COVID-19 Kerala
12K subscribers
232 photos
22 videos
7 files
456 links
An initiative by the Government of Kerala to help citizens fight COVID-19 with official updates and verified information on COVID-19 in Kerala.
Download Telegram
Two weeks work from home arrangement for employees in government offices

50% of employees to work on alternate days

Offices will close on Saturdays


Chief Minister Pinarayi Vijayan announced in a press conference that the state government has ordered government office staff to work part-time for two weeks in the wake of the viral pandemic. The new arrangement is for employees in departments other than essential services. 50% of Group B, C and D employees in each office must attend work on alternate days so as not to interfere with normal office work. Office in-charges will make necessary arrangements to recruit employees every day.



 Employees at home should work with the e-office system and other electronic and telephone systems said the Chief Minister. At the same time, office heads can come to  work if they are able. Fourteen days of special casual leave will be granted to employees who present a medical certificate if they are quarantined at home. School and college teachers do not have to go to work. The missing work days will be substituted for later on. All government offices in the state would be vacated in the next two weeks.

#BreakTheChain #COVID19Kerala
@COVID19_Kerala
ട്രഷറികളിൽ പെൻഷൻകാരുടെ ലൈഫ് മസ്റ്ററിങ് മെയ് 31വരെ നിർത്തിവെച്ചു. മെയ് 31വരെ ലൈഫ് മസ്റ്ററിങ് ഡ്യൂ ആകുന്ന പെൻഷൻകാർ ജൂൺ 30ന് മുൻപായി ലൈഫ് മസ്റ്ററിങ് നടത്തിയാൽ മതി. മെയ് 31വരെ ലൈഫ് മസ്റ്ററിങ് ഡ്യൂ ആകുന്ന പെൻഷൻകാരുടെ പെൻഷൻ ലൈഫ് മസ്റ്ററിങ് ചെയ്തിട്ടില്ല എന്ന കാരണത്താൽ തടയില്ല.
Examinations Cancelled

👉 School and College Teachers are exempted from attending offices.
👉 New regularisation at Government offices for two weeks.
👉The last date to pay taxes at LSGs without fine is extended to April 30.
👉Revenue recovery procedures are extended to April 30.

COVID-19 Preventive Measures

👉 4400 rooms in private medical college hostels will be used as Corona Care Centers.
👉An expert committee will be formed to speed up the tests.
👉The department of Industries will ensure the availability of Masks, Sanitizers, and Gloves.
👉P.W.D will arrange the facilities in Corona Care Centers.

Kerala Joins Janata Curfew

👉 All state-owned transport services including KSRTC and Kochi Metro will be cancelled.
👉 House and premises cleaning will be taken up as part of the campaign.

#BreakTheChain #COVID19Kerala
@COVID19_Kerala
Media is too big
VIEW IN TELEGRAM
‘ശാരീരിക അകലം, സാമൂഹിക ഒരുമ’ എന്ന മുദ്രാവാക്യവുമായി ജാഗ്രതയോടെ കോവിഡ്19 പ്രതിരോധം ശക്തമാക്കും- മുഖ്യമന്ത്രി പിണറായി വിജയൻ.

നല്ല ജാഗ്രതയോടെ പ്രവർത്തനങ്ങൾ തുടരുമ്പോഴും സാമൂഹിക ജീവിതം സ്തംഭിക്കുന്ന നില വരരുത്.
ജനങ്ങൾ തമ്മിൽ മെയ്യകലം പാലിച്ച് ഒരേ മനസോടെയാകണം പ്രതിരോധനടപടികൾ മുന്നോട്ടുകൊണ്ടുപോകേണ്ടത്.

കോവിഡ്19 വ്യാപനം നിയന്ത്രിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് എല്ലാ ഭാഗത്തുനിന്നും പിന്തുണ ആവശ്യമാണ്.
#BreakTheChain #COVID19Kerala @COVID19_Kerala
​​കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വ്യവസായ വകുപ്പിന് കീഴിലുള്ള കേരള ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെ. എസ്. ഡി. പി) ഒറ്റ ദിവസം കൊണ്ട് ഒരുലക്ഷം ബോട്ടില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിച്ചു. കൊറോണ രോഗം വ്യാപിക്കുകയും സാനിറ്റൈസറിന് ആവശ്യക്കാര്‍ ഏറുകയും ചെയ്ത സാഹചര്യത്തിലാണ് നിര്‍മ്മാണം പല മടങ്ങായി വര്‍ദ്ധിപ്പിച്ചത്. അടിയന്തര സാഹചര്യത്തില്‍ നാടിനു വേണ്ടി ഒരു പൊതുമേഖലാ സ്ഥാപനത്തിന് എത്ര ഫലപ്രദമായി ഇടപെടാന്‍ കഴിയുമെന്ന് കാണിച്ചു കൊടുക്കുകയാണ് കെ എസ് ഡി പി.
കൊറോണ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് ആവശ്യപ്പെട്ട പ്രകാരമാണ് കെ എസ് ഡി പി ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മാണം തുടങ്ങിയത്. തുടക്കത്തില്‍ ദിവസം രണ്ടായിരം ബോട്ടില്‍ മാത്രമാണ് തയ്യാറാക്കിയത്. തുടക്കത്തില്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് (കെ.എം.എസ്.സി.എല്‍) മാത്രമായിരുന്നു സാനിറ്റൈസർ നല്‍കിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും മറ്റു സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി വിതരണം ചെയ്യാനാണ് ഇതുപയോഗിച്ചത്. ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ വെള്ളിയാഴ്ച തദ്ദേശ സ്ഥാപനങ്ങള്‍, കെ എസ് ഇ ബി, കെ എസ് ആര്‍ ടി സി, വനിതാ ശിശുക്ഷേമ വകുപ്പ്, സപ്ലൈകോ തുടങ്ങിയവര്‍ക്കും സാനിറ്റൈസര്‍ നല്‍കി.
കെ എസ് ഡി പിയില്‍ മൂന്ന് ഷിഫ്റ്റുകളിലായി ഇരുനൂറിലധികം പേര്‍ ജോലി ചെയ്താണ് ഒരു ലക്ഷം സാനിറ്റൈസര്‍ നിര്‍മ്മിച്ചത്. മറ്റു മരുന്ന് നിര്‍മ്മാണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് മുഴുവന്‍ ജീവനക്കാരെയും സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് നിയോഗിച്ചിരിക്കുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം കാരണം നിര്‍മ്മാണം മുടങ്ങുന്ന സ്ഥിതിയുണ്ടായിരുന്നു. അസംസ്‌കൃത വസ്തുക്കള്‍ നല്‍കിയ സ്വകാര്യ കമ്പനികള്‍ വില വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചതാണ് തിരിച്ചടിയായത്. ഈ സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പില്‍ നിന്ന് ആവശ്യമായ അസംസ്‌കൃത വസ്തു ലഭ്യമാക്കി.

#BreakTheChain #COVID19Kerala @COVID19_Kerala
​​Sabarimala annual festival commences on the 29 March 2020 with the ceremonial 'kodiyettu'. The temple will open on 29th, however, there will be entry restriction for devotees in the wake of the Coronavirus outbreak. 9 cases of COVID-19 has been confirmed in Pathanamthitta. In line with the government plan to fight COVID-19, devotees are not allowed for the festival. The rituals and pujas will continue uninterrupted. The devotees are not allowed for the ‘Arattu’ ceremony on 7 April 2020 at Pamba.

This is a humble request to all devotees to adhere to the COVID-19 precautionary measures. Let’s together fight and win this battle.



கேரள தேவசம் போர்டு அமைச்சர் கடகம்பள்ளி சுரேந்திரன் கூறியது: சபரிமலை ஐயப்பன் கோவில் திருவிழா இம்மாதம் 29ம் தேதி கொடியேற்றத்துடன் தொடங்குகிறது. இதையொட்டி 28ம் தேதி மாலை சபரிமலை கோயில் நடை திறக்கப்படும். சபரிமலை கோயில் அமைந்துள்ள பத்தனம்திட்டா மாவட்டத்தில் இதுவரை 9 பேருக்கு கோவிட் 19 உறுதி செய்யப்பட்டுள்ளது. எனவே இந்த மாவட்டத்தில் நோய் தடுப்பு நடவடிக்கைகள் தீவிரமாக மேற்கொள்ளப்பட்டு வருகின்றன. இந்த காரணத்தால் இவ்வருடம் சபரிமலை ஐயப்பன் கோவில் திருவிழாவில் ஆச்சார முறையிலான சடங்குகள் மட்டுமே நடைபெற உள்ளது. பக்தர்களுக்கு தரிசன வசதி ஏற்படுத்தப்பட மாட்டாது. ஏப்ரல் 7-ம் தேதி பம்பையில் நடைபெற உள்ள ஆறாட்டு விழாவின் போதும் பக்தர்களுக்கு அனுமதி கிடையாது. அனைத்து பக்தர்களும் இந்த நடவடிக்கைக்கு ஒத்துழைக்க வேண்டும். நாம் ஒன்றிணைந்து இந்த பேராபத்திலிருந்து மீள முயல்வோம்.


29ರಂದು ಶಬರಿಮಲೆ ಜಾತ್ರೆಗೆ ಧ್ವಜಾರೋಹಣ: ವೈದಿಕ ಕಾರ್ಯಕ್ರಮಗಳು ಮಾತ್ರ: ಭಕ್ತರಿಗೆ ಪ್ರವೇಶವಿಲ್ಲ: ಸಚಿವ ಕಡಕಂಪಳ್ಳಿ ಸುರೇಂದ್ರನ್
ಶಬರಿಮಲೆ ದೇವಾಲಯದ ಶ್ರೀಉತ್ಸವ(ಜಾತ್ರೆ) ಮಾ.29ರಂದು ಧ್ವಜಾರೋಹಣದೊಂದಿಗೆ ಆರಂಭಗೊಳ್ಳಲಿದೆ ಎಂದು ರಾಜ್ಯ ಮುಜರಾಯಿ(ದೇವಸ್ವಂ) ಸಚಿವ ಕಡಕಂಪಳ್ಳಿ ಸುರೇಂದ್ರನ್ ತಿಳಿಸಿದರು.
ಇದರ ಅಂಗವಾಗಿ 28ರಂದು ಶಬರಿಮಲೆಯ ನಡೆ ತೆರೆಯಲಾಗುವುದು. ಪತ್ತನಂತಿಟ್ಟ ಜಿಲ್ಲೆಯಲ್ಲಿ ಈ ವರೆಗೆ 9 ಮಂದಿಗೆ ಕೋವಿಡ್-19 ಸೋಂಕು ತಗುಲಿರುವುದು ಖಚಿತಗೊಂಡಿರುವ ಹಿನ್ನೆಲೆಯಲ್ಲಿ ತುರ್ತು ಪರಿಸ್ಥಿತಿಯೊಂದಿಗೆ ಪ್ರತಿರೋಧ ಚಟುವಟಿಕೆಗಳು ಚುರುಕಿನಿಂದ ನಡೆಯುತ್ತಿದೆ. ಈ ಹಿನ್ನೆಲೆಯಲ್ಲಿ ಶಬರಿಮಲೆಯ್ಲಿ ಈ ಬಾರಿ ಶ್ರೀ ಉತ್ಸವ(ಜಾತ್ರೆ) ವೇಳೆ ವೈದಿಕ ಕಾರ್ಯಕ್ರಮಗಳು ಮಾತ್ರ ನಡೆಯಲಿವೆ. ಆಸ್ತಿಕರಿಗೆ ದೇವರದರ್ಶನ ಇರುವುದಿಲ್ಲ. ಏ.7ರಂದು ಪಂಪಾ ತೀರದಲ್ಲಿ ನಡೆಯುವ ಆರಾಟ್ ಉತ್ಸವದಲ್ಲೂ ಆಸ್ತಿಕರಿಗೆ ಪ್ರವೇಶ ಇರುವುದಿಲ್ಲ. ಎಲ್ಲ ಭಕ್ತಜನ ಈ ನಿಟ್ಟಿನಲ್ಲಿ ಸಹಕಾರ ನೀಡುವಂತೆ ಸಚಿವ ವಿನಂತಿಸಿದರು.
ದೈಹಿಕವಾಗಿ ಅಂತರಪಾಲಿಸಿ, ಸಾಮಾಜಿಕ ಏಕತೆಯೊಂದಿಗೆ ಕೊರೋನಾ ಎಂಬ ಮಹಾಮಾರಿಯನ್ನು ತೊಲಗಿಸೋಣ ಎಂದು ಸಚಿವ ಕಡಕಂಪಳ್ಳಿ ಸುರೇಂದ್ರನ್ ಸಂದೇಶ ಸಾರಿದ್ದಾರೆ.



शबरीमला उत्सव इस महीने के 29 तारीख को ध्वजारोह से शुरू हो रहा है। इस सिलसिले में 28 को शबरीमला मंदिर खुल जाएगा। पत्तनंतिट्टा जिले में स्थित शबरीमला में अब तक नौ लोग कोविड 19 से ग्रस्त हैं। इससे जुडकर आपातकालीन प्रतिरोध कार्यक्रम सफल रूप से लागू कर रहा है। इस प्रसंग में वर्तमान साल शबरीमला उत्सव में केवल रिवाज़ी कार्यक्रम ही होंगे। भक्तों के लिए दर्शन की इज़ाज़त नहीं दी जाएगी। 7 अप्रैल से पंपा के किनारे हो रहे आराट्टु कार्यक्रम में भी भक्तों को प्रवेश मना है। सभी भक्तों से बिनती है कि इस निर्णय पर सहयोग दें।
व्यक्तिगत दूरी का पालन करके सामूहिक भलाई के लिए हम जुड़ें और इस महामारी को जड़ से उखाड़ फेंकें।
പത്തനംത്തിട്ടയിൽ 4 പേർ കൂടി ഐസൊലേഷനിൽ

കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി വീടുകളില്‍ കഴിഞ്ഞിരുന്ന നാലുപേരെരോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചതായി ജില്ല കളക്ടർ പി.ബി. നൂഹ് അറിയിച്ചു. വിദേശത്തു നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടുപേര്‍, അമേരിക്കയില്‍ നിന്നെത്തിയ വ്യക്തി, പൂനെയില്‍ നിന്നെത്തിയ വ്യക്തി എന്നിവരെയാണ് ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്.മൂന്നുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലുമാണു പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതോടെ ജില്ലയില്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 19 ആയി.
പത്തനംതിട്ടയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ ഇവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ്. ഡിസാസ്റ്റർ മാനേജ്മെന്റ് ആകട് പ്രകാരം ആളുകൾ കൂടുന്നതിനെതിരെ നിർദേശം പുറത്തിറക്കും.
This media is not supported in your browser
VIEW IN TELEGRAM
കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ബോധവല്‍ക്കരണത്തിന് വേണ്ടി കേരളപോലീസ് തയ്യാറാക്കിയ വീഡിയോ.

#BreakTheChain #COVID19Kerala @COVID19_Kerala
കൊടുങ്ങല്ലൂർ താലൂക്കിൽ 22 മുതൽ 29 വരെ നിരോധനാജ്ഞ. കൊടുങ്ങല്ലൂർ ഭരണിയുടെ ചടങ്ങുകൾ നടത്തും.
കോവിഡ്19: ഭാഗ്യക്കുറി വിൽപന 31 വരെ നിർത്തി

നറുക്കെടുപ്പുകൾ റദ്ദാക്കുകയും മാറ്റിവെക്കുകയും ചെയ്തു
10 പേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നത് ആലപ്പുഴയിൽ നിരോധിച്ചു 


ആലപ്പുഴയിൽ കല്യാണം, യോഗങ്ങള്‍, പരിശീലനം, സെമിനാര്‍, പ്രാര്‍ത്ഥന തുടങ്ങിയുള്ള മറ്റ് ചടങ്ങുകള്‍ എന്നിവയ്ക്ക് 10 പേരില്‍ക്കൂടുതല്‍ ചേരുന്നത് നിരോധിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു. കൊറോണ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്. സര്‍ക്കാരിന്‍റെ‍ നിര്‍ദ്ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ഉള്‍പ്പടെ സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.
കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച ജനത കർഫ്യു ഏർപ്പെടുത്തിയതിനാൽ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം തമ്പാനൂർ കെ എസ് ആർ ടി സി കോംപ്ലസ്സിൽ പ്രവർത്തിക്കുന്ന വൺഡേ ഹോം, എന്റെ കൂട് എന്നീ സ്ഥാപനങ്ങൾക്ക് അന്നേ ദിവസം അവധി ആയിരിക്കുമെന്ന് തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസർ അറിയിച്ചു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജാഗ്രതയോടെ മെഡിക്കൽ സംഘം

അന്താരാഷ്ട്ര വിമാനത്തവളത്തിൽ
കൊറോണ സ്ക്രീനിങ്ങിനായി 35 അംഗ മെഡിക്കൽ സംഘം. ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും 3 ഷിഫ്റ്റുകളിലായി 24 മണിക്കൂറും യാത്രക്കാരെ നിരീക്ഷിക്കുന്നു.

അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന മുഴുവൻ യാത്രക്കാരെയും സ്ക്രീനിങ്ങ് ശേഷം മാത്രമാണ് എയർപോർട്ടിന് പുറത്ത് എത്തിക്കുന്നത്. ഇന്ന് രാവിലെ 8 മണി വരെ 11 വിമാനങ്ങളിൽ (മാർച്ച് 21 രാവിലെ 8 മണിവരെ ) നിന്നായി 1401 അന്താരാഷ്ട്ര യാത്രക്കാരാണ് വിമാനത്താവളത്തിലെത്തിയത്.

യുഎഇ-6
സിംഗപ്പൂർ-1
ഒമാൻ-2
ഖത്തർ-1
ഡൽഹി-1
എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് ഇത്.
ഇതിൽ രോഗ ലക്ഷണമുള്ള 18 പേരെ ഐസൊലേഷനിലാക്കി. ആറു പേരെ സംസ്ഥാന സർക്കാരിന്റെ സമേതിയിലേക്കും മാറ്റി. 1377 യാത്രക്കാരെ വീടുകളിൽ കരുതൽ നിരീക്ഷണത്തിനായും അയച്ചു.
കോവിഡ് ജാഗ്രതാ നിർദ്ദേശം ലംഘിച്ചു വിവാഹം വിപുലമായി  നടത്തിയവർക്കെതിരെ കേസെടുത്തു 

ആലപ്പുഴ ടൗൺ ഹാളിൽ കഴിഞ്ഞ 15 ന് ഷമീർ അഹമ്മദിന്റെ മകളുടെ വിവാഹമാണ് സർക്കാരിന്റെ നിർദ്ദേശങ്ങൾ അവഗണിച്ചുകൊണ്ട് നടന്നത്. ഇദ്ദേഹത്തിന് തഹസിൽദാർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.  60 പേരിൽ കൂടുതൽ ആളുകൾ വിവാഹത്തിൽ പങ്കെടുക്കില്ലെന്ന ഉറപ്പ് നൽകുകയും ചെയ്തിരുന്നതാണ്.  എന്നാൽ ഈ ഉറപ്പ് ലംഘിക്കുകയും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പോലും സ്വീകരിക്കാതെ ആയിരത്തിലധികം ആളുകൾ വിവാഹത്തിന് എത്തിച്ചേരുകയും ചെയ്തു. തുടർന്ന് ഷമീർ അഹമ്മദിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
5 മണിക്ക് നടക്കുന്ന കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും.

https://www.facebook.com/CMOKerala/
മലേഷ്യയിലെ കോലാലംപൂർ എയർപോർട്ടിൽ കുടുങ്ങി കിടക്കുന്ന 250 ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് കത്തയച്ചു.