COVID-19 Kerala
12.1K subscribers
232 photos
22 videos
7 files
456 links
An initiative by the Government of Kerala to help citizens fight COVID-19 with official updates and verified information on COVID-19 in Kerala.
Download Telegram
Forwarded from CMOKerala
കോവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ രണ്ടു മാസത്തെ ക്ഷേമപെൻഷൻ ഈ മാസം 27 മുതൽ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ പെൻഷൻ്റെ ഇനത്തിൽ 1069 കോടി രൂപയും, വെൽഫയർ ബോർഡ് വഴി 149 കോടി രൂപയുമാണ് വിതരണം ചെയ്യുന്നത്. സഹകരണ ബാങ്ക് മുഖേന പെൻഷൻ ലഭിക്കുന്നവർക്ക് വീടുകളിൽ പെൻഷൻ എത്തിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിലാണ് രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വേഗത്തിൽ വിതരണം ചെയ്യുന്നത്. ബാക്കിയുള്ള തുക വിഷുവിന് മുമ്പ് വീട്ടിലെത്തിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. 45 ലക്ഷത്തോളം പേർക്കാണ് പെൻഷൻ തുക ലഭിക്കുക.

പിണറായി വിജയൻ
മുഖ്യമന്ത്രി
​​കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് തെരുവിൽ അന്തിയുറങ്ങുന്നവർക്ക് താൽക്കാലിക പുനരധിവാസം ഒരുക്കുന്നതിന്റെ ഭാഗമായി താമസവും, ഭക്ഷണവും തദ്ദേശ സ്വയംഭരണ വകുപ്പ് നൽകുന്നതാണ്. പ്രളയകാലത്ത് സ്കൂളുകൾ ക്യാമ്പായി ഉപയോഗിച്ച മാതൃകയിൽ ക്യാമ്പുകൾ സംഘടിപ്പിക്കാനാണ് ഉദേശിക്കുന്നത്. ഒരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ഇവരുടെ കണക്കുകൾ തയാറാക്കുകയും, ക്യാമ്പുകൾ ഒരുക്കുകയും ചെയ്യും. ഇവിടെ തന്നെ ഭക്ഷണവും നൽകുന്നതിനാണ് പദ്ധതി. ഇതിനാവശ്യമായ തുടർ പ്രവർത്തനങ്ങൾക്കുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.
4 മണിക്ക് നടക്കുന്ന കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും.

https://www.facebook.com/CMOKerala/
കരാർ ജീവനക്കാർക്കും ദിവസവേതനക്കാർക്കും കോവിഡ് മൂലമുള്ള അവധി ദിനങ്ങളിലും ഡ്യൂട്ടി ആയി കണക്കാക്കി ശംബളം നൽകാൻ ധനവകുപ്പ് തീരുമാനം. ഇതടക്കം ഈ മാസത്തെ ശമ്പളവിതരണത്തിനുള്ള ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. ഈ മാസത്തെ ശമ്പള ബില്ലുകള്‍ ഇലക്ട്രോണിക് രൂപത്തില്‍ മാത്രം  സമര്‍പ്പിച്ചാല്‍ മതിയാകും.  എല്ലാ ശമ്പള-പെൻഷൻ ബില്ലുകളും 31/03/2020 മുമ്പായി പാസാക്കാൻ ട്രഷറി ഓഫീസർമാർക്ക് നിർദ്ദേശം നൽകി.  ഈ മാസത്തെ ശമ്പളബില്ലിൽ എയിഡഡ് സ്ഥാപനങ്ങൾക്ക് കൌണ്ടർ സൈൻ വേണ്ട.

കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ സർക്കാരിന്റെ അടിയന്തിര പേമെന്റുകൾക്കും വ്യക്തികളുടെ ഒഴിച്ചുകൂടാനാവാത്ത പേമെന്റുകൾക്കും മാത്രമായി മൂന്നിലൊന്ന് ജീവനക്കാരെ വിനിയോഗിച്ച് എല്ലാ ട്രഷറികളും ഭാഗികമായി  പ്രവർത്തിപ്പിക്കും.  സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരമുള്ള സുരക്ഷാ മുൻകരുതലുകളും പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഉചിതമായ രീതിയിൽ ജീവനക്കാരെ താൽക്കാലികമായി ജില്ലാ ട്രഷറി പരിധിക്കുള്ളിൽ പുനർവിന്യസിക്കാൻ ജില്ലാ ട്രഷറി ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കാസർഗോഡ് ജില്ലയിൽ നിലവിലുള്ള കർശന നിയന്ത്രണത്തിന്റെ വെളിച്ചത്തിൽ ജില്ലാ ട്രഷറി ഒഴികെയുള്ള ട്രഷറിയുടെ പ്രവർത്തനം ഈ മാസം അവസാനം വരെ നിറുത്തിവെയ്ക്കും. മറ്റ് ട്രഷറികളിൽ ഉൾപ്പെടെയുള്ള സർക്കാരിന്റെ അടിയന്തിര പേയ്‌മെന്റുകൾ ജില്ലാ ട്രഷറി മുഖേന നിർവ്വഹിക്കും.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഷോപ്പുകളും കള്ളുഷാപ്പുകളും അടച്ചിടാന്‍ തീരുമാനിച്ചു.

കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്-2020

പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. നിലവിലുള്ള ട്രാവന്‍കൂര്‍ എപിഡമിക് ഡിസീസ് ആക്ട്, കൊച്ചിന്‍ എപിഡമിക് ഡിസീസ് ആക്ട് എന്നിവ റദ്ദാക്കികൊണ്ടും  എപിഡമിക്സ് ഡിസീസ് ആക്ടിന് (1897) മലബാര്‍ മേഖലയില്‍ പ്രാബല്യമില്ലാതാക്കികൊണ്ടുമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്-2020 എന്ന പേരിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്.

പൊതുജനങ്ങളും വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പരിപാടികള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. ഇതനുസരിച്ച് സംസ്ഥാന അതിര്‍ത്തികള്‍ സര്‍ക്കാരിന് അടച്ചിടാം. പൊതുസ്വകാര്യ ട്രാന്‍സ്പോര്‍ട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താം. സാമൂഹ്യനിയന്ത്രണത്തിന് മാനദണ്ഡങ്ങള്‍ കൊണ്ടുവരാം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആള്‍ക്കൂട്ടം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം.

സര്‍ക്കാര്‍ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാം. ഫാക്ടറികള്‍, കടകള്‍, വര്‍ക്ഷോപ്പുകള്‍, ഗോഡൗണുകള്‍ എന്നിവയുടെ മേലും നിയന്ത്രണം ചുമത്താം. അവശ്യ സര്‍വ്വീസുകള്‍ക്ക് സമയ നിയന്ത്രണം കൊണ്ടുവരാം. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം വരെ തടവോ പതിനായിരം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടുകൂടിയോ ചുമത്താം. ഇത്തരം നിയമലംഘനങ്ങള്‍ക്ക് പോലീസിന് നേരിട്ട് കേസെടുക്കാം.

കോവിഡ്-19 ന്‍റെ വ്യാപനം തടയുന്നതിന് സാനിറ്റൈസറുകളും  Paracetamol Tablet IP 500 mg, Azhitromycin Tablet IP 500 mg, Cloropheniramine Meleate Tablet 4 mg, Amoxycillin Capsule IP 250 mg, Amoxycillin Capsule IP 500 mg, Cloxacillin Capsule IP 250 mg, Cetrizine TAalet IP 10 mg, Hydroxy Cloroquinine NF 200 mg എന്നീ എട്ട് വിഭാഗം മരുന്നുകളും ഉല്‍പാദിപ്പിക്കുന്നതിന് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിന് ടെണ്ടര്‍ നടപടികളില്‍ നിന്ന് കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന് ഇളവ് നല്‍കാനും തീരുമാനിച്ചു.
This media is not supported in your browser
VIEW IN TELEGRAM
കേരളത്തിൽ ഒരാളും പട്ടിണി കിടക്കേണ്ടി വരില്ല; പഞ്ചായത്തുകൾതോറും കമ്യൂണിറ്റി കിച്ചൻ
​​ഇന്ന് 6 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇറ്റലിയില്‍ നിന്നും വന്ന് എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പെടെയുള്ള കുടുംബത്തിന്റേയും അവിടെത്തന്നെ ചികിത്സയിലുള്ള മറ്റ് രണ്ട് വിദേശികളുടേയും ഇറ്റലിയില്‍ നിന്നും വന്ന പത്തനംതിട്ട സ്വദേശിയുടേയും പരിശോധനാ ഫലവുമാണ് നെഗറ്റീവായത്. ഇവരെ ഡിസ്ചാര്‍ജ് ചെയ്തിട്ടില്ല.
​​ഇന്ന് കേരളത്തില്‍ 9 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് നിന്നുള്ള രണ്ടു വ്യക്തികള്‍ക്കും എറണാകുളത്ത് നിന്നുള്ള മൂന്ന് പേര്‍ക്കും പത്തനംതിട്ടയില്‍ നിന്നുള്ള രണ്ടുപേര്‍ക്കും ഇടുക്കിയില്‍ നിന്നുള്ള ഒരാള്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതോടെ കേരളത്തില്‍ 118 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 112 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

195 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 76,542 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 76,010 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 122 പേരെയാണ് ഇന്ന് ആശുപത്രികളില്‍ അഡ്മിറ്റാക്കിയത്. രോഗലക്ഷണങ്ങള്‍ ഉള്ള 4902 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 3465 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
COVID-19 Kerala pinned «​​ഇന്ന് കേരളത്തില്‍ 9 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് നിന്നുള്ള രണ്ടു വ്യക്തികള്‍ക്കും എറണാകുളത്ത് നിന്നുള്ള മൂന്ന് പേര്‍ക്കും പത്തനംതിട്ടയില്‍ നിന്നുള്ള രണ്ടുപേര്‍ക്കും ഇടുക്കിയില്‍ നിന്നുള്ള ഒരാള്‍ക്കും കോഴിക്കോട്…»
This media is not supported in your browser
VIEW IN TELEGRAM
മാനസിക സംഘര്‍ഷങ്ങള്‍ നേരിടുന്നവര്‍
8281113911 എന്ന നമ്പറില്‍ വിളിക്കുക


കോവിഡ് 19 മായി ബന്ധപ്പെട്ട മാനസിക സംഘര്‍ഷങ്ങളും ബുദ്ധിമുട്ടുകളും നേരിടുന്ന ആളുകളും കോവിഡുമായി ബന്ധപ്പെട്ട മറ്റ് സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും കൗണ്‍സിലിംഗിനുമായി 8281113911 എന്ന നമ്പരില്‍ ബന്ധപ്പെടുവാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ദിവസവും രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് നാല് വരെ സേവനം ലഭ്യമാണ്.
അമിതവിലയോ കരിഞ്ചന്ത യോ പൂഴ്ത്തിവെയ്പ്പോ ഉണ്ടെങ്കിൽ ഈ നമ്പറുകളിൽ ബന്ധപ്പെടുക
സർക്കാർ ഒപ്പമല്ല, മുന്നിൽ തന്നെയുണ്ട് എന്ന് ബഹു: മുഖ്യമന്ത്രി പറഞ്ഞത് വെറും വാക്കല്ല. സഹകരണ സംഘങ്ങൾ മുഖേനയുള്ള സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആരംഭിച്ചു.
കോവിഡ് 19 അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു.

Live കാണാം 👇
https://www.facebook.com/keralainformation/videos/254805538879719/
സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 126 ആയി. ആകെ വൈറസ് ബാധിച്ചവര്‍ 138.


ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ കണ്ണൂര്‍ ജില്ലയിലാണ്. കാസര്‍കോട്, മലപ്പുറം എന്നീ ജില്ലകളില്‍ മൂന്നു വീതവും തൃശൂരില്‍ രണ്ടും, ഇടുക്കിയിലും വയനാട്ടിലും ഓരോന്നും. എറണാകുളത്ത് ചികിത്സയിലായിരുന്ന മൂന്ന് കണ്ണൂര്‍ സ്വദേശികളെയും രണ്ട് വിദേശ പൗരډാരെയുമാണ് ഇന്ന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. പത്തനംതിട്ടയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവായി (ഇതാണ് ഇന്നലെ പറഞ്ഞ രോഗം ഭേദമായ ആറുപേര്‍).


ആകെ ഒരുലക്ഷത്തി ഇരുപതിനായിരത്തി മൂന്ന് ആളുകളാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ ഒരുലക്ഷത്തി ആയിരത്തി നാനൂറ്റി രണ്ടു പേര്‍ വീടുകളിലും 601 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 136 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5342 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3768 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

https://telegra.ph/press-03-26