COVID-19 Kerala
12K subscribers
232 photos
22 videos
7 files
456 links
An initiative by the Government of Kerala to help citizens fight COVID-19 with official updates and verified information on COVID-19 in Kerala.
Download Telegram
Channel created
ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി മൂല്യനിർണയ ക്യാമ്പുകളിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കും
പനിയും ചുമയുമായി സ്വകാര്യ ആശുപത്രിയിലെത്തുന്നവരോട് ഉടനെ സർക്കാർ ആശുപത്രികളിൽ പോകാൻ ചില ആശുപത്രികളിൽ നിന്നും പറയുന്നുണ്ട് ഇത് നല്ല മാതൃകയല്ല - മുഖ്യമന്ത്രി
വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ വിദ്യാർത്ഥികളെ അവിടത്തെ സർക്കാരുകളുമായി ബന്ധപ്പെട്ട് നാട്ടിലെത്തിക്കും - മുഖ്യമന്ത്രി.
No new cases of COVID-19 in Kerala


No new cases of COVID-19 were detected in the state on Wednesday, said Chief Minister Pinarayi Vijayan. The total number of people under observation is 25,603. Of these, 25,366 are in homes and 237 in hospitals. On Wednesday, 57 people were admitted to hospital. A total of 7861 people were put under surveillance.


4622 people have been released from observation following confirmation that they were not carrying the virus. Out of the 2,250 samples sent for inspection, 2140 have been confirmed as non-infectious. As long as vigilance continues, people's lives should continue to continue as normal. 


But in the event of an increase in infectious cases,  necessary precautions will be taken. More people should be submit to testing. Treatment facilities will be increased for this purpose. OP facilities will be open for longer hours at family health centers and Primary Healthcare Centers. Steps have been taken to appoint doctors in these centers at local levels. 


Advance preparations have been made to counter any sudden spike in cases. More doctors, nurses and paramedical staff are required.. Steps will also be taken to ensure the service and cooperation of retirees. A list of such persons is being prepared at district level. It has come to light that organizers are not refunding people who have cancelled pre-arranged weddings during this time. The district administration should take cognizance of the situation and make necessary interventions to get the money back to the concerned parties. This should be done with full awareness of the situation facing us. 


The amenities of hotels and lodges should be utilized to facilitate the opening of COVID Care Centers in all districts,  Providing online delivery of goods can help people avoid congestion or crowding in shops. At the same time, those who go for home delivery must follow preventative measures to avoid contamination of themselves and others. Sanitizer must be made available at point-of-sale machines for card payment in shops and also at ATMs. If more facilities are needed, the buildings of the government institutions will also be used, said the Chief Minister. 
Mass religious gatherings and prayers must be avoided: Chief Minister.


Chief Minister Pinarayi Vijayan made an appeal to religious leaders in the state to prevent crowds gathering in the name of religious ceremonies and prayers in light of the COVID-19 pandemic. 


A video conference was held, which was attended by religious leaders from all fourteen districts in the presence of district collectors. The chief minister said that the intervention of religious leaders had resulted in the avoidance of large crowds in accordance with the government's guidelines.  Large-scale crowds had been avoided so far. The Chief Minister thanked all those who understood the seriousness of the issue and worked with the government to overcome issues.


Friday prayers in mosques and Sunday Mass gatherings must be avoided. Although this is a time when many temple festivals like Pongala take place, control must be exercised. Such festivals and prayers should be limited to the bare minimum of religious rites. The understanding and cooperation of religious leaders in Pathanamthitta was exemplary in this regard.

No more than ten people should be involved in temple ceremonies, said the Chief Minister.  Religious leaders to participate in the preventive efforts to slow the spread of the viral pandemic, he added.


Full cooperation with government decisions was assured by religious leaders across the board. The video conference was attended by ministers E.Chandrasekharan and KT Jaleel.
കോഴിക്കോട് ജില്ലയില്‍ പുതുതായി 809 പേര്‍ ഉള്‍പ്പെടെ ആകെ 4967 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
നിലവിൽ SSLC , +1,+2, VHSE പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
​​കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രൈമറി- അപ്പര്‍ പ്രൈമറി കുട്ടികള്‍ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അധ്യാപകര്‍ സ്കൂളിലെത്തി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്താനായിരുന്നു നിര്‍ദ്ദേശം നല്‍കിയത്. ഈ സാഹചര്യത്തില്‍ പ്രൈമറി- അപ്പര്‍പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്ക് അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായിരിക്കുന്നു. എന്നാല്‍ ഈ പരിശീലനത്തിന് ഒരു പ്രത്യേകതയുണ്ട് ,പൂര്‍ണ്ണമായും ഓണ്‍ലൈനിലാണ് പരിശീലനം . അധ്യാപകര്‍ കൂട്ടമായി ഒരു കേന്ദ്രത്തിലേക്ക് എത്തുന്നത് കോവിഡ് -19 കാലത്ത് ഒഴിവാക്കി.

പൊതുവിദ്യാഭ്യാസ വകുപ്പ്, കൈറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സമഗ്ര പോര്‍ട്ടലിലൂടെയാണ് ഓണ്‍ലൈന്‍ പരിശീലന പരിപാടി.11,274 സ്കൂളുകള്‍ കേന്ദ്രീകരിച്ച് എണ്‍പത്തി ഒന്നായിരം അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നതാണ് പദ്ധതി. ഇതിനോടകം അറുപതിനായിരത്തോളം അധ്യാപകര്‍ ഓണ്‍ലൈന്‍ പരിശീലനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഹൈടെക് ക്ലാസ് റൂം പദ്ധതിയുടെ ഭാഗമായി പ്രൈമറി- അപ്പര്‍ പ്രൈമറി സ്കൂളുകളില്‍ കൈറ്റ് , 57843 ലാപ് ടോപ്പുകളും 25011 പ്രൊജക്ടറുകളും വിതരണം ചെയ്തിരുന്നു. ഇവ ഉപയോഗപ്പെടുത്തിയാണ് പരിശീലനം നടക്കുന്നത്.

In the light of COVID-19 outbreak, Kerala has decided to conduct online training for teachers. It is to avoid the usual method of training in which a group of teachers gather at a training facility. Therefore, the training for the next academic year will be given using the website developed by the public health department under the supervision of KITE. 81000 teachers from 11274 schools will undergo this training. More than 60000 teachers have already registered in the website. This endeavour make use of 57843 laptops and 25011 prjojectors which are given to schools as a part of the high-tech class room programme helmed by the public health department.
​​സ്ഥിരം വേദിയില്‍ നിന്ന് മാറിയായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നത്തെ വാര്‍ത്താ സമ്മേളനം. കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് വേദി മാറ്റിയത്. കോവിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇരിപ്പിടം തയ്യാറാക്കാനായിരുന്നു ഈ മാറ്റം.
കോവിഡ്19: മുഖ്യമന്ത്രി തദ്ദേശസ്ഥാപന പ്രതിനിധികളോട്:

സാമൂഹ്യ വ്യാപനം തടയാൻ പ്രാദേശികഭരണസമിതികളും ജനപ്രതിനിധികളും ശ്രദ്ധിക്കണം. ജനകീയ പരിശോധനാ സംവിധാനം വേണം
തദ്ദേശസ്ഥാപനങ്ങളോടു മുഖ്യമന്ത്രി

നിരീക്ഷണത്തിൽ കഴിയേണ്ടിവരുന്നവർക്ക് ഒരുതരത്തിലുള്ള പ്രയാസവും ഉണ്ടാകാതെ അവരുടെ സാധാരണ ജീവിതം ഉറപ്പാക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ഇടപെടൽ ഉണ്ടാകണം.
നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾ തടങ്കലിൽ അല്ല. അങ്ങനെ അവർക്ക് തോന്നാനും പാടില്ല. അതുകൊണ്ടാണ് ക്വാറൻറൈൻ എന്ന വാക്കിനു പകരം കെയർ സെൻറർ എന്ന് ഉപയോഗിക്കാൻ തീരുമാനിച്ചത്. ഇത് ആർക്കും വിഷമം ഉണ്ടാകാതിരിക്കാനാണ്. എന്നാൽ നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾ ചാടി പോകുന്ന അനുഭവങ്ങളും നമ്മുടെ മുന്നിലുണ്ട്. അത് അനുവദിക്കാനാവില്ല.  സൗകര്യങ്ങളും സ്‌നേഹ പരിചരണവും നൽകുന്നതിനൊപ്പം അവർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം.
തദ്ദേശസ്ഥാപനങ്ങളോടു മുഖ്യമന്ത്രി

ഒരു അടിയന്തര ഘട്ടം വരുമ്പോൾ പല കാര്യങ്ങളും പതിവിൽനിന്ന് വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടി വരും. ഉദാഹരണത്തിന് ഭക്ഷ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കൽ. ഇക്കാര്യത്തിൽ സർക്കാർ തന്നെ ഫലപ്രദമായ  നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഇത്തരം ഒരു ഘട്ടം വരുമ്പോൾ ചിലരെങ്കിലും പൂഴ്ത്തിവെപ്പ് പോലുള്ള തെറ്റായ പ്രവണതകൾ കാണിക്കും. അതില്ലാതിരിക്കാനുള്ള ഇടപടൽ നടത്തണം. മരുന്നുകളുടെ ലഭ്യതയാണ് മറ്റൊന്ന്. പ്രതിരോധ സാമഗ്രികളുടെ ലഭ്യതയും ഉറപ്പുവരുത്തണം. തുടർച്ചയായ ഇടപെടലും പരിശോധനകളും എല്ലാ തലങ്ങളിലും ഉറപ്പുവരുത്തുകയാണ് വേണ്ടത്. ഇക്കാര്യങ്ങളിൽ  അടിസ്ഥാനപരമായി ഇടപെടാൻ കഴിയുന്നത്  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും അതിൻറെ സാരഥികളായ ജനപ്രതിനിധികൾക്കും ആണ്.
കോവിഡ് 19: അതിഥി തൊഴിലാളികളുടെ കാര്യങ്ങൾ ശ്രദ്ധിക്കണം
അതിഥി തൊഴിലാളികൾക്ക് ഇപ്പോൾ തൊഴിൽ ലഭിക്കുന്നില്ല. ജോലി ഇല്ലാത്തപ്പോൾ നമ്മുടെ നാട്ടിലെ സാധാരണ ജനങ്ങളെ പോലെ സമയം ചെലവഴിക്കാൻ അവർക്ക് കഴിയുന്നില്ല. അതുകൊണ്ട് അവർ കവലകളിൽ കൂട്ടം കൂടുന്നു. ഇത്തരം ഘട്ടങ്ങളിൽ രോഗവ്യാപന സാധ്യത വർദ്ധിപ്പിക്കുന്ന രീതിയിലുള്ള അനുഭവങ്ങൾ ഉണ്ടാകുന്നു. അത് തടയാനും അവരെ ബോധവൽക്കരിക്കാനും നാടിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി.