COVID-19 Kerala
12.7K subscribers
232 photos
22 videos
7 files
456 links
An initiative by the Government of Kerala to help citizens fight COVID-19 with official updates and verified information on COVID-19 in Kerala.
Download Telegram
This media is not supported in your browser
VIEW IN TELEGRAM
WONDER GIRL SARA | COVID 19

ഈ കൊറോണ കാലത്ത് ആരും പുറത്തിറങ്ങണ്ട എന്ന കർകശ നിലപാടെടുത്ത സാറ, ഈ നിമിഷം മുതൽ വെറും സാറയല്ല വണ്ടർഗേൾ സാറ
#StayHomeStaySafe #COVID19Kerala #BreakTheChain
@COVID19_Kerala
Forwarded from CMOKerala
കോട്ടയം ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമാണ്. നാടാകെ കോവിഡ് 19നെ ചെറുക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ ഘട്ടത്തില്‍ ഒരു കാരണവശാലും നടക്കാന്‍ പാടില്ലാത്ത ഒന്നാണിത്.

അതിഥി തൊഴിലാളികളോട് എല്ലാ ഘട്ടത്തിലും ഏറ്റവും കരുതലോടെയുള്ള നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് കേരളം.
കൊറോണ വ്യാപനം തൊഴില്‍ നഷ്ടപ്പെടുത്തുന്ന ഘട്ടത്തില്‍ അവരെ താമസിപ്പിക്കാനും അവര്‍ക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിക്കാനും ഇവിടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. 5000ഓളം ക്യാമ്പുകളിലായി 1,70,000ലേറെ അതിഥി തൊഴിലാളികളെ ഇപ്പോള്‍ സംസ്ഥാനത്ത് പാര്‍പ്പിച്ചിട്ടുണ്ട്. എവിടെയെങ്കിലും അപാകം കണ്ടെത്തിയാല്‍ ഇടപെട്ട് പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

അതിഥി തൊഴിലാളികള്‍ എന്ന സംബോധന തന്നെ ഈ നാടിന്‍റെ കരുതലിന്‍റെ സൂചനയാണ്. ഇവിടെ അവര്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാത്ത ഒരു സാഹചര്യവും നിലവിലില്ല. എന്നിട്ടും പായിപ്പാട്ട് കൂട്ടത്തോടെ അവര്‍ തെരുവിലിറങ്ങിയതിന്‍റെ പിന്നില്‍ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ ഉണ്ട് എന്ന സൂചനയുണ്ട്. അത്തരം ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരും.

തൊഴിലാളികള്‍ക്കെന്നല്ല ആര്‍ക്കും സഞ്ചരിക്കാന്‍ ഇപ്പോള്‍ അനുവാദമില്ല. നിന്നിടത്തു തന്നെ നില്‍ക്കുക എന്നതാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച നിലപാട്. അതുകൊണ്ട് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോവുക എന്ന അവരുടെ ആവശ്യം അംഗീകരിക്കാന്‍ നിര്‍വാഹമില്ല. അതെല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും അവര്‍ക്കിടയില്‍ നാട്ടിലേക്ക് പോകാമെന്ന വ്യാമോഹം ഉണര്‍ത്തിയവരെയും അതിനുതകുന്ന സന്ദേശങ്ങള്‍ അയച്ചവരെയും പ്രചാരണം നടത്തിയവരെയും തിരിച്ചറിയേണ്ടതുണ്ട്.

അതിഥി തൊഴിലാളികള്‍ക്ക് താമസവും ഭക്ഷണവും ഒരുക്കേണ്ട ചുമതല കരാറുകാര്‍ക്കാണ്. എന്നാല്‍, അവര്‍ നല്‍കുന്ന താമസം, തൊഴില്‍ കഴിഞ്ഞുള്ള സമയത്തേക്ക് മാത്രമാണ് എന്ന് മനസ്സിലാക്കി അതിഥി തൊഴിലാളികളെ കൂടുതല്‍ സൗകര്യപ്രദമായ ക്യാമ്പുകളിലേക്ക് മാറ്റാനാണ് ഈ പ്രത്യേക ഘട്ടത്തില്‍ സര്‍ക്കാര്‍ തയ്യാറായത്. ഭക്ഷണത്തിന്‍റെ കാര്യത്തിലും ഇടപെടലുണ്ടായി. അവര്‍ക്ക് കേരളീയ ഭക്ഷണമല്ല, അവരുടേതായ പ്രത്യേക ഭക്ഷണമാണ് ആവശ്യം എന്നു വന്നപ്പോള്‍ അത് ലഭ്യമാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ മുഖേന നടപടി സ്വീകരിച്ചു. ഭക്ഷണമല്ല, ഭക്ഷ്യവസ്തുക്കള്‍ മതി, തങ്ങള്‍ പാകം ചെയ്യാം എന്നു പറഞ്ഞവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ നല്‍കി. വൈദ്യസഹായത്തിന് എല്ലാവിധ സംവിധാനവുമുണ്ടാക്കി. ഒരു ബുദ്ധിമുട്ടും വരാതിരിക്കാന്‍ സര്‍ക്കാര്‍ നിരന്തരം ശ്രദ്ധിക്കുകയും ഇടപെടുകയും ചെയ്യുകയാണ്. എന്നിട്ടും അവര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി ഇളക്കിവിടാന്‍ നടന്ന ശ്രമം ഈ നാടിനെതിരായ നീക്കമാണ്.

ഇന്നത്തെ പായിപ്പാട് സംഭവം സമൂഹത്തില്‍ രൂക്ഷമായ പ്രതികരണം സൃഷ്ടിച്ചിട്ടുണ്ട്. ശാരീരിക അകലം പാലിക്കാതെ കൂട്ടത്തോടെ തെരുവിലിറങ്ങിയത് കൊറോണ പ്രതിരോധത്തിന്‍റെ അടിസ്ഥാന സ്വഭാവത്തിനു തന്നെ വിരുദ്ധമാണ് എന്ന് ജനങ്ങളാകെ കരുതുകയാണ്. മികച്ച രോഗപ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന നാടിന് ഇത് അംഗീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിലപാടെടുക്കും. അതിഥി തൊഴിലാളികള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ നികത്തും. നിലവില്‍ അതിഥി തൊഴിലാളികള്‍ക്കു നല്‍കുന്ന ശ്രദ്ധയിലും കരുതലിലും മാറ്റം വരാന്‍ പോകുന്നില്ല. പ്രഖ്യാപിച്ച കാര്യങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും നടപ്പാക്കും.

സംസ്ഥാനത്താകെയുള്ള അതിഥി തൊഴിലാളികളോട് പറയാനുള്ളത് നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി, തെറ്റിദ്ധാരണകളില്‍ കുടുങ്ങാതെ സഹകരിക്കണം എന്നാണ്.
തൊഴിലെടുത്ത് ജീവിക്കുന്നവരെ തെറ്റിദ്ധരിപ്പിച്ച് പ്രകോപനത്തിന്‍റെ വഴിയിലേക്ക് നയിച്ച ശക്തികളെക്കുറിച്ചും പായിപ്പാട് സംഭവം കേരളത്തിനെതിരായ അപവാദ പ്രചാരണത്തിന് ഉപയോഗിച്ചവരെക്കുറിച്ചും കൃത്യമായ സൂചനകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അത്തരക്കാര്‍ ഇതുപോലുള്ള പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങളെയാകെ വെല്ലുവിളിക്കുന്ന ഹീനകൃത്യത്തില്‍നിന്ന് പിന്മാണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. ചില്ലറ ലാഭത്തിനുവേണ്ടി നാടിനെത്തന്നെ ആക്രമിക്കാന്‍ നില്‍ക്കരുത്. കുറ്റം ചെയ്തവരെ കണ്ടെത്താനും അവരെ നിയമത്തിനു മുന്നിലെത്തിക്കാനും വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാര്‍ ഇടപെടും.

പിണറായി വിജയൻ
മുഖ്യമന്ത്രി
Forwarded from CMOKerala
In an unfortunate turn of events yesterday, we saw guest workers in Payippad of Kottayam district assembling and thus violating all restrictions during the lockdown. It was totally unnecessary at a time when the whole nation is fighting Covid-19 using all possible measures. Kerala has always kept its warm vigil in taking up the issues of guest workers. We have arranged food and medical facilities for them when the corona transmission began disrupting their job prospects.

More than 1,70,000 guest workers are accomodated in around 5000 camps across the state. Strict orders were issued to District Collectors to follow up on these and take immediate measures to redress flaws.

The coinage "guest workers" itself shows our warm vigil towards interstate migrant labourers in Kerala. There are generally no such difficulties for them here. But the gathering at Payippad shows that many other anti-social elements are at play to disrupt the social harmony of our state. We will identify them after a through investigation.

Not even the guest workers, is allowed to come out and gather at public places now. Our Prime Minister had already told us to stay back wherever we are and support the lockdown. So everyone knows that we are helpless but to deny demands of these guest workers to go back. We have to identify those who instilled false hopes and spread fake information among them, even at a crisis situation like this. It is usually the responsibility of the contractors to ensure adequate accommodation and food for guest workers. But the government has realised that these facilities were given only for the time after their work and decided to shift them to more comfortable camps considering the situation. We also made sure they get quality food. Orders were given to District Collectors to provide their native food considering their demands. The state has also provided provisions for those who wanted to cook for themselves. All arrangements were made to avail medical help to them. The government is arduously making sure that they do not face any kind of difficulties at a situation like this. Despite all these, the attempt to instigate them and thereby create a law and order situation is a move against this state.

The Payippad incident has generated sharp response across the state. The whole state rebukes the move of people assembling by violating all reasonable restrictions as a blot on the spirit of this fight against Covid 19. Our land, which is doing an exemplary work on this regard, can not accept this. Strict actions will be taken against such antisocial conspiracies in future. We will address all issues of guest workers and rectify failures if pointed out. We will not loosen our warm vigil for guest workers in any manner. All the announced welfare measures will be implemented in its entirety. We request all the guest workers in the state to understand the reality, not to panic and fall prey to such conspiracies in future. Clear indication on the antisocial elements who had tried to take advantage of the situation and thereby created incidents like Payippad have come out. We even kindly urge them not to misuse this situation anymore and jeopardise the harmony of the state. Please do not hurt our land for your petty gains. The government will do everything to make sure they face the law of the land without any fail.

कल कोट्टायम ज़िले के पायीप्पड़ में हमने एक दुखद घटना देखी जब दूसरे राज्यों से अतिथि कामगार इकट्ठे हुए और उन्होंने लॉकडाउन का उल्लंघन किया। जिस समय पूरा देश हर सम्भव तरीके से COVID-19 से लड़ने की कोशिश कर रहा है, उस समय ऐसा किया जाना बिल्कुल अनावश्यक था। केरल राज्य ने अतिथि कामगारों के मुद्दे हमेशा सहनशीलता से उठाए हैं। जैसे ही कोरोना वायरस के खतरे के चलते उनके रोज़गार पर संकट आया वैसे ही हमने उनके लिए खाने और दवाईयों की व्यवस्था की। राज्य भर में 5000 कैम्पों में और उनके आसपास 1,70,000 से ज़्यादा अतिथि कामगार रह रहे हैं। ज़िला कलेक्टरों को सख़्त आदेश दिए गए थे कि इनकी देखरेख की जाए और जो भी कमियाँ हैं उन्हें दूर किया जाए। हम इन्हें 'अतिथि वर्कर' कहते हैं जिससे इनके लिए हमारा लगाव और इज़्ज़त ज़ाहिर है। इनके लिए यहाँ अमूमन कोई
Forwarded from CMOKerala
परेशानी नहीं है। लेकिन पायीप्पड़ की घटना से साफ है कि कई असामाजिक तत्व राज्य में शांति भंग करना चाहते हैं। पूरी जाँच के बाद हम उनका पता लगा लेंगे। फ़िलहाल, किसी को भी, खासतौर से अतिथि कामगारों को, बाहर निकलने की इजाज़त नहीं है।

लॉकडाउन का पालन करने के लिए हमारे प्रधानमंत्री ने पहले ही लोगों से कहा है कि वे जहाँ हैं वहीं रहें। इसलिए यह ज़ाहिर है कि दूसरे राज्यों से आये इन कामगारों की वापस भेजे जाने की माँग हम चाहकर भी पूरी नहीं कर सकते। हमें उन लोगों का पता लगाना होगा जो इस संकट के समय में भी झूठे दिलासे दे रहे हैं और ग़लत जानकारियाँ फैला रहे हैं। दूसरे राज्यों से आये हुए कामगारों के रहने और खाने का पर्याप्त प्रबंध अमूमन ठेकेदारों की ज़िम्मेदारी होती है। लेकिन सरकार को यह पता है कि ये सुविधाएँ काम करने के बाद ही मिलती हैं और क्योंकि फिलहाल काम नहीं हो रहा है इसलिए सरकार ने इस स्थिति को समझते हुए इन्हें आरामदायक कैम्पों में शिफ्ट कर दिया है। हमने ये भी पक्का किया कि इन्हें अच्छा खाना मिले। इन कामगारों की माँग को ध्यान में रखते हुए ज़िला कलेक्टरों को आदेश दिए गए कि इन्हें उसी तरह का खाना मुहैया करवाया जाए जैसा वे खाते हैं। जो लोग खुद खाना बनाना चाहते हैं उन्हें खाद्य सामग्री दी गयी। उन्हें स्वास्थ सुविधाएँ उपलब्ध करवायीं जा रही हैं। सरकार पूरी कोशिश कर रही है कि इन्हें इस मुश्किल घड़ी में परेशानी नहीं हो। इन सकारात्मक क़दमों के बावजूद इन्हें भड़काने और क़ानून व्यवस्था को खराब करने की कोशिशें राज्य की आत्मा के ख़िलाफ़ एक बेहद बुरा षड्यंत्र है। कल पायीप्पड़ में जो घटना हुई पूरे राज्य में उसकी कड़ी निंदा हो रही है।

सारे ज़रूरी प्रतिबंधों को ताक पर रखते हुए लोगों ने इकट्ठे होने की जो कोशिश की है, वो कोरोना वायरस से लड़ाई के हमारे निश्चय के खिलाफ है, और पूरा प्रदेश इसकी कड़ी निंदा करता है. हमारा केरल, जो इस मुहिम में अग्रणी रहा है, इस प्रकार की कोई गतिविधि स्वीकार नहीं कर सकता. इस प्रकार के जनरोधी षडयंत्रों पर आगे से सख्त कार्यवाही की जाएगी.

हम हमारे मेहमान, प्रवासी कामगारों की हर समस्या का समाधान करेंगे और अगर कोई कमियाँ बतायी जाएंगी तो उन्हें भी सुधारेंगे. प्रवासी श्रमिकों के लिए की गई विशेष व्यवस्थाओं में हम कोई कमी नहीं रहने देंगे. सभी घोषित जनकल्याण कार्यक्रमों को प्रांत के हर कोने तक लेकर जाएंगे.

हम प्रवासी कामगारों से अपील करते हैं कि वें मौके की वास्तविकता समझें, और भविष्य में घबरा कर ऐसे किसी भी षडयंत्र में ना पड़ें.

स्पष्ट प्रमाण मिले हैं कि कुछ असामाजिक तत्वों ने मौके का फायदा उठा कर पयिप्पड़ जैसी घटनाओं को अंजाम दिया.

हम इन असामाजिक तत्वों से भी नम्र निवेदन करते हैं कि वें इस मुश्किल घड़ी का और फायदा ना उठाएं, और प्रदेश की शांति भंग करने के प्रयास ना करें. अपने छोटे छोटे राजनीतिक फायदों के लिए हमारी सरजमीं को चोट ना पहुंचाएं. अन्यथा, प्रदेश प्रशासन हर प्रयास कर उन्हें कानून के सामने लाएगा और सज़ा दिलाएगा.

Pinarayi Vijayan
Chief Minister
കൊറോണ അവലോകന യോഗത്തിനു ശേഷം 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും.

https://www.facebook.com/CMOKerala/
കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു.

https://www.facebook.com/PinarayiVijayan/videos/671882193562773/
PSC റാങ്ക് ലിസ്റ്റുകൾ മൂന്നുമാസത്തേക്ക് ദീർഘിപ്പിക്കാൻ തീരുമാനിച്ചു.
Forwarded from CMOKerala
​​കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഏപ്രിലിൽ ആരംഭിക്കും. സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണവും ഈയാഴ്ച തുടങ്ങും. ഭക്ഷ്യ- പൊതുവിതരണ വകുപ്പ് ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കി.


ദിവസവും ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചയ്ക്കു ശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമാകും സൗജന്യ റേഷൻ വിതരണം


അന്ത്യോദയ വിഭാഗങ്ങൾക്കു നിലവിൽ ലഭിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും.

പ്രയോരിറ്റി ഹൗസ് ഹോൾഡ്‌സ്(പി.എച്ച്.എച്ച്) വിഭാഗത്തിൽപ്പെട്ട പിങ്ക് കാർഡ് ഉള്ളവർക്കു കാർഡിലുള്ള ഒരു അംഗത്തിന് അഞ്ചു കിലോ വീതം സൗജന്യ ധാന്യം നൽകും.

വെള്ള, നീല കാർഡുകളുള്ള മുൻഗണനേതര വിഭാഗങ്ങൾക്കു കുറഞ്ഞത് 15 കിലോഗ്രാം ഭക്ഷ്യധാന്യവും ലഭിക്കും. 15 കിലോയിൽ കൂടുതൽ ധാന്യം നിലവിൽ ലഭിക്കുന്ന നീല കാർഡ് ഉടമകൾക്ക് അതു തുടർന്നും ലഭിക്കും.

ഏപ്രിൽ 20നു മുൻപു സൗജന്യ റേഷൻ വിതരണം പൂർത്തിയാക്കും.

അതിനു ശേഷമാകും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ റേഷൻ വിതരണം


കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർണമായി പാലിച്ചാകും റേഷൻ വിതരണം

റേഷൻ കടകളിൽ ആളുകൾ തിക്കിത്തിരക്കി പ്രശ്‌നങ്ങളുണ്ടാക്കരുത്.

ഒരേ സമയം അഞ്ചു പേരിൽ കൂടുതൽ റേഷൻ കടയ്ക്കു മുന്നിൽ നിൽക്കാൻ പാടില്ല.

ഇക്കാര്യം ഉറപ്പാക്കാൻ കടയുടമയ്ക്കു ടോക്കൺ വ്യവസ്ഥ നിശ്ചയിക്കാവുന്നതാണ്.

ജനപ്രതിനിധികളുടേയും പഞ്ചായത്ത്, മുനിസിപ്പൽ പ്രദേശത്തു രജിസ്റ്റർ ചെയ്തിട്ടുള്ള സന്നദ്ധ പ്രവർത്തകരുടേയും സഹായവും ഉപയോഗപ്പെടുത്താം.

റേഷൻ കടയിൽ നേരിട്ടെത്താൻ കഴിയാത്തവർക്കു വീട്ടിലെത്തിച്ചു കൊടുക്കാനും കടയുടമ ക്രമീകരണമുണ്ടാക്കണം. ഇതിനും സന്നദ്ധ പ്രവർത്തകരുടെ സേവനം ഉപയോഗപ്പെടുത്താം.


റേഷൻ കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യ ധാന്യം നൽകും. ഇതിനായി ആധാർ കാർഡും ഫോൺ നമ്പറും ചേർത്തുള്ള സത്യവാങ്മൂലം റേഷൻ വ്യാപാരിക്കു നൽകണം. കളവായി സത്യവാങ്മൂലം നൽകി റേഷൻ കൈപ്പറ്റുന്നവരിൽനിന്നു ധാന്യത്തിന്റെ മാർക്കറ്റ് വിലയുടെ ഒന്നര ഇരട്ടി തുക പിഴയായി ഈടാക്കും.


സംസ്ഥാനത്തെ 87 ലക്ഷം കുടുംബങ്ങൾക്കു സൗജന്യ ഭക്ഷ്യ കിറ്റ് നൽകുന്നതിനുള്ള നടപടികൾ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിക്കും

സപ്ലൈകോയുടെ 56 ഡിപ്പോകളിൽ ഇതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

ഏപ്രിൽ ആദ്യ വാരം മുതൽ കിറ്റ് നൽകിത്തുടങ്ങും. ആദ്യം എ.എ.വൈ, പി.എച്ച്.എച്ച് വിഭാഗങ്ങളിൽപ്പെടുന്ന മുൻഗണനാ കുടുംബങ്ങൾക്കും പിന്നീട് മുൻഗണനേതര വിഭാഗങ്ങൾക്കും കിറ്റ് നൽകും

സൗജന്യ കിറ്റ് നൽകുന്നതിന് 756 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.

ക്വാറന്റൈനിൽ കഴിയുന്നവർക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കുമുള്ളമുള്ള കിറ്റുകളും തയാറാക്കുന്ന നടപടികൾ നടക്കുന്നുണ്ട്. കിറ്റിന്റെ വിതരണവും ഏപ്രിൽ മാസത്തിൽത്തന്നെ പൂർത്തിയാക്കും
​​സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്കായി കോൾ സെൻ്റർ സജ്ജമാക്കി. വിവിധ ഭാഷാ പ്രാവീണ്യമുള്ള ആളുകളെ നിയോഗിച്ചു കൊണ്ടാണ് കോൾ സെൻ്റർ പ്രവർത്തിക്കുന്നത്.

ടോൾ ഫ്രീ നമ്പർ : 180042555214,
155214

Kerala Government Opens Call Centre to receive Complaints from the Guest Workers. Government Officials fluent in different languages have been appointed to attend the calls.

Toll Free NO :18004255214, 155214

केरल सरकार द्वारा अतिथि मज़दूरों की शिकायतों को सुनने के लिए और उनका समाधान करने के लिए कॉल सेंटर खोला गया है। विभिन्न भाषाओं में आपके शिकायतों और सवालों का जवाब देने में सक्षम सरकारी अधिकारियों को इसकी ज़िम्मेदारी दी गयी है।

टोल फ्री नं : 18004255214, 155214
This media is not supported in your browser
VIEW IN TELEGRAM
മണലാരണ്യത്തിലടക്കം പ്രവാസികൾ ഒഴുക്കുന്ന വിയർപ്പിന്റെ ചെലവിലാണ് നമ്മൾ കഞ്ഞി കുടിച്ചു പോകുന്നത്. ഈ നാടിനെ വളർത്തിയത് അവരാണ്. അവർ നമ്മുടെ നട്ടെല്ലാണ്. അവരെ ഒരു തരത്തിലും അപഹസിക്കാൻ പാടില്ല. ഇത് മനസ്സിൽ വെക്കണം. നാട്ടിലുള്ള ബന്ധുക്കളെ ഓർത്ത് പ്രവാസികൾക്ക് ആശങ്ക വേണ്ട. നിങ്ങൾ നിൽക്കുന്നിടത്ത് ആരോഗ്യത്തോടെ ഇരിക്കുക. ഈ നാട് എപ്പോളും നിങ്ങളുടെ കൂടെയുണ്ട്.

The hardships and hard work of the expatriates have played a crucial role in building our state. Our food is is a result of the sweat and blood they shed in the deserts. So anyone who attempts to insult them must keep that in mind. NRKs need not have any worry for their loved ones in the state. All measures have been taken for theri safety and well-being. You have to stay safe and healthy at your places now. Your homeland is with you.

Pinarayi Vijayan
Chief Minister
​​ഇന്ന് കേരളത്തില്‍ 32 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. കാസര്‍ഗോഡ് ജില്ലയിലെ 17 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 11 പേര്‍ക്കും വയനാട്, ഇടുക്കി ജില്ലയിലെ രണ്ട് പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. 17 പേര്‍ വിദേശത്ത് നിന്നും വന്നവരും 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടേയുമാണ് രോഗം വന്നത്.

കേരളത്തില്‍ 234 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 213 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 20 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. ഒരാള്‍ മരണമടഞ്ഞു.

202 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,57,283 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,56,660 പേര്‍ വീടുകളിലും 623 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 6991 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 6034 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

പത്രക്കുറിപ്പ് 31.03.2020

അബ്ദുള്‍ അസീസ് മരണമടഞ്ഞു.

തിരുവനന്തപുരം: കോവിഡ് 19 രോഗബാധിതനായി അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അബ്ദുള്‍ അസീസ് (68) ഇന്നലെ അര്‍ദ്ധരാത്രിയോടുകൂടി നിര്യാതനായി. ദീർഘനാളായി ഉയർന്ന രക്തസമ്മർദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു, കഴിഞ്ഞ 5 ദിവസമായി വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്,
ചികിൽസയിലായിരിക്കെ ഇദ്ദേഹത്തിന് കിഡ്നി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുകയും തുടർന്ന് വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായും തകരാറിലായതിനാൽ ഡയാലിസിസ് തുടങ്ങിയിരുന്നു , ഇത്തരത്തില്‍ മരണമെപ്പെടുന്ന ആള്‍ക്കാരുടെ മൃതദേഹം സംസ്‌കരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും മൃതദേഹം സംസ്‌കരിക്കുന്നത്. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റേയും ജില്ലാ മെഡിക്കല്‍ ഓഫീസറുടേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റേയും നേതൃത്വത്തിലുള്ള നടപടികള്‍ പുരോഗമിക്കുന്നു.

ആശുപത്രി സൂപ്രണ്ട്
This media is not supported in your browser
VIEW IN TELEGRAM
केरल सरकार द्वारा अतिथि मज़दूरों की शिकायतों को सुनने के लिए और उनका समाधान करने के लिए कॉल सेंटर खोला गया है। विभिन्न भाषाओं में आपके शिकायतों और सवालों का जवाब देने में सक्षम सरकारी अधिकारियों को इसकी ज़िम्मेदारी दी गयी है।

टोल फ्री नं : 18004255214, 155214

സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്കായി കോൾ സെൻ്റർ സജ്ജമാക്കി. വിവിധ ഭാഷാ പ്രാവീണ്യമുള്ള ആളുകളെ നിയോഗിച്ചു കൊണ്ടാണ് കോൾ സെൻ്റർ പ്രവർത്തിക്കുന്നത്.

ടോൾ ഫ്രീ നമ്പർ : 180042555214,
155214
This media is not supported in your browser
VIEW IN TELEGRAM
രാവും പകലുമില്ലാതെ ഈ ദിവസങ്ങളിൽ നമുക്ക് വേണ്ടി മാറ്റിവെച്ചവരോടുള്ള ഈ കരുതലാണ് സുനിയെ സൂപ്പർ ഹീറോ സുനിയാക്കുന്നത്.
#StayHomeStaySafe #COVID19Kerala #BreakTheChain
​​കോവിഡ് - 19 മായി ബന്ധപ്പെട്ട് സന്നദ്ധ പ്രവർത്തകരാകാൻ താത്പ്പര്യമുള്ളവർ ഇനി www.sannadhasena.kerala.gov.in എന്ന വെബ് സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇതുവരെ 1,54,000 വളണ്ടിയർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്‌ട്രേഷനു വേണ്ടി 24 മണിക്കൂർ പ്രവർത്തിക്കുന്ന കാൾ സെന്റർ സജ്ജമാണ് 155243,155300 എന്നീ ടോൾ ഫ്രീ നമ്പറിൽ സേവനം ലഭ്യമാകും. രജിസ്ട്രേഷനായി 9400 198 198 എന്ന നമ്പറിൽ മിസ്ഡ്‌കോൾ സംവിധാനവും ഉണ്ട്.

സാമൂഹിക അടുക്കള, ഭക്ഷണ വിതരണം, മരുന്നുകളുടെ വിതരണം തുടങ്ങിയവ സാധ്യമാക്കുന്നതിനാണ് സന്നദ്ധ സേന. ഓരോ ദിവസങ്ങളിലെയും രജിസ്‌ട്രേഷൻ വിവരങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കൈമാറുകയാണ് ചെയ്യുക.

If you want to join as a volunteer in the COVID-19 preventive programme, please register at www.sannadhasena.kerala.gov.in. 154000 volunteers have completed the registration till now. A call center operates 24x7 to support the registration process. You can reach out the call center using the toll free numbers: 155243 & 155300. You can also give a missed call to 9400 198 198 for the registration.

Volunteers are mainly used