COVID-19 Kerala
12.1K subscribers
232 photos
22 videos
7 files
456 links
An initiative by the Government of Kerala to help citizens fight COVID-19 with official updates and verified information on COVID-19 in Kerala.
Download Telegram
​​കേരളം ആശങ്കയോടെ കേട്ട വാര്‍ത്തയാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് 19 ബാധിച്ചുവെന്നത്. എന്നാല്‍ അവര്‍ വളരെ വേഗത്തില്‍ രോഗം ഭേദമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സ്റ്റാഫ് നഴ്‌സ് രേഷ്മ മോഹന്‍ദാസ് ഡിസ്ചാര്‍ജ് ആയപ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് വീട്ടിലേക്ക് പോയത്. 14 ദിവസത്തെ വീട്ടിലെ നിരീക്ഷണത്തിന് ശേഷം കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യാന്‍ തയ്യാറാണെന്നാണ് രേഷ്മ പറയുന്നത്. നമ്മുടെ ആശുപത്രികളില്‍ കൊറോണ ചികിത്സയ്ക്ക് എല്ലാ സൗക്യങ്ങളുമുണ്ട്. ഒരുപാട് ജീവനക്കാര്‍ സന്നദ്ധതയോടെ ജോലി ചെയ്യുന്നു. അതിനാല്‍ തന്നെ ആശങ്കകള്‍ ഇല്ലാതെ ഡ്യൂട്ടിയെടുക്കണം. കേരളം കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യുമെന്നാണ് രേഷ്മ വ്യക്തമാക്കുന്നത്. രേഷ്മയെ വിളിച്ച് സന്തോഷം പങ്കുവച്ചു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന റാന്നിയിലെ 88 ഉം 93 ഉം വയസുള്ള വൃദ്ധ ദമ്പതികളെ ശ്രുശ്രൂഷിച്ച നഴ്‌സിനായിരുന്നു രേഷ്മ. മാര്‍ച്ച് 12 മുതല്‍ 22 വരെയായിരുന്നു രേഷ്മയ്ക്ക് കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയുണ്ടായിരുന്നത്. ശാരീരിക അവശതകളോടൊപ്പം കൊറോണ വൈറസ് കാരണമുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിരുന്ന വൃദ്ധ ദമ്പതികളെ രേഷ്മയ്ക്ക് വളരെ അടുത്ത് ശുശ്രൂക്ഷിക്കേണ്ടി വന്നു. ആരോഗ്യം പോലും നോക്കാതെ സ്വന്തം മാതാപിതാക്കളെ പ്പോലെ നോക്കിയാണ് രേഷ്മ അവരെ പരിചരിച്ചത്.

ഡ്യൂട്ടി ടേണ്‍ അവസാനിച്ച ശേഷം രേഷ്മയ്ക്ക് മാര്‍ച്ച് 23ന് ചെറിയ പനി ഉണ്ടായി. ഉടന്‍ തന്നെ ഫീവര്‍ ക്ലിനിക്കല്‍ കാണിച്ചു. കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ സാമ്പിളുകളെടുത്ത് പരിശോധയ്ക്കായി അയയ്ക്കുകുയും കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മാര്‍ച്ച് 24നാണ് രോഗം സ്ഥിരീകരിച്ചത്. ചെറിയ തലവേദനയും ശരീരവേദനയുമൊഴിച്ചാല്‍ മറ്റൊരു ബുദ്ധിമുട്ടും ഈ നാളുകളില്‍ ഉണ്ടായില്ല.

#StayHomeStaySafe #COVID19Kerala #BreakTheChain #KeralaModel #WeShallOvercome
@COVID19_Kerala
​​ദമ്പതികൾ ആശുപത്രി വിട്ടു.
തിളങ്ങുന്ന നക്ഷത്രമായി രേഷ്മ

കേരളത്തിനിത് അഭിമാന നിമിഷം. ആരോഗ്യരംഗത്ത് കേരളം വീണ്ടും ലോകത്തിന് മാതൃകയാകുകയാണ്. കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന റാന്നിയിലെ വൃദ്ധ ദമ്പതികളായ തോമസ് (93), മറിയാമ്മ (88) എന്നിവർ രോഗം ഭേദമായി ആശുപത്രി വിട്ടു. ദമ്പതികളെ ശ്രുശ്രൂഷിച്ച ആരോഗ്യ പ്രവർത്തകയ്ക്കും കോവിഡ് ബാധിച്ചുവെന്ന വാർത്ത ആശങ്കയോടെയാണ് കേരളം ശ്രവിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സ്റ്റാഫ് നഴ്‌സ് രേഷ്മ മോഹന്‍ദാസും രോഗം ഭേദമായി ആശുപത്രി വിടുകയാണ്. കൊറോണയെ തോല്‍പ്പിക്കാന്‍ വീണ്ടുമെത്തുമെന്ന പറഞ്ഞ രേഷ്മ ഏവർക്കും മാതൃകയായി നമ്മുടെ ആരോഗ്യരംഗത്തെ തിളങ്ങുന്ന നക്ഷത്രമാകുകയാണ്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ ആത്മത്യാഗ സന്നദ്ധതയോടെ സൈധര്യം ഏറ്റെടുത്ത കേരളത്തിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും അഭിമാനപൂർവ്വം അഭിവാദ്യം ചെയ്യുന്നു. ഇത് നമുക്ക് പകരുന്ന ആത്മവിശ്വാസം ചെറുതല്ല.

#StayHomeStaySafe #COVID19Kerala #BreakTheChain #KeralaModel #WeShallOvercome
@COVID19_Kerala
This media is not supported in your browser
VIEW IN TELEGRAM
കോട്ടയം നഗരസഭാ സമൂഹ അടുക്കളയെ സംബന്ധിച്ച് ചില മാധ്യമങ്ങൾ നൽകിയ വാർത്ത വസ്തുതാ വിരുദ്ധമാണ്. സമൂഹ അടുക്കളയുടെ നടത്തിപ്പിൽ പ്രതിസന്ധിയില്ല, ഇതിനാവശ്യമായ തുക വിനിയോഗിക്കാമെന്ന ഉത്തരവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നേരത്തെ നൽകിയിട്ടുള്ളതാണ്. ഇത്തരം വാർത്തകൾക്കു പിന്നിൽ സംഘടിത ശ്രമം ഉണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്.
#StayHomeStaySafe #COVID19Kerala #BreakTheChain #KeralaModel #WeShallOvercome
@COVID19_Kerala
​​കേരളത്തില്‍ 9 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും 7 പേര്‍ക്കും തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ദുബായില്‍ നിന്നും വന്ന 4 പേര്‍ക്കും ഷാര്‍ജ, അബുദാബി, നിസാമുദ്ദീന്‍ എന്നിവിടങ്ങളില്‍ നിന്നും വന്ന ഓരോരുത്തര്‍ക്കും സമ്പര്‍ക്കത്തിലൂടെ രണ്ട് പേര്‍ക്കുമാണ് രോഗമുണ്ടായത്.

കേരളത്തില്‍ 295 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 14 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 5 പേരുടെയും കാസര്‍ഗോഡ് ജില്ലയില്‍ നിന്നും 3 പേരുടെയും ഇടുക്കി ജില്ലയില്‍ നിന്നും 2 പേരുടെയും കോഴിക്കോട് ജില്ലയില്‍ നിന്നും 2 പേരുടെയും (കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍) പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നും ഓരോരുത്തരുടേയും പരിശോധനാഫലം നെഗറ്റീവ് ആണ്. കോട്ടയത്തെ വൃദ്ധ ദമ്പതികളും അവരെ ശുശ്രൂഷിച്ച നഴ്‌സും രോഗം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. നിലവില്‍ 251 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 42 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

206 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,69,997 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,69,291 പേര്‍ വീടുകളിലും 706 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 184 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 9139 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 8126 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

#StayHomeStaySafe #COVID19Kerala #BreakTheChain #KeralaModel #WeShallOvercome
@COVID19_Kerala
ഇന്ന് കേരളത്തില്‍ 14 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 5 പേരുടെയും, കാസറഗോഡ് ജില്ലയില്‍ നിന്നും 3 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നും 2 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നും 2 പേരുടെയും (കാസറഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍),പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ നിന്നും ഓരോരുത്തരുടേയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്.

#StayHomeStaySafe #COVID19Kerala #BreakTheChain #KeralaModel #WeShallOvercome
@COVID19_Kerala
മാസ്ക് ധരിക്കൽ സംസ്കാരമാകണം - മുഖ്യമന്ത്രി.
​​ടെസ്റ്റിങ് കൂടുതല്‍ വിപുലവും വ്യാപകവുമാക്കാനാണ് തീരുമാനം. ഇപ്പോള്‍ കൂടുതൽ രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകളാണ് എടുക്കുന്നത്. ഒന്നോ രണ്ടോ ലക്ഷണമുണ്ടെങ്കില്‍ തന്നെ സാമ്പിള്‍ എടുക്കുകയും പരിശോധിക്കുകയും ചെയ്യും. റാപ്പിഡ് ടെസ്റ്റ് സംവിധാനമടക്കം പരിശോധനയ്ക്ക് ഉപയോഗിക്കും.

#StayHomeStaySafe #COVID19Kerala #BreakTheChain #KeralaModel #WeShallOvercome
@COVID19_Kerala