. The Chief Minister thanked the forces who responded positively to the government's request.

#BreakTheChain #COVID19Kerala
ശബരിമല തിരുവുത്സവം : ചടങ്ങുകൾ മാത്രം
 
കോവിഡ് - 19 ഭീതിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ ഇത്തവണത്തെ  തിരുവുത്സവത്തിന് ആചാരപരമായ ചടങ്ങുകൾ നടത്താമെന്നും തീർത്ഥാടകരെ പ്രവേശിപ്പിക്കേണ്ടതില്ലെന്നും സർക്കാർ ദേവസ്വം ബോർഡിനോടും ജില്ലാ ഭരണകൂടത്തിനോടും പോലീസ് മേധാവിയോടും നിർദ്ദേശിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
 
ഈ മാസം 29നാണ് കൊടിയേറ്റോട് കൂടി ശബരിമലയിൽ ഉത്സവം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി 28ന് ശബരിമല നടതുറക്കും. ഏപ്രിൽ 8നു പമ്പ തീരത്ത് നടക്കുന്ന ആറാട്ട് ചടങ്ങിലും തീര്‍ഥാടകരെ പ്രവേശിപ്പിക്കില്ല
കോവിഡ് പ്രതിരോധം: ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമാക്കും

കോവിഡ് 19 ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കാനായി ഭക്ഷ്യസുരക്ഷ വകുപ്പ് സ്പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഭക്ഷ്യോൽപാദന, വിതരണ സ്ഥാപനങ്ങളുടെ പ്രത്യേകിച്ച് ആശുപത്രികൾ, ബസ് സ്റ്റാന്റുകൾ, റയിൽവേ സ്റ്റേഷനുകൾ തുടങ്ങിയവയുടെ സമീപമുളള ബേക്കറികൾ, റസ്റ്റോറന്റുകൾ എന്നീ സ്ഥാപനങ്ങൾ സ്പെഷ്യൽ സ്‌ക്വാഡുകൾ പരിശോധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നത്. പരിശോധനയിൽ വ്യക്തി ശുചിത്വം, ഹാന്റ് സാനിറ്റൈസർ അല്ലെങ്കിൽ സോപ്പ് എന്നിവയുടെ ലഭ്യതയും ഉറപ്പ് വരുത്തും. ആരോഗ്യവകുപ്പിനോടൊപ്പം ഭക്ഷ്യസുരക്ഷ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ കൂടി പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
കാസർകോട് അതിർത്തി റോഡുകൾ അടച്ചു

കർണാടകയുമായി അതിർത്തിപങ്കിടുന്ന ജില്ലയിലെ 12 റോഡുകൾ അടച്ചു. 5 അതിർത്തി റോഡുകളിൽ കർശന സുരക്ഷ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്‌ടർ ഡോ. ഡി. സജിത്ത് ബാബു. മഞ്ചേശ്വരത്തെ തൂമിനാട് റോഡ്‌, കെദംപാടി പദവ് റോഡ്‌, സുങ്കദകട്ടെ മു ടിപ്പ് റോഡ്‌, കുറുട പദവ് റോഡ്‌, മുളിഗദ്ദെ റോഡ്, ബെരിപദവ് റോഡ്‌ എന്നിവയും ബദിയഡുക്ക സ്വർഗ അരിയപദവ് റോഡ്, ആദൂരിലെ കൊട്ടിയാടി പള്ളത്തൂർ ഈശ്വര മംഗല റോഡ്, ഗാളിമുഖ ഈശ്വര മംഗല ദേലംപാടി റോഡ്‌, നാട്ടക്കൽ സുള്ള്യപദവ് റോഡ്‌, ബേഡകത്തെ ചെന്നംകുണ്ട് ചാമകൊച്ചി റോഡും പൂർണമായി അടച്ചു.

തലപ്പാടി ദേശീയ ഹൈവേയും അടുക്കസ്ഥല അഡ്യാനടുക്ക റോഡ്‌, ആദൂർ- കൊട്ടിയാടി - സുള്ള്യ സംസ്ഥാനപാത, മാണിമൂല സുള്ള്യറോഡ്‌, പാണത്തൂർ ചെമ്പേരി മടിക്കേരി റോഡ്‌ എന്നിവ വഴി കടന്നുവരുന്ന യാത്രക്കാരെ കർശനപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം മാത്രമെ കടത്തി വിടു. ഡോക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ ആരോഗ്യപ്രവർത്തകർ പോലീസുകാർ എന്നിവരടങ്ങിയ സംഘം 5 അതിർത്തി റോഡുകളിൽ പരിശോധന ഉണ്ടായിരിക്കും. കൊറോണ കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം
കോവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഗുരുവായൂരില്‍ നാളെ മുതല്‍ ആചാര അനുഷ്ഠാന ചടങ്ങുകള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ക്ഷേത്രത്തില്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
അടുത്ത രണ്ട് ശനിയാഴ്‌‌ച്ചകളിലും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി; ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് എത്തിയാല്‍ മതി
​​​​സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 5 പേര്‍ എറണാകുളം ജില്ലയിലും 6 പേര്‍ കാസര്‍ഗോഡ് ജില്ലയിലും ഒരാള്‍ പാലക്കാട് ജില്ലയിലുമുള്ളവരാണ്. പാലക്കാട് ജില്ലയിലുള്ളയാള്‍ എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതോടെ കേരളത്തില്‍ ഇതുവരെ 40 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 37 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

168 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 44,390 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 44,165 പേര്‍ വീടുകളിലും 225 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 56 പേരെ ഇന്ന് ആശുപത്രികളിലും 13,632 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. 5570 പേരെയാണ് ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയത്. രോഗലക്ഷണങ്ങള്‍ ഉള്ള 3436 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 2393 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
#BreakTheChain #COVID19Kerala
@COVID19_Kerala
COVID-19 Kerala pinned «​​​​സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 5 പേര്‍ എറണാകുളം ജില്ലയിലും 6 പേര്‍ കാസര്‍ഗോഡ് ജില്ലയിലും ഒരാള്‍ പാലക്കാട് ജില്ലയിലുമുള്ളവരാണ്. പാലക്കാട് ജില്ലയിലുള്ളയാള്‍ എറണാകുളം കളമശേരി മെഡിക്കല്‍…»
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ഒരാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടും. എല്ലാ ആരാധനാലയവും രണ്ടാഴ്ച അടച്ചിടും. ക്ലബ്ബുകളും രണ്ടാഴ്ച അടച്ചിടും. കടകള്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 മണി വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാവൂ.
#COVID19Kerala #BreakTheChain
@COVID19_Kerala
​​കോവിഡിന്‍റെ സാമ്പത്തിക ആഘാതം കണക്കിലെടുത്ത് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധിയില്‍ നിന്ന് (ആര്‍.ഐ.ഡി.എഫ്) 2,000 കോടി രൂപയുടെ പ്രത്യേക വായ്പ ഉള്‍പ്പെടെയുള്ള പുനരുദ്ധാരണ പാക്കേജ് നബാര്‍ഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നബാര്‍ഡ് ചെയര്‍മാന്‍ ഡോ. ഹര്‍ഷ്കുമാര്‍ ബന്‍വാലക്ക് കത്തയച്ചു.

കത്തിലൂടെ ഉന്നയിച്ച ആവശ്യങ്ങള്‍;

1.ആര്‍.ഐ.ഡി.എഫില്‍ നിന്നുള്ള പ്രത്യേക വായ്പ 2 ശതമാനം പലിശയ്ക്ക് അനുവദിക്കുക. ഇപ്പോള്‍ 3.9 ശതമാനമാണ് പലിശ.

2.ബാങ്കുകള്‍ക്ക് വര്‍ധിച്ച പുനര്‍വായ്പ നബാര്‍ഡ് ലഭ്യമാക്കണം. ഗ്രാമീണ സമ്പദ്ഘടനയ്ക്ക് ഉണര്‍വ് നല്‍കാന്‍ ഇതാവശ്യമാണ്.

3.സംസ്ഥാന സഹകരണ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍, കമേഴ്സ്യല്‍ ബാങ്കുകള്‍ തുടങ്ങിയവയ്ക്ക് നല്‍കുന്ന പുനര്‍വായ്പയുടെ പലിശ നിരക്ക് 4.5 ശതമാനത്തില്‍ നിന്നും 2 ശതമാനമായി കുറയ്ക്കണം. വായ്പാ പലിശ നിരക്ക് കുറയ്ക്കാന്‍ ഇത് ബാങ്കുകളെ സഹായിക്കും.

4.ചെറുകിട സംരംഭങ്ങള്‍ക്കും കൈത്തൊഴിലിനും മറ്റും നബാര്‍ഡ് ലഭ്യമാക്കുന്ന പുനര്‍വായ്പയുടെ പലിശ നിരക്ക് 8.4 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കണം.

5.ഇടക്കാല-ദീര്‍ഘകാല നിക്ഷേപ വായ്പകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് സംസ്ഥാന സഹകരണ ബാങ്കിന് ലോംഗ് ടേം റൂറല്‍ ക്രഡിറ്റ് ഫണ്ടിന്‍റെ പുനര്‍വായ്പ 3 ശതമാനം നിരക്കില്‍ ലഭ്യമാക്കണം.

6.നബാര്‍ഡ്, ആര്‍.ബി.ഐ എന്നിവ സ്ഥാപിച്ച ക്രെഡിറ്റ് കൗണ്‍സലിംഗ് സെന്‍ററുകളെ സഹായിക്കുന്നതിന് കോ-ഓപ്പറേറ്റീവ് ഡവലപ്മെന്‍റ് ഫണ്ടില്‍നിന്നും ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഫണ്ടില്‍നിന്നും അധിക ഗ്രാന്‍റ് അനുവദിക്കണം.

7.സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് ഇന്നത്തെ പ്രതിസന്ധി മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന 100 ശതമാനം പുനര്‍വായ്പ കോവിഡ് ബാധയുള്ള കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.

#COVID19Kerala #BreakTheChain
@COVID19_Kerala
Two weeks work from home arrangement for employees in government offices

50% of employees to work on alternate days

Offices will close on Saturdays


Chief Minister Pinarayi Vijayan announced in a press conference that the state government has ordered government office staff to work part-time for two weeks in the wake of the viral pandemic. The new arrangement is for employees in departments other than essential services. 50% of Group B, C and D employees in each office must attend work on alternate days so as not to interfere with normal office work. Office in-charges will make necessary arrangements to recruit employees every day.



 Employees at home should work with the e-office system and other electronic and telephone systems said the Chief Minister. At the same time, office heads can come to  work if they are able. Fourteen days of special casual leave will be granted to employees who present a medical certificate if they are quarantined at home. School and college teachers do not have to go to work. The missing work days will be substituted for later on. All government offices in the state would be vacated in the next two weeks.

#BreakTheChain #COVID19Kerala
@COVID19_Kerala
ട്രഷറികളിൽ പെൻഷൻകാരുടെ ലൈഫ് മസ്റ്ററിങ് മെയ് 31വരെ നിർത്തിവെച്ചു. മെയ് 31വരെ ലൈഫ് മസ്റ്ററിങ് ഡ്യൂ ആകുന്ന പെൻഷൻകാർ ജൂൺ 30ന് മുൻപായി ലൈഫ് മസ്റ്ററിങ് നടത്തിയാൽ മതി. മെയ് 31വരെ ലൈഫ് മസ്റ്ററിങ് ഡ്യൂ ആകുന്ന പെൻഷൻകാരുടെ പെൻഷൻ ലൈഫ് മസ്റ്ററിങ് ചെയ്തിട്ടില്ല എന്ന കാരണത്താൽ തടയില്ല.
Examinations Cancelled

👉 School and College Teachers are exempted from attending offices.
👉 New regularisation at Government offices for two weeks.
👉The last date to pay taxes at LSGs without fine is extended to April 30.
👉Revenue recovery procedures are extended to April 30.

COVID-19 Preventive Measures

👉 4400 rooms in private medical college hostels will be used as Corona Care Centers.
👉An expert committee will be formed to speed up the tests.
👉The department of Industries will ensure the availability of Masks, Sanitizers, and Gloves.
👉P.W.D will arrange the facilities in Corona Care Centers.

Kerala Joins Janata Curfew

👉 All state-owned transport services including KSRTC and Kochi Metro will be cancelled.
👉 House and premises cleaning will be taken up as part of the campaign.

#BreakTheChain #COVID19Kerala
@COVID19_Kerala