കേരളത്തിലെ 14 ജില്ലകളിലായി നൂറുകണക്കിന് ആരോഗ്യപരിപാലന കേന്ദ്രങ്ങളിലും താമസസൗകര്യമുള്ള പൊതുസ്ഥാപനങ്ങളിലും, കോളേജുകളിലും കൊറോണ ബാധയുടെ ചികിത്സതേടിയും സംശയനിവാരണത്തിനും വരുന്നവര്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ശരിയാക്കാൻ പൊതുമരാമത്ത് കെട്ടിട വിഭാഗം സര്‍വ്വസജ്ജമായി രണ്ടാഴ്ചക്കാലമായി പ്രവര്‍ത്തിച്ചു വരികയാണ്..
സമൂഹത്തിൽ അധികമാരുടെയും ശ്രദ്ധയിൽപ്പെടാതെ ഈ ഐസൊലേഷന്‍ വാര്‍ഡുകളും നിർമ്മിതികളും സംസ്ഥാനമൊട്ടാകെ സജ്ജമാക്കുന്ന പ്രവൃത്തികളില്‍ രാപ്പകലേര്‍പ്പെട്ടിരിക്കുന്നത് മുന്നൂറില്‍പ്പരം പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാരും ആയിരത്തിലധികം ഓവര്‍സിയര്‍മാരുമാണ്.
കൊറോണയ്ക്കെതിരായ ചികിത്സയ്ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ മന്ത്രിസഭയുടേയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ആഹ്വാനം വന്നതിനെതുടര്‍ന്ന് വകുപ്പിന് നല്‍കിയ കൃത്യമായ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ സംവിധാനം രൂപപ്പെടുത്തിയത്.
തുടര്‍ന്ന് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ എല്ലാ ജില്ലകളിലും ഓരോ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെ ഇതിനായി ചുമതലപ്പെടുത്തുകയും അവര്‍ക്കു കീഴില്‍ എഞ്ചിനീയര്‍മാരും ഓവര്‍സിയര്‍മാരുമായി 1300 ല്‍ പരം ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തെ അവശ്യസര്‍വ്വീസില്‍ ഉള്‍പ്പെടുത്തി ഉത്തരവിറക്കി.
എല്ലാ ദിവസവും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും ചീഫ് എഞ്ചിനീയറുടെയും അവലോകനം നടത്തി ഐസൊലേഷന്‍ വാര്‍ഡ് തയ്യാറാക്കല്‍ പുരോഗതി വിലയിരുത്തി വരുന്നു. ഏപ്രില്‍ 1 വരെ 14 ജില്ലകളിലായി 1,07,928 ബെഡിനുള്ള സൗകര്യങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. അതില്‍ ബാത്ത്റൂം സൗകര്യത്തോടുകൂടിയ 77,098 ബെഡുകളാണ് ഇപ്പോള്‍ സജ്ജമാക്കിയിട്ടുള്ളത്.
സ്ഥല സൗകര്യം കണ്ടെത്തിയതില്‍ ഇനി സജ്ജമാക്കാനുള്ളത് 30,830 ബെഡുകളാണ്. ഇത് ഏപ്രില്‍ 5 നുള്ളില്‍ സജ്ജമാക്കും. ഏപ്രില്‍ 5 ആകുമ്പോള്‍ കേരളത്തില്‍ സജ്ജമാക്കുന്ന ബെഡുകള്‍ 1,07,928 ആയിരിക്കും. ഇതില്‍ 60% പ്രത്യേക മുറികളാണ്. 30% വിശാലമായ ഹാളുകള്‍ ഐസൊലേഷന്‍ നിര്‍മ്മിതികളുണ്ടാക്കി ബാത്ത്റൂം സൗകര്യത്തോടു കൂടിയാണ് ഉണ്ടാക്കുന്നത്.
റൂമുകളില്‍ എയര്‍കണ്ടീഷന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് നിഷ്കര്‍ഷിച്ചിട്ടുണ്ട്. റൂമുകളിലെ സ്റ്റെറിലൈസേഷന്‍, ഓക്സിജന്‍ സിലണ്ടറുകള്‍, കിടക്ക സംവിധാനങ്ങള്‍, മറ്റു ചികിത്സാകാര്യങ്ങള്‍ എല്ലാം സജ്ജമാക്കുന്നത് ആരോഗ്യ വകുപ്പ് തന്നെയാണ്. 15 ദിവസം കൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് ഈ മികച്ച നേട്ടമുണ്ടാക്കിയിട്ടുള്ളത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ക്കു പുറമേ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍, തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍, അവിടെയുള്ള ഹോസ്റ്റലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മെഡിക്കല്‍-എഞ്ചിനീയറിംഗ്, ആര്‍ട്സ് & സയന്‍സ് കോളേജുകള്‍ അവയുടെ ഹോസ്റ്റലുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വ്യവസായ വകുപ്പിന്‍റെ കീഴിലുള്ള കെട്ടിടങ്ങളും ഇക്കൂട്ടത്തില്‍പ്പെടുന്നു. ആവശ്യമെന്നു കണ്ടാൽ മറ്റു വകുപ്പുകളുടെ അനുമതിയോടെ അവരുടെ കെട്ടിടങ്ങളും ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കഴിയും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങളും ആരോഗ്യ വകുപ്പിന്‍റെ പ്രോട്ടോകോളുമാണ് പാലിക്കുന്നത്.
എല്ലാ വകുപ്പുകളും മന്ത്രിമാരും ഒട്ടാകെയുള്ള ഭരണസംവിധാനവും മാധ്യമങ്ങളും കേരളീയ സമൂഹവും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി നിശ്ചയദാര്‍ഢ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച് വിജയകരമായി നാം കൊറോണയെ പരാജയപ്പെടുത്തികൊണ്ടിരിക്കുകയാണ്.
രാപ്പകല്‍ ജോലി ചെയ്തു വരുന്ന പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ അടക്കമുള്ള എഞ്ചിനീയര്‍മാരെയും ഓവര്‍സിയര്‍മാരേയും മറ്റനുബന്ധ ജീവനക്കാരെയും അഭിനന്ദിക്കുന്നു.
നമ്മള്‍ പരാജയപ്പെടുന്ന പ്രശ്നമേ ഉദിക്കുന്നില്ല.
അതിജീവനമായിരിക്കും ആത്യന്തിക ചരിത്രം.
#StayHomeStaySafe #COVID19Kerala #BreakTheChain
@COVID19Kerala

കേരളത്തില്‍ 21 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും 8 പേര്‍ക്കും ഇടുക്കി ജില്ലയില്‍ നിന്നും 5 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്ക് വീതവും ആണ് രോഗം സ്ഥിരികരിച്ചത്. ഇവരില്‍ 9 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ഗുജറാത്തില്‍ നിന്നും വന്നവരാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ (47) ദുബായില്‍ നിന്നും വന്നതാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രി ഐസൊലേഷനില്‍ ചികിത്സയിലുള്ള ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രി ഐസൊലേഷനിലേക്ക് ഉടന്‍ പ്രവേശിപ്പിക്കുന്നതാണ്.
കേരളത്തില്‍ 286 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 256 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇന്ന് കേരളത്തില്‍ 2 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ചികിത്സയിലായിരുന്ന ഓരോരുത്തരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 28 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.
205 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,65,934 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,65,291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 145 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ള 8456 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 7622 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
#StayHomeStaySafe #COVID19Kerala #BreakTheChain
@COVID19_Kerala