176 രാജ്യങ്ങളില്‍ കോവിഡ് 19 വൈറസ് വ്യാപിച്ചു. സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ മൂന്നുപേര്‍ കണ്ണൂര്‍ ജില്ലയിലും ആറുപേര്‍ കാസര്‍കോട് ജില്ലയിലും മൂന്നുപേര്‍ എറണാകുളത്തുമാണ്. ഇതോടെ ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. കാസര്‍കോട് ജില്ലയിലെ രോഗബാധിതരില്‍ അഞ്ചുപേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയിലുള്ളത്. കണ്ണൂര്‍ ജില്ലയിലെ മൂന്നുപേരില്‍ രണ്ടുപേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും ഒരാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലുമാണ്. എറണാകുളത്തെ മൂന്നുപേര്‍ എറണാകുളം മെഡിക്കല്‍ കോളേജിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ എല്ലാം ഗള്‍ഫില്‍നിന്നു വന്നവരാണ്.
https://telegra.ph/CM-PRESS-MEET-03-21
https://telegra.ph/CM-PRESS-MEET-03-21
Telegraph
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്
176 രാജ്യങ്ങളില്‍ കോവിഡ് 19 വൈറസ് വ്യാപിച്ചു. സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ മൂന്നുപേര്‍ കണ്ണൂര്‍ ജില്ലയിലും ആറുപേര്‍ കാസര്‍കോട് ജില്ലയിലും മൂന്നുപേര്‍ എറണാകുളത്തുമാണ്. ഇതോടെ ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. കാസര്‍കോട്…
കോവിഡ് 19: സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
കോവിഡ് 19 ബാധയുമായി ബന്ധപ്പട്ടു സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
തിരുവനന്തപുരത്തു മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മുന്നൂറോളം പേര്‍ പങ്കെടുത്ത ആറാട്ടുഘോഷയാത്ര നടത്തിയതിനു ഉത്സവക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു. ഇടുക്കി പെരുവന്താനം വള്ളിയങ്കാവ് ക്ഷേത്രത്തില്‍ നോട്ടീസ് ലംഘിച്ച് ഉത്സവം നടത്തിയതിനു ക്ഷേത്ര അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ കേസെടുത്തു. തളിപ്പറമ്പ് തൃച്ചമ്പരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടു ഭാരവാഹികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു .
കൊല്ലം റൂറല്‍ അഞ്ചല്‍, പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തടിക്കാട് മുസ്ലിം ജമാത്ത് പള്ളി അങ്കണത്തില്‍ മുന്നൂറോളം പേര്‍ കൂട്ടം കൂടി നമസ്കാരം നടത്തിയതിനു ജമാത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു. വയനാട് കല്‍പ്പറ്റ മടക്കിമൂലയില്‍ നൂറോളം പേര്‍ പങ്കെടുത്ത ചടങ്ങ് സങ്കടിപ്പിച്ചതിനു ജുമാ മസ്ജിദ് ഭാരവാഹികള്‍ക്കെതിരെയും കേസെടുത്തു. മട്ടന്നൂരിലും കണ്ണൂര്‍ മാലൂര്‍, ഇരിട്ടി, പരിയാരം, കൊല്ലം റൂറല്‍ പുനലൂര്‍ ആലഞ്ചേരി എന്നീ സ്ഥലങ്ങളിലും സമാന സംഭവത്തിന് കേസെടുത്തിട്ടുണ്ട്. വയനാട് വൈത്തിരി ടൗണിലും ചുണ്ടയിലും ജുമാ മസ്ജിദില്‍ കൂട്ടം കൂടി മതപരമായ ചടങ്ങ് നടത്തിയതിന് കേസെടുത്തിട്ടുണ്ട്. കാസര്‍ഗോഡ് നീലേശ്വരം ജുമാ മസ്ജിദിലും സമാന സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. തൃശൂര്‍ സിറ്റിയിലെ ഒല്ലൂര്‍ സെന്‍റ് ആന്‍റണീസ് ഫോറൈന്‍ പള്ളിയില്‍ മുന്നറിയിപ്പ് ലംഘിച്ച് കഴിഞ്ഞ ദിവസം രാത്രിയില്‍ ആരാധന നടത്തിയതിനു പള്ളി ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു.
തിരുവനന്തപുരം റൂറല്‍ പാലോട് നിരീക്ഷണത്തിലുള്ളയാള്‍ പുറത്തിറങ്ങിയതിനെത്തുടര്‍ന്ന് കേസെടുത്തു. പതിനൊന്നാം തീയതി ഷാര്‍ജയില്‍ നിന്ന് മടങ്ങിയെത്തിയ മുഹമ്മദ് ഹുസൈന്‍ എന്നയാള്‍ക്കെതിരെയാണ് കേസ്. ഇയ്യാളെ വീണ്ടും വീട്ടില്‍ നിരീക്ഷണത്തില്‍ നിര്‍ത്താന്‍ നടപടി സ്വീകരിച്ചു. കോട്ടയം കുറവിലങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇറ്റലിയില്‍നിന്നും മടങ്ങിയെത്തിയ ശേഷം നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങിയ മുരുകന്‍ എന്നയാള്‍ക്കെതിരെ കേസെടുത്തു. കാസര്‍ഗോഡ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന അബ്ദുല്‍ ഖാദര്‍ എന്നയാള്‍ പുറത്തിറങ്ങിയതിനും കേസെടുത്തിട്ടുണ്ട്.
കോഴിക്കോട് സിറ്റിയില്‍ ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരീക്ഷണത്തിലായിരുന്ന അഹമ്മദ് ബാബ, ഷംനാദ്, ഷാനു എന്നിവര്‍ക്കെതിരെ ഡോക്ടറെ ഭീഷണിപ്പെടുത്തിയതിനു കേസെടുത്തു. കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു വാഹന വില്‍പനശാല തുറന്നു വച്ചതിനും കേസെടുത്തിട്ടുണ്ട്.

Forwarded from CMOKerala
കോവിഡ് 19 ല്‍ നിരീക്ഷണത്തിലുള്ളവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. ചില വീടുകളില്‍ കൂടുതല്‍ അംഗങ്ങള്‍ ഉണ്ടാകാം. അവരെ പ്രത്യേക കേന്ദ്രങ്ങളിലാക്കാം. വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെങ്കില്‍ അവയെ സംരക്ഷിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് ശ്രദ്ധിക്കണം. അവശ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിയും ഹോം സെക്രട്ടറിയും പൊലീസ് മേധാവിയും അംഗങ്ങളായിട്ടുള്ള സമിതി രൂപീകരിച്ചു. ഡാറ്റാ മാനേജ്മെന്‍റ് സന്ദര്‍ഭാനുസരണം കൊണ്ടുപോകാന്‍ പ്രത്യേക കണ്‍ട്രോള്‍ റൂം ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കും. റവന്യു സെക്രട്ടറി നേതൃത്വം നല്‍കും.
സംസ്ഥാനത്ത് ധാന്യശേഖരം ഉറപ്പുവരുത്തും. സാധനങ്ങള്‍ അമിതമായി വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണം. ധാന്യശേഖരം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വ്യാപാരി വ്യവസായി സംഘടനകളുടെ യോഗം വിളിക്കും. പൊതു വാഹനങ്ങളിലെ ദീര്‍ഘദൂര യാത്ര നിയന്ത്രിക്കണം. കാസര്‍കോട്-തിരുവനന്തപുരം യാത്രകള്‍ പോലെയുള്ള ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കണം.

കോവിഡ് 19 രോഗവ്യാപനം തടയാൻ കർശന നിയന്ത്രണങ്ങളുമായി സർക്കാർ
ആവശ്യമെങ്കിൽ 144 പ്രയോഗിക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് അനുമതി
കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി 1897 ലെ പകർച്ച വ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി.
എല്ലാ മതപരവും സാംസ്‌കാരികവുമായ ഉത്‌സവങ്ങൾ, ടൂർണമെൻറുകൾ, ഗ്രൂപ്പ് മൽസരങ്ങൾ എന്നിവയും പാർക്ക്, ബീച്ചുകൾ, തീയറ്ററുകൾ, മാളുകൾ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നതും നിരോധിച്ചു. പകർച്ചവ്യാധി വ്യാപനം തടയാൻ ആവശ്യഘട്ടങ്ങളിൽ
ജില്ലാ മജിസ്‌ട്രേറ്റുകൾക്ക് ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ സെക്ഷൻ 144 പ്രയോഗിക്കാം.
സ്വകാര്യ മേഖലയിലുള്ളവയുൾപ്പെടെ മെഡിക്കൽ കോളേജുകളും ആശുപത്രികളും ഉൾപ്പെടെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ലഭ്യമായ കിടക്കകൾ, ആശുപത്രി മുറികൾ, ഹോസ്റ്റൽ മുറികൾ, കൊറോണ പരിശോധനാ ഉപകരണങ്ങൾ, ഐ.സി.യു കിടക്കകൾ, വെൻറിലേറ്ററുകൾ, കോവിഡ് 19 സംബന്ധിച്ച മറ്റ് ആവശ്യമായ വിവരങ്ങൾ എന്നിവ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കോവിഡ് കൺട്രോൾ റൂമിൽ അറിയിക്കണം (ഫോൺ: 0471 2364424, ഇ മെയിൽ: covid19ksdma@gmail.com). ഇതിന്റെ പകർപ്പ് ആരോഗ്യ സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും നൽകണം.
അവശ്യ വസ്തുക്കളുടെ പൂഴ്ത്തിവെപ്പുണ്ടായാൽ നിലവിലുള്ള നിയമങ്ങൾപ്രകാരം കടുത്ത നടപടിയെടുക്കും.
ജില്ലാ മജിസ്‌ട്രേറ്റായ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും 1897 ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷൻ രണ്ടുപ്രകാരമുള്ള അധികാരങ്ങൾ ഉത്തരവിലൂടെ നൽകിയിട്ടുണ്ട്.
ഉത്തരവിലെ നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും. നിർദേശങ്ങൾ മാർച്ച് 22 വെളുപ്പിന് 12 മണിമുതൽ പ്രാബല്യത്തിൽ വരും.

കൊറോണ: ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കേണ്ടതില്ലെന്നു
മലബാര്‍ ദേവസ്വം ബോര്‍ഡ്
രാജ്യത്ത് കൊറോണ വൈറസ് രോഗം പടരുന്നത് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ക്കനുസൃതമായി മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന ക്ഷേത്രങ്ങളില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്തജനങ്ങളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു. ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ പതിവ് പൂജകളും മറ്റ് ചടങ്ങുകളും മാത്രം നടത്തിയാല്‍ മതി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ വരുന്ന സാഹചര്യവും ഉണ്ടാകാതിരിക്കുന്നതിന് ക്ഷേത്രഭരണാധികാരികള്‍ ശ്രദ്ധിക്കണമെന്നും ഭക്തജനങ്ങള്‍ സഹകരിക്കണമെന്നും കമ്മീഷണര്‍ അറിയിച്ചു.

കോ വിഡ് 19 കാസർകോട് ജില്ലയിലെ കൊറോണ കൺട്രോൾ സെല്ലിൽ പുതിയ ഫോൺ നമ്പറുകൾ ലഭിച്ചു.സംശയ ദുരീകരണത്തിനും വിവരങ്ങൾ നൽകാനും ബന്ധപ്പെടുക.
☎️ 04672209901
☎️ 04672209902
☎️ 04672209903
☎️ 04672209904
☎️ 04672209906
#BreakTheChain #COVID19Kerala @COVID19_Kerala

കോവിഡ് 19: പ്രതിരോധത്തിന് തിരുവനന്തപുരം ജില്ലയിൽ 16,000 വോളന്റിയർമാർ
കൊറോണ പ്രതിരോധത്തിന് ഊർജ്ജം പകർന്ന് തിരുവനന്തപുരം ജില്ലയിലെ ഫീൽഡ് ലെവൽ വോളന്റിയർമാർ. ജില്ലയിലെ 73 പഞ്ചായത്തുകൾ നാല് മുൻസിപ്പാലിറ്റികൾ തിരുവനന്തപുരം കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്നുമായി പതിനാറായിരത്തോളം വോളൻറിയർമാരാണ് നിലവിൽ ഉള്ളത്. അതാത് മേഖലകളിലെ മെഡിക്കൽ ഓഫിസർമാരുടെ നേതൃത്വത്തിൽ ഇവർക്ക് പരിശീലനവും നൽകിയിട്ടുണ്ട്. പഞ്ചായത്ത്, മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഒരോ വാർഡിൽ നിന്നും 10 പേരെ വീതവും കോർപറേഷനിൽ ഒരോ വാർഡിൽ നിന്നും 20 പേരെ വീതവുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
ഒരു വോളന്റിയർ, ഒരു ഹെൽത്ത് വർക്കർ, ഒരു ജനമെെത്രി പൊലീസ് എന്നിവരടങ്ങുന്ന അഞ്ച് സംഘങ്ങളാണ് ഒരോ വാർഡിലും പ്രവർത്തിക്കുന്നത്. ക്വാറന്റൈനിലുള്ള വ്യക്തികൾ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തുകയാണ് സംഘത്തിന്റെ പ്രധാന ദൗത്യം. നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവരെക്കുറിച്ചുള്ള വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കും.ഇത്തരക്കാർക്കെതിരെ കർശന നടപടിയാണ് എടുക്കുക. നിരീക്ഷണത്തിൽ ഉള്ളവർക്ക് ഭക്ഷണം, മരുന്ന്, വെള്ളം എന്നിവ ആവശ്യമെങ്കിൽ എത്തിച്ചു കൊടുക്കുകയും മാർഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. നിരീക്ഷണത്തിലുള്ളവരുമായി ബന്ധപ്പെടുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് സംഘത്തിലുള്ളവർക്ക് പരിശീലനം നൽകിയിട്ടുണ്ട്.
#COVID19Kerala #BreakTheChain @COVID19_Kerala

കൊറോണയ്ക്ക് ഷെയ്ക്ക് ഉപദേശിച്ച മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് ദ്രാവകം വില്പന നടത്തിയ വ്യാജ വൈദ്യനെ അറസ്റ്റ് ചെയ്തു കാസർകോട് വിദ്യാനഗർ ചാലാ റോഡിൽ കല്ലുകെട്ട് മേസ്തിരിയായ ഹംസയാ ണ് കൊറോണ ക്കെതിരെ മരുന്ന് എന്ന വ്യാജ പ്രചാരണത്തിൽ ദ്രാവകം തയ്യാറാക്കി വില്പന നടത്തിയത്. ഇയാളെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തു. ദ്രാവകം കസ്റ്റഡിയിലെടുത്തു. ഷെയ്ക്ക് നിർദ്ദേശിച്ച മരുന്നെന്ന് പ്രചരിപ്പിച്ചാണ് ദ്രാവകം വിൽപന നടത്തിയത്. ഇത്തരം വ്യാജ സിദ്ധന്മാർ ജില്ലയുടെ ചില ഭാഗങ്ങളിൽ സാമൂഹിക വിരുദ്ധ പ്രവർത്തനത്തിലേർപ്പെടുന്നതായി അറിയുന്നു. ഹംസക്കെതിരെ സ്വീകരിച്ച നടപടി ഇവർക്കെതിരെയും തുടരും ഡോ ഡി സജിത് ബാബു ജില്ലാ കളക്ടർ കാസറഗോഡ്
കോവിഡ് 19 പ്രതിരോധത്തിന് 'കുടുംബങ്ങളിലേക്ക് അങ്കണവാടി'
തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പ് സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി കോവിഡ് 19 ബോധവതരണത്തിനും വിവരശേഖരണത്തിനും 'കുടുംബങ്ങളിലേക്ക് അങ്കണവാടി' എന്ന പേരില്‍ ഒരു കാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് ബ്രേക്ക് ദ ചെയിന്‍ എന്ന പേരില്‍ സാമൂഹ്യസുരക്ഷാ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഈ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ബോധവത്ക്കരണ കാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഫോണിലൂടെ അറിയിപ്പുകള്‍, സംശയനിവാരണം, വിവരശേഖരണം, മറ്റ് സേവനങ്ങള്‍ എന്നിവ നല്‍കുന്ന ഒരു പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. 33,115 അങ്കണവാടികളിലെ 60,000ത്തോളം വരുന്ന അങ്കണവാടി ജീവനക്കാര്‍ ഇതില്‍ പങ്കാളികളാകും
കുടുംബങ്ങളിലേക്ക് അങ്കണവാടി: പ്രധാന പ്രവര്‍ത്തനങ്ങള്‍
അങ്കണവാടി പ്രദേശത്തെ മുഴുവന്‍ വീടുകളിലും ഫോണ്‍ മുഖേന ബന്ധപ്പെട്ട് അവരുടെ സുഖ വിവരങ്ങള്‍ അന്വേഷിക്കുന്നതാണ്.
ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍ (പ്രത്യേകിച്ച് മൂന്നു വയസിനു
താഴെ പ്രായമായവര്‍) തുടങ്ങിയവരുടെ സുഖവിവരങ്ങള്‍ പ്രത്യേകം അന്വേഷിക്കും.
അവര്‍ക്ക് പ്രത്യേക ശ്രദ്ധ വേണ്ടതിന്റെ ആവശ്യകത വീട്ടുകാരെ ബോധ്യപ്പെടുത്തും
ഇത്തരക്കാരോട് കഴിവതും വീട്ടിനുള്ളില്‍ തന്നെ കഴിയുവാന്‍ ആവശ്യപ്പെടും
വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം വീട്ടുകാരെ ഓര്‍മ്മിപ്പിക്കും
രോഗലക്ഷണങ്ങള്‍ ഉള്ള ആരെങ്കിലും ഉണ്ടെകില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെ / ജെ.പി.എച്ചിനെ അറിയിക്കും.
വിദേശത്തു നിന്നുവന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവരോട് വീട്ടിനുള്ളില്‍ തന്നെ കഴിയുവാന്‍ അറിയിക്കുകയും അവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് കൈമാറുകയും ചെയ്യും

This media is not supported in your browser
VIEW IN TELEGRAM
Karthyayani Amma has an important message for all of us. The 98 year old Amma has been an inspiration for learners of all ages. Here's she explaining how to tackle #COVID19outbreak.
Let's listen and learn.
#COVID19Kerala #BreakTheChain
@COVID19_Kerala
Let's listen and learn.
#COVID19Kerala #BreakTheChain
@COVID19_Kerala
ട്രെയിനുകൾ റദ്ദാക്കി (All India)
ദീർഘദൂര മെയിൽ, എക്സ്പ്രസ്സ്, പ്രീമിയം , ഇൻറർസിറ്റി, പാസഞ്ചർ ട്രെയിനുകൾ മാർച്ച് 31 വരെ സർവീസ് നടത്തില്ല. നിലവിൽ സ്റ്റേഷനുകളിൽ നിന്ന് പുറപ്പെട്ട ട്രെയിനുകൾ സർവീസ് പൂർത്തിയാക്കും. ഗുഡ്സ് ട്രെയിനുകൾ ഓടും.

കോവിഡ് പ്രതിരോധം - സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണം - മുഖ്യമന്ത്രി
കോവിഡ് -19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് മെഡിക്കൽ ഉപകരണങ്ങൾ, സാനിറ്റൈസർ, കെമിക്കൽസ് മുതലായ സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നത് അനുമതി നൽകുന്നതിനുള്ള അധികാരം താൽക്കാലികമായി സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
കോവിഡ് -19 വൈറസ് പരിശോധനക്ക് കേരളത്തിലുള്ള കേന്ദ്ര സ്ഥാപനങ്ങളുടെയും കേന്ദ്രസഹായം ഉള്ള ഗവേഷണ ലാബുകളുടെയും സൗകര്യം ഉപയോഗിക്കാൻ സംസ്ഥാനത്തിന് അനുമതി നൽകണം.
കോവിഡ് പ്രതിരോധ നടപടികൾക്ക് ഡ്രോൺ ഉപയോഗിക്കാൻ സംസ്ഥാന പോലീസിന് അനുമതി നൽകണം.
കോവിഡ് വ്യാപനം തടയാൻ ഉപയോഗിക്കുന്ന മാസ്ക് ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില നിശ്ചയിക്കുന്നതിനും ഉൽപാദനം നിയന്ത്രിക്കാനുമുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകണം.
കോവിഡ് പ്രതിരോധത്തിനും ഗവേഷണത്തിനും രോഗവ്യാപനം തടയാനുള്ള നടപടികൾക്കും പൊതുമേഖലാ കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ജനത കർഫ്യു: ഇന്ന് (22) ഒമ്പത് മണിക്ക് ശേഷവും വീട്ടിൽ തുടരണം
ജനത കർഫ്യു ആചരിക്കുന്ന ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടിൽ തുടർന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അഭ്യർത്ഥിച്ചു. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പോലിസിന് നിർദ്ദേശം നല്കിയിട്ടുണ്ട്
നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും.
കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി 1897 ലെ പകർച്ച വ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റായ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും 1897 ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷൻ രണ്ടുപ്രകാരമുള്ള അധികാരങ്ങളും ഉത്തരവിലൂടെ നൽകിയിട്ടുണ്ട്.
കാസർകോട് ജില്ലയിൽ അടിയന്തര സാഹചര്യം പരിഗണിച്ച് സമ്പൂർണ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനുള്ള അനുമതി ജില്ല കളക്ടർക്ക് നൽകിയിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള മുഴുവൻ അന്തർ സംസ്ഥാന ബസ് സർവീസുകൾക്കും നാളെ മുതൽ സർക്കാർ നിരോധനം ഏർപ്പെടുത്തി.

കേരളത്തിൽ നിന്നുള്ള മുഴുവൻ അന്തർ സംസ്ഥാന ബസ് സർവീസുകൾക്കും 23 മുതൽ സർക്കാർ നിരോധനം ഏർപ്പെടുത്തി.
കൊറോണ കെയര്‍ സെന്റർ
വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന താമസ സൗകര്യം ഇല്ലാത്തവരെ പാര്‍പ്പിക്കാനായി മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ 147 കൊറോണ കെയര്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇവരിലൂടെ മറ്റാര്‍ക്കും രോഗപ്പകര്‍ച്ച ഉണ്ടാകാതിരിക്കാനാണ് സുരക്ഷിതമായി പാര്‍പ്പിക്കുന്നത്.
ഇപ്പോള്‍ കുറച്ച് പേര്‍ മാത്രമാണ് ഈ കെയര്‍ സെന്ററുകളിലുള്ളത്. എന്നാല്‍ കൊറോണ വൈറസിന്റെ സമൂഹ വ്യാപനമുണ്ടായാല്‍ ഐസൊലേഷന്‍ സൗകര്യത്തിനായാണ് പ്ലാന്‍ സിയുടെ ഭാഗമായി ഇത്രയേറെ കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജമാക്കിയിട്ടുള്ളത്. 21,866 പേരെ ഒരേസമയം ഈ കെയര്‍ സെന്ററുകളില്‍ പാര്‍പ്പിക്കാനാകും

മുഖ്യമന്ത്രിയുടെ ഓഫീസ്
വാര്‍ത്താക്കുറിപ്പ് ( 22.03.2020 )
കേരളത്തിലെ 7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്. കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്.
കാസര്‍ഗോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
#COVID19Kerala @COVID19_Kerala