കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ സംസ്ഥാനത്തിന് ആവശ്യമായ ഹാന്‍ഡ് സാനിറ്റൈസര്‍, മെഡിക്കല്‍ ഗ്ലൗസ്, മെഡിക്കല്‍ മാസ്‌ക്, ഓക്‌സിജന്‍ തുടങ്ങിയവ വ്യവസായ വകുപ്പ് ലഭ്യമാക്കും. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് നിലവില്‍ ആവശ്യമായതും ഒപ്പം അടുത്ത ആഴ്ചകളില്‍ ആവശ്യമായ അളവിലും ഈ വസ്തുക്കള്‍ ലഭ്യമാക്കുമെന്ന് ഉറപ്പു നല്‍കി.
ആരോഗ്യ വകുപ്പിന് മാര്‍ച്ച് 31 വരെ ഒന്നേ കാല്‍ ലക്ഷം ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ആവശ്യമുണ്ട്. വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെ എസ് ഡി പി) ആവശ്യമായ അളവില്‍ സാനിറ്റൈസര്‍ നിര്‍മ്മിച്ച് നല്‍കും. നിലവില്‍ ദിവസം ഒരു ലക്ഷം ലിറ്റര്‍ കെ എസ് ഡി പി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന് ആവശ്യമായ അളവ് നല്‍കിയ ശേഷമേ കെ എസ് ഡി പി സാനിറ്റൈസര്‍ മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യൂ.
മാര്‍ച്ച് 31 വരെ 10 ലക്ഷം മെഡിക്കല്‍ ഗ്ലൗസാണ് ആരോഗ്യ വകുപ്പിന് ആവശ്യം. എറണാകുളം ഇരപുരത്തെ കിന്‍ഫ്രയുടെയും റബര്‍ ബോര്‍ഡിന്റെയും സംയുക്ത സംരംഭമായ റബര്‍ പാര്‍ക്കിലുള്ള സ്ഥാപനത്തില്‍ നിന്ന് ഗ്ലൗസ് ലഭ്യമാക്കും. ദിവസം ഒന്നേ മുക്കാല്‍ ലക്ഷം ജോടിയാണ് സ്ഥാപനത്തിന്റെ ഉല്‍പ്പാദനക്ഷമത. നിലവില്‍ അഞ്ചു ലക്ഷം ജോടി ഗ്ലൗസ് സ്‌റ്റോക്കുണ്ട്. ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്നതനുസരിച്ച് ഗൗസ് ഇവിടെ നിന്ന് ലഭ്യമാക്കും.
ആശുപത്രികളിലെ ഓക്‌സിജന്റെ അഭാവം പരിഹരിക്കുന്നതിന് സംസ്ഥാനത്തെ പ്രമുഖ വിതരണക്കാരില്‍ നിന്ന് ഓക്‌സിജന്‍ ലഭ്യമാക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി. ഓക്‌സിജന്‍ വിതരണത്തിന് സിലിണ്ടര്‍ കൂടുതലായി ലഭ്യമാക്കുന്നതും ആലോചനയിലുണ്ട്. മെഡിക്കല്‍ മാസ്‌കുകള്‍ക്ക് വലിയ ക്ഷാമമാണ് നേരിടുന്നത്. സാധാരണ തുണി കൊണ്ടുള്ള മാസ്‌ക് രോഗപ്രതിരോധത്തിന് പര്യാപ്തമല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്‍ 95 മാസ്‌ക്, ട്രിപ്പിള്‍ ലെയര്‍ മെഡിക്കല്‍ മാസ്‌ക്, ഡബിള്‍ ലെയര്‍ മെഡിക്കല്‍ മാസ്‌ക് എന്നിവയാണ് ആരോഗ്യ വകുപ്പിന് ആവശ്യം. ഇത്തരം മെഡിക്കല്‍ മാസ്‌കുകള്‍ ലഭ്യമാക്കാന്‍ തമിഴ്‌നാട്ടിലും മറ്റുമുള്ള കമ്പനികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. അനുകൂല പ്രതികരണമാണ് ഉണ്ടായത്.
ആശുപത്രികളില്‍ കൊവിഡ് 19 രോഗികള്‍ ഉപയോഗിച്ച ബെഡ്ഷീറ്റുകളും മറ്റും നശിപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബെഡ്ഷീറ്റുകളും മറ്റും കൂടുതലായി ആവശ്യമാണ്. വ്യവസായ വകുപ്പിനു കീഴിലെ കൈത്തറി, ഖാദി മേഖലകളുമായി ബന്ധപ്പെട്ട് ആശുപത്രികള്‍ക്ക് ആവശ്യമായ ബെഡ്ഷീറ്റുകള്‍, തോര്‍ത്ത് തുടങ്ങിയവയും ലഭ്യമാക്കും.

കോവിഡ് 19 പ്രതിരോധം :
പട്ടികജാതി/പട്ടികവര്‍ഗ്ഗ വകുപ്പുകള്‍ നടപടികള്‍ ആരംഭിച്ചു.
പട്ടികജാതി, പട്ടികവര്‍ഗ്ഗ മേഖലകളില്‍ കോവിഡ് 19 പ്രതിരോധത്തിനും അടിയന്തിര സഹായത്തിനും സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. പട്ടികജാതി സങ്കേതങ്ങളിലും പട്ടികവര്‍ഗ്ഗ ഊരുകളിലും പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തുന്നതിനും അവരെ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തില്‍ കൊണ്ടുവരുന്നതിനും രണ്ട് വകുപ്പുകളിലെയും പ്രമോട്ടര്‍മാരെ ചുമതലപ്പെടുത്തി. രണ്ട് വകുപ്പിലും നിലവില്‍ 31.03.2020 ന് അവസാനിക്കുന്ന പ്രമോട്ടര്‍മാരുടെ സേവന കാലാവധി നിലവിലെ സാഹചര്യം കണക്കിലെടുത്ത് 31.05.2020 വരെ ദീര്‍ഘിപ്പിച്ചുനല്‍കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചു.
ആരോഗ്യവകുപ്പിന്‍റെ സഹകരണത്തോടെ പട്ടികജാതി സങ്കേതങ്ങളിലും പട്ടികവര്‍ഗ്ഗ ഊരുകളിലും കോവിഡ് പ്രതിരോധ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. അതോടൊപ്പം സങ്കേതങ്ങളും ഊരുകളും സന്ദര്‍ശിച്ച് പ്രമോട്ടര്‍മാര്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉണ്ടോയെന്ന് കണ്ടെത്തുകയും യാത്രാവിവരങ്ങള്‍ ശേഖരിക്കുകയും അത് ബന്ധപ്പെട്ട ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കുകയും ചെയ്യും. പ്രമോട്ടര്‍മാരുടെ പ്രവര്‍ത്തനങ്ങളും മറ്റ് പ്രതിരോധ, പ്രചരണ പ്രവര്‍ത്തനങ്ങളും ജില്ലാ തലത്തില്‍ ഏകോപിപ്പിക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനും അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍മാരെയും പ്രൊജക്ട് ഓഫീസര്‍മാരെയും ചുമതലപ്പെടുത്തി.
ഐസൊലേഷനിലോ നിരീക്ഷണത്തിലോ കഴിയുന്ന പട്ടികവിഭാഗം കുടുംബങ്ങള്‍ക്ക് അതിജീവനത്തിന് സഹായം ആവശ്യമുണ്ടെങ്കില്‍ ജില്ലാ ഭരണകൂടത്തിന്‍റെയോ തദ്ദേശസ്ഥാപനങ്ങളുടെയോ സഹകരണത്തോടെ അതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. 60 വയസിന് മുകളില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ ഊരുകളില്‍ ഉള്ളവര്‍ക്ക് പ്രത്യേക പോഷകാഹാര കിറ്റ് നല്‍കും. 500 ഗ്രാം ചെറുപയര്‍, 500 ഗ്രാം വന്‍പയര്‍, 500 ഗ്രാം കടല, 500 ഗ്രാം ശര്‍ക്കര, 500 ഗ്രാം വെളിച്ചെണ്ണ, രണ്ട് കിലോ നുറുക്ക് ഗോതമ്പ് എന്നിവയാകും ഒരു കിറ്റില്‍ ഉണ്ടാവുക. ഇതിന് പുറമെ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന ഫുഡ് സപ്പോര്‍ട്ട് പ്രോഗ്രാം പ്രകാരം ആവശ്യമുള്ള എല്ലാ ഊരുകളിലും ഭക്ഷണ സാധനങ്ങള്‍ നല്‍കും. ഏതെങ്കിലും തൊഴില്‍ ചെയ്തിരുന്നവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടെങ്കില്‍ അവരെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി തൊഴില്‍ ലഭ്യത ഉറപ്പുവരുത്തും.
രണ്ട് വകുപ്പിന്‍റെയും കീഴിലുള്ള ഹോസ്റ്റലുകളുടെയും മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളുടെയും പ്രവര്‍ത്തനം നിലവില്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നാല്‍ ഈ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി കരുതിയിരുന്ന ഭക്ഷ്യധാന്യങ്ങള്‍ അവര്‍ക്ക് തന്നെ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് 5 ന് ഊരുകളില്‍ കൂട്ടം കൂടാതെ ഓരോ വീട് മാത്രം കേന്ദ്രീകരിച്ച് അവരവരുടെ പാരമ്പര്യ വാദ്യോപകരണങ്ങള്‍ വായിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരെ അനുമോദിക്കും.
ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയിന്‍ രണ്ട് വകുപ്പിന്‍റെയും എല്ലാ ഓഫീസുകളിലും പ്രമോട്ടര്‍മാര്‍ മുഖേന സങ്കേതങ്ങളിലും, ഊരുകളിലും നടപ്പാക്കും.

കോവിഡ് - 19 ജാഗ്രതയുടെ പശ്ചാത്തലത്തിൽ ആരാധനാലായങ്ങളിലെ ഉത്സവങ്ങളും പെരുന്നാളുകളും ആഘോഷങ്ങളും ഉൾപ്പെടെയുള്ള ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം വക വെക്കാതെ ചില ഉത്സവങ്ങൾ വലിയ രീതിയിൽ ജനങ്ങളെ കൂട്ടി കൊണ്ട് നടത്തിയത് അപലപനീയമാണ്. കോവിഡ് 19 കമ്മ്യൂണിറ്റി സ്പ്രെഡ് ആയാലുള്ള അവസ്‌ഥ എന്താണെന്ന് മനസിലാക്കുവാൻ ചൈന, ഇറ്റലി, സ്‌പെയിൻ തുടങ്ങിയ വികസിത രാജ്യങ്ങളിലേക്ക് നോക്കിയാൽ മതിയാവും. ഇറ്റലിയിൽ ഇന്നലെ മാത്രം 627 പേരാണ് ഈ മഹമാരി മൂലം മരണപ്പെട്ടത്. അത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്താതിരിക്കാൻ ആണ് മുൻകരുതൽ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നത്. എന്നാൽ സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും പ്രയത്നത്തിന് പുല്ല് വില കല്പിച്ചുകൊണ്ടു കുറേയാളുകൾ നടത്തുന്ന ചെയ്തികൾ നാടിന് ഒട്ടും അഭിലഷണീയമല്ല, അപകടകരമാണ് താനും. പൊതുജന സുരക്ഷക്കായി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ലംഘിക്കുവാൻ ഒരു തരത്തിലും അനുവദിക്കുകയില്ല. എല്ലാ ആരാധാനാലയങ്ങളും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.
തിരുവനന്തപുരം ജില്ലയിൽ മാത്രം ഇന്നലെ മലയിൻകീഴ്, പേരൂർക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രങ്ങൾ, വെള്ളായണി ദേവി ക്ഷേത്രം, ഇവിടങ്ങളിൽ എല്ലാം വലിയ ആൾകൂട്ടവും നൂറു കണക്കിന് ഭവന സന്ദര്ശനവുമാണ് നടത്തിയിരിക്കുന്നത്. വളരെ ഗുരുതരമായ വീഴ്ചയാണ്. ഇതിന് നേതൃത്വം കൊടുത്ത ബന്ധപ്പെട്ടവരുടെ മേൽ കർശന നിയമനടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച കണ്ണൂര്‍ പിലാത്തറയിലെ മുസ്ലിം പള്ളി കമ്മിറ്റി, കോളിച്ചാൽ പനത്തടി സെന്റ് ജോസഫ്സ് ഫൊറോന പള്ളി ഭാരവാഹികൾ, ഇടുക്കി പെരുവന്താനം വള്ളിയങ്കാവ് ക്ഷേത്ര ഭാരവാഹികൾ, തൃച്ചംബരം ക്ഷേത്ര ഭാരവാഹികൾ മട്ടന്നൂരിൽ, രണ്ട് മുസ്ലിം പള്ളി കമ്മിറ്റികൾ എന്നിവർക്കെതിരെ ഇതുവരെ കേസ് എടുത്തിട്ടുണ്ട്.
ജനങ്ങളുടെ ജീവനെയും ആരോഗ്യത്തെയും അപകടപ്പെടുത്തുന്ന ഇത്തരത്തിലുള്ള നീക്കങ്ങൾ അനുവദിക്കാനാവില്ല. എല്ലാ ആരാധനാലയങ്ങളിലും ആളുകൾ അടുത്തിടപഴകുന്ന തരത്തിൽ തടിച്ചു കൂടുന്ന സാഹചര്യം നിർബന്ധമായും ഒഴിവാക്കിയെ പറ്റൂ. നല്ല ജാഗ്രത പാലിച്ചാൽ മാത്രമേ നമുക്ക് ഈ അടിയന്തിര സഹചര്യം നേരിടാനാവൂ. സംസ്ഥാന സർക്കാരിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചു ഇത്തരത്തിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനെതിരെ കടുത്ത നടപടികൾ ഉണ്ടാവും.
കടകംപള്ളി സുരേന്ദ്രൻ
സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി

ആലപ്പുഴയിൽ 4497 പേർ നിരീക്ഷണത്തിൽ
ആലപ്പുഴ ജില്ലയിൽ 4497 പേർ നിരീക്ഷണത്തിലാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പുതുതായി 713 പേരെ നിരീക്ഷണത്തിലുൾപ്പെടുത്തി. പരിശോധനയ്ക്കയച്ച 142 സാമ്പിളുകളിൽ ഫലം ലഭിച്ച 132 എണ്ണം നെഗറ്റീവ് ആണ്.

തശൂർ ജില്ലയിൽ 6815 നിരീക്ഷണത്തിൽ
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 6815 ആയി. വീടുകളിൽ 6791 പേരും ആശുപത്രികളിൽ 24 പേരുമാണ് നിരീക്ഷണത്തിലുളളത്. ശനിയാഴ്ച നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു.
https://www.facebook.com/PinarayiVijayan/videos/608358739714537/

കോട്ടയത്തെ വിദേശികളുടെ പരിശോധനാ ഫലം നെഗറ്റീവ്
കോട്ടയം ജില്ലാ ഭരണകൂടം പ്രത്യേക ക്വാറൻറയിൻ സംവിധാനത്തിൽ പാർപ്പിച്ചിരുന്ന നാലു വിദേശികൾക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഫ്രാൻസിൽനിന്നുള്ള രണ്ടുപേരും സ്‌പെയിൻകാരായ രണ്ടു പേരുമാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്.

കേരളത്തില്‍ ഇന്ന് 12 പേര്‍ക്ക് രോഗം സ്ഥിരികരിച്ചു, ഇതോടെ കേരളത്തില്‍ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. ഇവരില്‍ 3 പേര്‍ കണ്ണൂര്‍ ജില്ലയിലും, 6 പേര്‍ കാസര്‍ഗോഡ് ജില്ലയിലും, 3 പേര്‍ എറണാകുളം ജില്ലയിലും ചികിത്സയിലാണ്.
12 people have tested positive for COVID19 in Kerala today. With this the number of positive cases have risen to 52. Of the cases confirmed today, 3 are from Kannur, 6 from Kasargod, 3 from Ernakulam; they are all under treatment.

COVID-19 Kerala pinned «കേരളത്തില്‍ ഇന്ന് 12 പേര്‍ക്ക് രോഗം സ്ഥിരികരിച്ചു, ഇതോടെ കേരളത്തില്‍ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. ഇവരില്‍ 3 പേര്‍ കണ്ണൂര്‍ ജില്ലയിലും, 6 പേര്‍ കാസര്‍ഗോഡ് ജില്ലയിലും, 3 പേര്‍ എറണാകുളം ജില്ലയിലും ചികിത്സയിലാണ്. 12 people have tested…»
176 രാജ്യങ്ങളില്‍ കോവിഡ് 19 വൈറസ് വ്യാപിച്ചു. സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ മൂന്നുപേര്‍ കണ്ണൂര്‍ ജില്ലയിലും ആറുപേര്‍ കാസര്‍കോട് ജില്ലയിലും മൂന്നുപേര്‍ എറണാകുളത്തുമാണ്. ഇതോടെ ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. കാസര്‍കോട് ജില്ലയിലെ രോഗബാധിതരില്‍ അഞ്ചുപേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയിലുള്ളത്. കണ്ണൂര്‍ ജില്ലയിലെ മൂന്നുപേരില്‍ രണ്ടുപേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും ഒരാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലുമാണ്. എറണാകുളത്തെ മൂന്നുപേര്‍ എറണാകുളം മെഡിക്കല്‍ കോളേജിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ എല്ലാം ഗള്‍ഫില്‍നിന്നു വന്നവരാണ്.
https://telegra.ph/CM-PRESS-MEET-03-21
https://telegra.ph/CM-PRESS-MEET-03-21
Telegraph
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്
176 രാജ്യങ്ങളില്‍ കോവിഡ് 19 വൈറസ് വ്യാപിച്ചു. സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ മൂന്നുപേര്‍ കണ്ണൂര്‍ ജില്ലയിലും ആറുപേര്‍ കാസര്‍കോട് ജില്ലയിലും മൂന്നുപേര്‍ എറണാകുളത്തുമാണ്. ഇതോടെ ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. കാസര്‍കോട്…
കോവിഡ് 19: സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
കോവിഡ് 19 ബാധയുമായി ബന്ധപ്പട്ടു സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
തിരുവനന്തപുരത്തു മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മുന്നൂറോളം പേര്‍ പങ്കെടുത്ത ആറാട്ടുഘോഷയാത്ര നടത്തിയതിനു ഉത്സവക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു. ഇടുക്കി പെരുവന്താനം വള്ളിയങ്കാവ് ക്ഷേത്രത്തില്‍ നോട്ടീസ് ലംഘിച്ച് ഉത്സവം നടത്തിയതിനു ക്ഷേത്ര അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ കേസെടുത്തു. തളിപ്പറമ്പ് തൃച്ചമ്പരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടു ഭാരവാഹികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു .
കൊല്ലം റൂറല്‍ അഞ്ചല്‍, പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തടിക്കാട് മുസ്ലിം ജമാത്ത് പള്ളി അങ്കണത്തില്‍ മുന്നൂറോളം പേര്‍ കൂട്ടം കൂടി നമസ്കാരം നടത്തിയതിനു ജമാത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു. വയനാട് കല്‍പ്പറ്റ മടക്കിമൂലയില്‍ നൂറോളം പേര്‍ പങ്കെടുത്ത ചടങ്ങ് സങ്കടിപ്പിച്ചതിനു ജുമാ മസ്ജിദ് ഭാരവാഹികള്‍ക്കെതിരെയും കേസെടുത്തു. മട്ടന്നൂരിലും കണ്ണൂര്‍ മാലൂര്‍, ഇരിട്ടി, പരിയാരം, കൊല്ലം റൂറല്‍ പുനലൂര്‍ ആലഞ്ചേരി എന്നീ സ്ഥലങ്ങളിലും സമാന സംഭവത്തിന് കേസെടുത്തിട്ടുണ്ട്. വയനാട് വൈത്തിരി ടൗണിലും ചുണ്ടയിലും ജുമാ മസ്ജിദില്‍ കൂട്ടം കൂടി മതപരമായ ചടങ്ങ് നടത്തിയതിന് കേസെടുത്തിട്ടുണ്ട്. കാസര്‍ഗോഡ് നീലേശ്വരം ജുമാ മസ്ജിദിലും സമാന സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. തൃശൂര്‍ സിറ്റിയിലെ ഒല്ലൂര്‍ സെന്‍റ് ആന്‍റണീസ് ഫോറൈന്‍ പള്ളിയില്‍ മുന്നറിയിപ്പ് ലംഘിച്ച് കഴിഞ്ഞ ദിവസം രാത്രിയില്‍ ആരാധന നടത്തിയതിനു പള്ളി ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു.
തിരുവനന്തപുരം റൂറല്‍ പാലോട് നിരീക്ഷണത്തിലുള്ളയാള്‍ പുറത്തിറങ്ങിയതിനെത്തുടര്‍ന്ന് കേസെടുത്തു. പതിനൊന്നാം തീയതി ഷാര്‍ജയില്‍ നിന്ന് മടങ്ങിയെത്തിയ മുഹമ്മദ് ഹുസൈന്‍ എന്നയാള്‍ക്കെതിരെയാണ് കേസ്. ഇയ്യാളെ വീണ്ടും വീട്ടില്‍ നിരീക്ഷണത്തില്‍ നിര്‍ത്താന്‍ നടപടി സ്വീകരിച്ചു. കോട്ടയം കുറവിലങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇറ്റലിയില്‍നിന്നും മടങ്ങിയെത്തിയ ശേഷം നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങിയ മുരുകന്‍ എന്നയാള്‍ക്കെതിരെ കേസെടുത്തു. കാസര്‍ഗോഡ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന അബ്ദുല്‍ ഖാദര്‍ എന്നയാള്‍ പുറത്തിറങ്ങിയതിനും കേസെടുത്തിട്ടുണ്ട്.
കോഴിക്കോട് സിറ്റിയില്‍ ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരീക്ഷണത്തിലായിരുന്ന അഹമ്മദ് ബാബ, ഷംനാദ്, ഷാനു എന്നിവര്‍ക്കെതിരെ ഡോക്ടറെ ഭീഷണിപ്പെടുത്തിയതിനു കേസെടുത്തു. കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു വാഹന വില്‍പനശാല തുറന്നു വച്ചതിനും കേസെടുത്തിട്ടുണ്ട്.

Forwarded from CMOKerala
കോവിഡ് 19 ല്‍ നിരീക്ഷണത്തിലുള്ളവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. ചില വീടുകളില്‍ കൂടുതല്‍ അംഗങ്ങള്‍ ഉണ്ടാകാം. അവരെ പ്രത്യേക കേന്ദ്രങ്ങളിലാക്കാം. വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെങ്കില്‍ അവയെ സംരക്ഷിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് ശ്രദ്ധിക്കണം. അവശ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിയും ഹോം സെക്രട്ടറിയും പൊലീസ് മേധാവിയും അംഗങ്ങളായിട്ടുള്ള സമിതി രൂപീകരിച്ചു. ഡാറ്റാ മാനേജ്മെന്‍റ് സന്ദര്‍ഭാനുസരണം കൊണ്ടുപോകാന്‍ പ്രത്യേക കണ്‍ട്രോള്‍ റൂം ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കും. റവന്യു സെക്രട്ടറി നേതൃത്വം നല്‍കും.
സംസ്ഥാനത്ത് ധാന്യശേഖരം ഉറപ്പുവരുത്തും. സാധനങ്ങള്‍ അമിതമായി വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണം. ധാന്യശേഖരം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വ്യാപാരി വ്യവസായി സംഘടനകളുടെ യോഗം വിളിക്കും. പൊതു വാഹനങ്ങളിലെ ദീര്‍ഘദൂര യാത്ര നിയന്ത്രിക്കണം. കാസര്‍കോട്-തിരുവനന്തപുരം യാത്രകള്‍ പോലെയുള്ള ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കണം.

കോവിഡ് 19 രോഗവ്യാപനം തടയാൻ കർശന നിയന്ത്രണങ്ങളുമായി സർക്കാർ
ആവശ്യമെങ്കിൽ 144 പ്രയോഗിക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് അനുമതി
കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി 1897 ലെ പകർച്ച വ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി.
എല്ലാ മതപരവും സാംസ്‌കാരികവുമായ ഉത്‌സവങ്ങൾ, ടൂർണമെൻറുകൾ, ഗ്രൂപ്പ് മൽസരങ്ങൾ എന്നിവയും പാർക്ക്, ബീച്ചുകൾ, തീയറ്ററുകൾ, മാളുകൾ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നതും നിരോധിച്ചു. പകർച്ചവ്യാധി വ്യാപനം തടയാൻ ആവശ്യഘട്ടങ്ങളിൽ
ജില്ലാ മജിസ്‌ട്രേറ്റുകൾക്ക് ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ സെക്ഷൻ 144 പ്രയോഗിക്കാം.
സ്വകാര്യ മേഖലയിലുള്ളവയുൾപ്പെടെ മെഡിക്കൽ കോളേജുകളും ആശുപത്രികളും ഉൾപ്പെടെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ലഭ്യമായ കിടക്കകൾ, ആശുപത്രി മുറികൾ, ഹോസ്റ്റൽ മുറികൾ, കൊറോണ പരിശോധനാ ഉപകരണങ്ങൾ, ഐ.സി.യു കിടക്കകൾ, വെൻറിലേറ്ററുകൾ, കോവിഡ് 19 സംബന്ധിച്ച മറ്റ് ആവശ്യമായ വിവരങ്ങൾ എന്നിവ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കോവിഡ് കൺട്രോൾ റൂമിൽ അറിയിക്കണം (ഫോൺ: 0471 2364424, ഇ മെയിൽ: covid19ksdma@gmail.com). ഇതിന്റെ പകർപ്പ് ആരോഗ്യ സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും നൽകണം.
അവശ്യ വസ്തുക്കളുടെ പൂഴ്ത്തിവെപ്പുണ്ടായാൽ നിലവിലുള്ള നിയമങ്ങൾപ്രകാരം കടുത്ത നടപടിയെടുക്കും.
ജില്ലാ മജിസ്‌ട്രേറ്റായ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും 1897 ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷൻ രണ്ടുപ്രകാരമുള്ള അധികാരങ്ങൾ ഉത്തരവിലൂടെ നൽകിയിട്ടുണ്ട്.
ഉത്തരവിലെ നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും. നിർദേശങ്ങൾ മാർച്ച് 22 വെളുപ്പിന് 12 മണിമുതൽ പ്രാബല്യത്തിൽ വരും.

കൊറോണ: ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കേണ്ടതില്ലെന്നു
മലബാര്‍ ദേവസ്വം ബോര്‍ഡ്
രാജ്യത്ത് കൊറോണ വൈറസ് രോഗം പടരുന്നത് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ക്കനുസൃതമായി മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന ക്ഷേത്രങ്ങളില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്തജനങ്ങളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു. ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ പതിവ് പൂജകളും മറ്റ് ചടങ്ങുകളും മാത്രം നടത്തിയാല്‍ മതി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ വരുന്ന സാഹചര്യവും ഉണ്ടാകാതിരിക്കുന്നതിന് ക്ഷേത്രഭരണാധികാരികള്‍ ശ്രദ്ധിക്കണമെന്നും ഭക്തജനങ്ങള്‍ സഹകരിക്കണമെന്നും കമ്മീഷണര്‍ അറിയിച്ചു.

കോ വിഡ് 19 കാസർകോട് ജില്ലയിലെ കൊറോണ കൺട്രോൾ സെല്ലിൽ പുതിയ ഫോൺ നമ്പറുകൾ ലഭിച്ചു.സംശയ ദുരീകരണത്തിനും വിവരങ്ങൾ നൽകാനും ബന്ധപ്പെടുക.
☎️ 04672209901
☎️ 04672209902
☎️ 04672209903
☎️ 04672209904
☎️ 04672209906
#BreakTheChain #COVID19Kerala @COVID19_Kerala

കോവിഡ് 19: പ്രതിരോധത്തിന് തിരുവനന്തപുരം ജില്ലയിൽ 16,000 വോളന്റിയർമാർ
കൊറോണ പ്രതിരോധത്തിന് ഊർജ്ജം പകർന്ന് തിരുവനന്തപുരം ജില്ലയിലെ ഫീൽഡ് ലെവൽ വോളന്റിയർമാർ. ജില്ലയിലെ 73 പഞ്ചായത്തുകൾ നാല് മുൻസിപ്പാലിറ്റികൾ തിരുവനന്തപുരം കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്നുമായി പതിനാറായിരത്തോളം വോളൻറിയർമാരാണ് നിലവിൽ ഉള്ളത്. അതാത് മേഖലകളിലെ മെഡിക്കൽ ഓഫിസർമാരുടെ നേതൃത്വത്തിൽ ഇവർക്ക് പരിശീലനവും നൽകിയിട്ടുണ്ട്. പഞ്ചായത്ത്, മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഒരോ വാർഡിൽ നിന്നും 10 പേരെ വീതവും കോർപറേഷനിൽ ഒരോ വാർഡിൽ നിന്നും 20 പേരെ വീതവുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
ഒരു വോളന്റിയർ, ഒരു ഹെൽത്ത് വർക്കർ, ഒരു ജനമെെത്രി പൊലീസ് എന്നിവരടങ്ങുന്ന അഞ്ച് സംഘങ്ങളാണ് ഒരോ വാർഡിലും പ്രവർത്തിക്കുന്നത്. ക്വാറന്റൈനിലുള്ള വ്യക്തികൾ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തുകയാണ് സംഘത്തിന്റെ പ്രധാന ദൗത്യം. നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവരെക്കുറിച്ചുള്ള വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കും.ഇത്തരക്കാർക്കെതിരെ കർശന നടപടിയാണ് എടുക്കുക. നിരീക്ഷണത്തിൽ ഉള്ളവർക്ക് ഭക്ഷണം, മരുന്ന്, വെള്ളം എന്നിവ ആവശ്യമെങ്കിൽ എത്തിച്ചു കൊടുക്കുകയും മാർഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. നിരീക്ഷണത്തിലുള്ളവരുമായി ബന്ധപ്പെടുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് സംഘത്തിലുള്ളവർക്ക് പരിശീലനം നൽകിയിട്ടുണ്ട്.
#COVID19Kerala #BreakTheChain @COVID19_Kerala