COVID-19 Kerala
12.7K subscribers
232 photos
22 videos
7 files
456 links
An initiative by the Government of Kerala to help citizens fight COVID-19 with official updates and verified information on COVID-19 in Kerala.
Download Telegram
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം എ യൂസഫലി അറിയിച്ചു. കോവിഡ് - 19 ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കവെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ ആഹ്വാനം കേട്ട് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വിളിച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
​​ഇന്ന് കേരളത്തില്‍ 39 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും തൃശൂര്‍, കോഴിക്കോട്, കൊല്ലം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ 176 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 164 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

199 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,10,229 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,09,683 പേര്‍ വീടുകളിലും 616 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 5679 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 4448 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 164 ആയി (ഇന്നലെ പറഞ്ഞതില്‍ ഒരാളുടെ റിസള്‍ട്ട് നെഗറ്റീവായി വന്നിട്ടുണ്ട്).


ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ കാസര്‍കോട് ജില്ലയിലാണ്. കണ്ണൂര്‍ ജില്ലയില്‍ രണ്ടുപേര്‍ക്കും തൃശൂര്‍, കോഴിക്കോട്, കൊല്ലം ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.


ആകെ ഒരുലക്ഷത്തി പതിനായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി ഒമ്പതുപേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് ഒരുലക്ഷത്തി ഒമ്പതിനായിരത്തി അറുന്നൂറ്റി എണ്‍പത്തിമൂന്നു പേര്‍ വീടുകളിലും 616 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 112 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5679 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 4448 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
https://telegra.ph/press-meet-03-27
Giving details about the Covid-19 scenario, the Chief Minister said, “39 new cases have been reported today taking the total number of cases to 164 in Kerala. Out of this, 34 are from Kasargod District, two from Kannur; and one each from Thrissur, Kozhikode and Kollam Districts. Out of the 34 fresh cases, 25 have come from Dubai and 13 got it from mutual contact locally. A total number of 1,10,299 people are under observation in Kerala out of which 1,09,683 are in their own homes while 616 are in hospitals. 112 persons were hospitalised today. 5,679 samples were sent for testing and 4,448 have tested negative.”


https://telegra.ph/State-reports-39-fresh-Coronavirus-cases-today-taking-total-to-164-03-27
​​തലശ്ശേരി കൂർഗ് പാതയിലെ കർണാടക അതിർത്തി അടച്ച നടപടി ഒഴിവാക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാനപ്പെട്ട പാതയാണിത്. ദേശീയവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടുകൂടി കേരളത്തിൽ ഭക്ഷണസാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സംസ്ഥാനസർക്കാർ സ്വീകരിക്കുന്നുണ്ട്. അവശ്യസാധനങ്ങളുടെ ചരക്കുനീക്കം സ്തംഭിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി തന്നെ ഉറപ്പുനൽകിയ കാര്യവും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. അതുകൊണ്ട് അടിയന്തിരമായി ഈ കാര്യത്തിൽ ഇടപെടുകയും കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ചരക്കുനീക്കത്തിനുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Pinarayi Vijayan Writes:

Kerala will ensure availability of essential goods and services, and our government will not permit a single person to starve during the lockdown. We have energised our Public Distribution System (PDS) to ensure that all households that do not figure in the priority list get 15 kg of free food supplies for a month.

https://www.thehindu.com/opinion/lead/devising-a-people-centric-response-to-covid-19/article31176168.ece
കോവിഡ് 19 - കാസർഗോഡ് ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചു.
ലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ്
മേജര്‍ ആര്‍ച്ച് ബിഷപ്പ്, സീറോ മലങ്കര ചര്‍ച്ച്

ബിഷപ്പ് ജോസഫ് കാരിയില്‍
ആര്‍ച്ച് ബിഷപ്പ് ഹൗസ്, ഫോര്‍ട്ട്കൊച്ചി

ഡോ. സൂസപാക്യം
മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പ്, ലാറ്റിന്‍

പുന്നല ശ്രീകുമാര്‍
ജനറല്‍ സെക്രട്ടറി, കേരള പുലയര്‍ മഹാസഭ

ഹുസൈന്‍ മടവൂർ
ജനറല്‍ സെക്രട്ടറി, കേരള നടുവത്തുല്‍ മുജാഹിദ്

ബസേലിയോസ് മാര്‍ത്തോമ പൗലോസ് കക
മേജര്‍ ആര്‍ച്ച് ബിഷപ്പ്, മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച്

പുത്തന്‍കുരിശ് ബാവ
ജാക്കോബൈറ്റ്

എ. ധര്‍മ്മരാജ് റസാലം
ബിഷപ്പ്, സി.എസ്.ഐ

ഡോ. ജോസഫ് മാര്‍ത്തോമ മെട്രോപോളിറ്റന്‍
മലങ്കര മാര്‍ത്തോമ സിറിയന്‍ ചര്‍ച്ച്

കടക്കല്‍ അബ്ദുള്‍ അസീസ് മൗലവി
പ്രസിഡന്‍റ്, കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷന്‍

ഡോ. റ്റി. വത്സന്‍ എബ്രഹാം
പെന്തക്കോസ്ത്
കേരളത്തിൽ കോവിഡ് മരണം

എറണാകുളത്ത് ചികിത്‌സയിലിരുന്ന 69 വയസുകാരനാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. ദുബായിൽ നിന്ന് എത്തിയ അദ്ദേഹത്തെ കടുത്ത ന്യുമോണിയ ലക്ഷണങ്ങളുമായാണ് മാർച്ച് 22ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ഹൃദ്രോഗത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും ചികിത്‌സയിലായിരുന്ന ഇദ്ദേഹം നേരത്തെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹം 28ന് രാവിലെ 8 മണിക്കാണ് മരിച്ചത്.

#COVID19Kerala @COVID19_Kerala
​​സംസ്ഥാന സർക്കാരിൻ്റെ സാമൂഹിക സന്നദ്ധ സേനയുടെ കാൾ സെൻ്ററിൽ സന്നദ്ധരായി പ്രവർത്തിക്കാൻ കഴിയുന്ന തിരുവനന്തപുരം നഗര പരിധിയിലുള്ള കമ്പ്യൂട്ടർ പരിഞ്ജാനവും ആശയ വിനിമയ ശേഷിയുള്ളവർ ബന്ധപ്പെടുക. പ്രസ്തുത വ്യക്തികൾ സന്നദ്ധ സേന യുടെ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കണം.ഫോൺ: 9895934363, 0471-155243

Call for volunteers to the call centres of Sannadham, which is the State Government's volunteer force. Candidates should have good communication and computer skills; applicants must be residents of Thiruvananthapuram. Complete the online registration to be part of the volunteer force. Phone: 9895934363, 0471-155243

#COVID19Kerala @COVID19_Kerala
​​കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ടെലിമെഡിസിന്‍ സൗകര്യമടക്കം സജ്ജമാക്കുന്നതിനുള്ള ബൃഹത്തായ വിവര ശേഖരണത്തിന് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നു.

രോഗബാധിതരേയും നിരീക്ഷണത്തിലുള്ളവരേയും ശുശ്രൂഷിക്കുന്നവര്‍, എല്ലാ വിഭാഗത്തിലുംപെട്ട ആരോഗ്യപ്രവര്‍ത്തകര്‍, അടുത്തിടെ വിദേശത്തുനിന്നെത്തിയവര്‍, മറ്റ് സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചെത്തിയവര്‍, രോഗസാധ്യതയുള്ളവര്‍ എന്നിവരുടെയെല്ലാം ബൃഹത് ഡാറ്റ അടിയന്തരമായി ശേഖരിക്കുകയാണ്.
ഇതിനായി സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (kerala.gov.in) രജിസ്‌ട്രേഷനുള്ള ലിങ്ക് ലഭ്യമാണ്. https://citizencenter.kerala.gov.in/ എന്നതാണ് ലിങ്ക്. കേരളത്തില്‍ കൊറോണ പരിചരണം ആവശ്യമായ മുഴുവന്‍ പേരും രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം.
സ്റ്റിറോയിഡ് മരുന്നു കള്‍ കഴിക്കുന്നവര്‍ ഉള്‍പ്പെടെ പ്രതിരോധ ശേഷി കുറഞ്ഞവരെയും കൊറോണ ബാധിതരുമായി സമ്പര്‍ക്കം ഉണ്ടായവരെയും കണ്ടെത്തി അടിയന്തര ഘട്ടങ്ങളില്‍ ചികിത്സ ലഭ്യമാക്കാനും ടെലിഫോണിലൂടെ ഡോക്ടര്‍മാരുമായി ബന്ധപ്പെടുത്താനും ഈ രജിസ്‌ട്രേഷന്‍ സഹായകമാകും. സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാരെ ഐ.എം.എയുടെ കൂടി സഹകരണത്തോടെ തിങ്കളാഴ്ച മുതല്‍ ടെലിഫോണില്‍ ലഭ്യമാക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം 6 മണിക്ക്

https://www.facebook.com/cmokerala
This media is not supported in your browser
VIEW IN TELEGRAM
SUPERMAN ANTHONY | COVID 19

കേരളത്തിലെ മുഴുവൻ കുട്ടികൾക്കും മാതൃകയായ അന്തോണി ഇനി മുതൽ സാധാ കളിക്കാരൻ അല്ല, സൂപ്പർമാൻ അന്തോണിയാണ്

#StayHomeStaySafe #COVID19Kerala #BreakTheChain
@COVID19_Kerala
കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു

https://www.facebook.com/PinarayiVijayan/videos/210522973607458