COVID-19 Kerala
12.7K subscribers
232 photos
22 videos
7 files
456 links
An initiative by the Government of Kerala to help citizens fight COVID-19 with official updates and verified information on COVID-19 in Kerala.
Download Telegram
ഭാവിയിലെ പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ മൃഗസംരക്ഷ-മത്സ്യ കൃഷി മേഖകളില്‍ ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കും.

1. മുട്ട, മാംസം ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത നേടുന്നതിന് നടപടി സ്വീകരിക്കും. സംസ്ഥാനത്ത് പ്രതിദിനം 75 ലക്ഷം അധികം മുട്ട ഉല്‍പാദിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളും സഹായവും ഒരുക്കും.

2. സഹകരണ സംഘങ്ങള്‍ മുഖേന കാര്‍ഷികരംഗത്ത് വായ്പ ലഭ്യമാക്കുന്നതിന് വിപുലമായ പദ്ധതി നടപ്പാക്കും. ഇതിനായി നബാര്‍ഡിന്‍റെ സഹായം തേടും.

3. കുടുംബത്തില്‍ പശുക്കളെ വളര്‍ത്താനുള്ള പദ്ധതി ആരംഭിക്കും. അതോടൊപ്പം പഞ്ചായത്ത് തലത്തില്‍ അഞ്ച്, പത്ത് പശുക്കളെ വളര്‍ത്തുന്ന ഫാമുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന തുടങ്ങും.

4. കേരള ചിക്കന്‍ പദ്ധതി സംസ്ഥാന വ്യാപകമാക്കും. ഈ വര്‍ഷം 200 ഔട്ട്ലെറ്റുകള്‍ തുടങ്ങും. കുടുംബശ്രീക്ക് സ്വന്തമായി ഇറച്ചിക്കോഴി സംസ്കരണത്തിന് പ്ലാന്‍റ് അടിയന്തരമായി പൂര്‍ത്തിയാക്കും.

5. മിച്ചം വരുന്ന പാല്‍, പാല്‍പ്പൊടിയോ ബാഷ്പീകരിച്ച പാലോ ആയി പരിവര്‍ത്തനം ചെയ്ത് സംഭരിക്കാൻ സംസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടു കൂടിയ പാല്‍പ്പൊടി പ്ലാന്‍റ് സ്ഥാപിക്കും. അതോടൊപ്പം ഒരു ബാഷ്പീകരണ പ്ലാന്‍റും സ്ഥാപിക്കാന്‍ ആലോചിക്കുന്നു. ഇതിനുള്ള സാധ്യതാ പഠനം ഉടനെ നടത്തും.

6. പാലില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളായ ചീസ്, കട്ടിത്തൈര് തുടങ്ങിയവയുടെ ഉല്‍പാദനം വര്‍ധിപ്പിക്കും. നിലവിലുള്ള ഡയറി പ്ലാന്‍റുകളില്‍ ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണം നടത്തും. ക്ഷീര സഹകരണ സംഘങ്ങള്‍ നവീകരിക്കും. കറവയന്ത്രങ്ങള്‍ക്കുള്ള സബ്സിഡി വര്‍ധിപ്പിക്കും.

7. മത്സ്യമേഖലയ്ക്ക് സമഗ്രമായ സാമ്പത്തിക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. വിശദമായി ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്‍റെ മുന്നില്‍ അവതരിപ്പിക്കും.

8. കോവിഡിനു ശേഷമുള്ള ഘട്ടത്തില്‍ അതിജീവനത്തിനായി മത്സ്യബന്ധന മേഖലയില്‍ അടിയന്തര പുനരുജ്ജീവന നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ബദല്‍ ഉപജീവനമാര്‍ഗം നല്‍കുന്നതിന് പ്രാമുഖ്യം നല്‍കും.

9. മത്സ്യം, പാല്‍, മുട്ട മേഖലകളിലെ വിതരണ ശൃംഖലകളുടെ നവീകരണം ഏറ്റെടുക്കും. മത്സ്യ വിതരണശൃംഖല പരിഷ്കരിക്കുന്നതിന് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തും.

10. സംസ്ഥാനത്തെ വലിയ ജലാശയങ്ങള്‍ ഉള്‍നാടന്‍ മത്സ്യകൃഷിക്ക് കീഴില്‍ കൊണ്ടുവരും. അവയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹായത്തോടെ മത്സ്യ കൃഷി വ്യാപിപ്പിക്കും. മത്സ്യകുഞ്ഞുങ്ങളെ പൊതു ജലാശയത്തില്‍ നിക്ഷേപിക്കും. ഉപയോഗശൂന്യമായി കിടക്കുന്ന കുളങ്ങള്‍ നിശ്ചിത വര്‍ഷത്തേക്ക് പ്രത്യേക വ്യവസ്ഥയില്‍ മത്സ്യകൃഷിക്ക് ഉപയോഗയോഗ്യമാക്കുന്ന കാര്യം പരിഗണിക്കും. സ്വകാര്യ മത്സ്യ വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും.

11. മത്സ്യമേഖലയിലെ സ്ഥാപന വായ്പ വര്‍ധിപ്പിക്കുന്നതിനായി പുതിയ വായ്പാനയം രൂപീകരിക്കും. ഉള്‍നാടന്‍ മത്സ്യബന്ധനം ഉള്‍പ്പെടെയുള്ള മത്സ്യമേഖലയുടെ വായ്പാ ആവശ്യങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സംവിധാനമുണ്ടാക്കും.

12. മത്സ്യലഭ്യത വിവരങ്ങൾ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്ക് യഥാവിധി വിതരണം ചെയ്യുന്നതിന് സാങ്കേതിക സംവിധാനം ഉണ്ടാക്കും.

13. ഗുണനിലവാരമുള്ള മത്സ്യവിത്ത് ഉല്‍പാദനം ശക്തിപ്പെടുത്തും. ശുദ്ധജല ചെമ്മീന്‍, ഉപ്പുവെള്ള ചെമ്മീന്‍, കടുക്ക (കല്ലുമ്മേക്കായ്), ചിപ്പി, ഞണ്ട് എന്നിവയുടെ വിത്തുല്‍പാദനത്തിന് പ്രത്യേക ശ്രദ്ധ നല്‍കും.

14. നമുക്ക് ഏറെ പരിചയമില്ലാത്തതാണ് കടല്‍ മത്സ്യകൃഷി. ഇത് ഇന്ത്യന്‍ സമുദ്ര മത്സ്യബന്ധനത്തിന്‍റെ ഭാവി എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്. ഇതിന്‍റെ സാധ്യത പരിശോധിക്കാനും കടല്‍ത്തീര പ്രദേശങ്ങളില്‍ ഉപ്പുവെള്ളത്തിലെ കൃഷി വിപുലീകരിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.

15. അലങ്കാര മത്സ്യമേഖലയിലെ സാധ്യത കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനൊപ്പം തദ്ദേശീയ അലങ്കാര മത്സ്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കും.

16. കരിമീന്‍ ഉള്‍പ്പെടെയുള്ള ഫിന്‍ഫിഷ് കൃഷി വാണിജ്യാധിഷ്ഠിത ഉല്‍പാദനത്തിന് ഉതകുന്ന വിധം വര്‍ധിപ്പിക്കും. ഇതിനുവേണ്ട വിത്തുകളുടെ വിതരണവും ഫലപ്രദമാക്കും. വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കുള്ള ഉപജീവന സഹായപദ്ധതിയായി ഇതും ചിപ്പികൃഷിയും വ്യാപകമാക്കാനാണ് ഉദ്ദേശിക്കുന്നത്.

17. രോഗപ്രതിരോധ ശേഷിയും അതിവേഗ വളര്‍ച്ചയും കൂടുതല്‍ വാണിജ്യസാധ്യതയുമുള്ള വനാമി ചെമ്മീന്‍ കൃഷി വ്യാപകമാക്കാനുള്ള മുന്‍ തീരുമാനം നടപ്പാക്കും. ഇതിലൂടെ ചെമ്മീന്‍ കൃഷിയില്‍ സമീപകാലത്തുണ്ടായ തിരിച്ചടി അതിജീവിക്കാന്‍ കഴിയും എന്നാണ് കരുതുന്നത്.

18. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്യാത്ത ജലാശയങ്ങളില്‍ വര്‍ഷം മുഴുവന്‍ ചെമ്മീന്‍ കൃഷി നടത്താന്‍ സൗകര്യമൊരുക്കുന്നത് ആലോചിക്കും.
​​സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി ജില്ലയിലെ 4 പേര്‍ക്കും കോഴിക്കോട്, കോട്ടയം ജില്ലകളിലെ 2 പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും ഒരോരുത്തര്‍ മൈസൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോഴിക്കോട് ജില്ലയിലെ ഒരാള്‍ ദുബായില്‍ നിന്നും തിരുവനന്തപുരം ജില്ലയിലെ ഒരാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്. കോഴിക്കോട്, ഇടുക്കി ജില്ലയിലുള്ള ഓരോരുത്തരാണ് ചെന്നൈയില്‍ നിന്നും വന്നത്. ഇടുക്കി ജില്ലയിലെ ഒരാള്‍ മൈസൂറില്‍ നിന്നും ഒരാള്‍ പൊള്ളാച്ചിയില്‍ നിന്നും വന്നതാണ്. കോട്ടയം ജില്ലയിലെ 2 പേര്‍ക്കും കൊല്ലം, ഇടുക്കി ജില്ലകളിലെ ഓരോരുത്തര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ വര്‍ക്കല സ്വദേശിയായ 44 വയസുകാരനാണ്. വീട്ടില്‍ നിരീക്ഷണത്തിലുള്ള ഇദ്ദേഹത്തെ ഉടന്‍ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുന്നതാണ്.

സംസ്ഥാനത്ത് 8 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കാസര്‍ഗോഡ് ജില്ലയിലെ 6 പേരുടേയും മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 316 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 129 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 23,876 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 23,439 പേര്‍ വീടുകളിലും 437 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 148 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 21334 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 20326 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
COVID-19 Kerala pinned «​​സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി ജില്ലയിലെ 4 പേര്‍ക്കും കോഴിക്കോട്, കോട്ടയം ജില്ലകളിലെ 2 പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2 പേര്‍…»
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം 5 മണിക്ക് ആരംഭിക്കും. റമദാൻ തുടങ്ങിയ സാഹചര്യത്തിലാണ് ഈ മാറ്റം
Forwarded from CMOKerala
കോവിഡ് - 19 ഇതര ഗുരുതര രോഗം ബാധിച്ചവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ വാങ്ങി നല്‍കും. ലോക്ക്ഡൗണ്‍മൂലം വരുമാനം നിലച്ച നിര്‍ദ്ധനരായ ഡയാലിസിസ് രോഗികള്‍, അവയവം മാറ്റിവച്ച മറ്റു രോഗികള്‍, അര്‍ബുദരോഗ ബാധിതര്‍ എന്നിവര്‍ക്ക് പ്രയോജനം ലഭിക്കും. ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ മരുന്നുകള്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍ നിന്നും ലഭിക്കുവാന്‍ കാലതാമസം വരുന്നപക്ഷം കാരുണ്യ, നീതി സ്റ്റോറുകളില്‍ നിന്നും വാങ്ങുന്നതിനുള്ള അനുമതിയും തദ്ദേശസ്വയംഭരണ വകുപ്പ് നല്‍കിയിട്ടുണ്ട്.

പിണറായി വിജയൻ
മുഖ്യമന്ത്രി
​​സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ ഷാര്‍ജയില്‍ നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. കൊല്ലം ജില്ലയിലുള്ള ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്. കൊല്ലം, കോട്ടയം ജില്ലയിലെ ഓരോരുത്തര്‍ ഷാര്‍ജയില്‍ നിന്നും കോട്ടയം ജില്ലയിലെ ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. കണ്ണൂര്‍, കൊല്ലം, കോട്ടയം ജില്ലകളിലെ ഓരോരുത്തര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് 7 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന ഒരാള്‍) ജില്ലകളില്‍ നിന്നുള്ള രണ്ട് പേരുടെ വീതവും വയനാട് ജില്ലയില്‍ നിന്നുള്ള ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 338 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 116 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,004 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 20,580 പേര്‍ വീടുകളിലും 464 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 132 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 22,360 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 21,457 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
COVID-19 Kerala pinned «​​സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ ഷാര്‍ജയില്‍ നിന്നും ഒരാള്‍…»
I&PRDKERALA BULLETIN
ENGLISH, APRIL 25

Kerala’s Pravasi return plan a role model for other States: Central Cabinet Secretary
 
Thiruvananthapuram, April 25: Kerala Chief Minister, Shri Pinarayi Vijayan today informed that Shri Rajiv Gauba IAS, Cabinet Secretary has appreciated the efforts of the State Government in taking up the cause of the Pravasi Malayalees and chalking out a concrete plan for their return and rehabilitation, once they are back in Kerala. The Cabinet Secretary has commended that Kerala’s plans for the Pravasis can be a role model for other states to follow and implement.
 
The Cabinet Secretary expressed this view today during a video conference meeting with the Chief Secretaries of the States. The Centre is satisfied with the interventions of the State Government in handling the Covid situation.
 
Shri Tom Jose IAS Chief Secretary of Kerala had presented in detail the steps being planned by the State Government in bringing back the non-resident Keralites, once the restrictions on international flights to India are revoked, and also the action to be taken once they are back in Kerala. Harsh Vardhan Shringla IFS, Foreign Secretary has informed the Chief Secretary that fruitful interventions would be done in this regard by the Central Government.
 
Meanwhile, the Chief Minister said that the State Government is expecting a financial assistance package from the Centre. “The State is going through a financial crisis and we have reiterated our demand during today’s VC meeting. We are expecting a comprehensive package for the State as well as sector-specific packages. We would also repeat the same on Monday during the VC meeting of the Prime Minister with the State Chief Ministers. We hope they would consider our request favourably.”
 
The CM also announced that non-resident Keralites and students in other states can register on the NORKA website if they wish to come back to Kerala after the lockdown period, as per the guidelines of the Central Government. “This would give us an idea of how many people are there, who plans to return to the State and we would be able to prepare accordingly. We understand the Central Government is working on bringing back the non-resident Indians from abroad. We will work out a plan for the students in other States also.”
Kerala Covid-19 Tracker
Seven recoveries & Seven new cases, total 116 patients under treatment
 
Thiruvananthapuram, April 25: Seven new cases of Covid-19 were reported in Kerala today - three each from Kottayam and Kollam districts, and one in Kannur district. Chief Minister, Shri Pinarayi Vijayan informed that one patient in Kollam district is a healthcare worker. Two have returned from Sharjah while one has come from Maharashtra. Three have got from primary contact.
 
Meanwhile, seven patients under treatment for Coronavirus infection have tested negative today. Two each in Kozhikode, Kannur and Kasargod districts and one from Wayanad districts are those who recovered.
 
The total number of confirmed cases of Covid-19 in Kerala is 457 and 116 patients are under treatment in different districts with 338 patients having recovered. Kannur district has the maximum number of 55 patients followed by 15 in Kasargod district and 11 in Kozhikode districts. There are no positive cases currently in Wayanad, Thrissur and Alappuzha districts.
 
21,044 persons are under observation across the State with 20,580 persons under surveillance at their homes and 464 under isolation at hospitals. 132 people were admitted to hospitals today.
 
22, 360 samples have so far been sent for testing and the results of 21,475 samples have come negative with no infection.
 
The Chief Minister informed that an 84-year old Coronavirus patient who was in a serious condition at the Kozhikode Medical College has recovered well. “It’s an achievement for our health care system that such an aged person with multiple complications including liver disease could be saved.”
 
The CM also announced that cancer surgery has restarted at the Regional Cancer Centre (RCC) at Thiruvananthapuram and all cancer patients scheduled for surgery would be mandatorily tested for Covid-19 before the surgery. This would ensure that both patients and the medical staff are protected. These tests would be done at the adjacent Thiruvananthapuram Medical College till the Coronavirus lab at RCC gets approval from ICMR.
 
Minister of Health & Social Justice, Smt K K Shailaja; Revenue Minister, Shri E Chandrasekharan, and Chief Secretary, Shri Tom Jose IAS were also present during the briefing.
കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്‍റെ ശക്തിയാണ് കോവിഡ്-19 വ്യാപനം തടയാന്‍ സഹായിക്കുന്ന പ്രധാന ഘടകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യവിദഗ്ധര്‍ പങ്കെടുക്കുന്ന കോവിഡ് രാജ്യാന്തര പാനല്‍ ചര്‍ച്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരും പൊതുസമൂഹവും ഒന്നിച്ചുനിന്നാണ് ഈ മഹാമാരിയെ നേരിടുന്നത്. പ്രതിരോധത്തിനും ചികിത്സയ്ക്കും ഒരു പോലെ ഊന്നല്‍ നല്‍കുന്ന കേരളത്തിന്‍റെ ആരോഗ്യസംവിധാനം നീണ്ടകാലത്തെ പരിശ്രമത്തിലുടെ പക്വത നേടിയതാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആരോഗ്യസംവിധാനമാണ് ഉയര്‍ന്ന മാനവവികസന സൂചികകള്‍ നേടാന്‍ കേരളത്തെ സഹായിച്ചത്.

രാജ്യത്തെ ആദ്യ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. വുഹാനില്‍ നിന്ന് വന്ന വിദ്യാര്‍ത്ഥികളില്‍ ജനുവരിയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചതു മുതല്‍ കേരളം ത്രിതല തന്ത്രത്തിലൂടെ ഇതിനെ നേരിടുകയാണ്. ജനസാന്ദ്രത കൂടുതലുള്ള കേരളത്തില്‍ രോഗവ്യാപനത്തിന്‍റെ സാധ്യത സാധാരണ ഗതിയില്‍ കൂടുതലാണ്. മാത്രമല്ല, കേരളത്തില്‍ നിന്നുള്ള ധാരാളം പേര്‍ രാജ്യത്തിനു പുറത്ത് ജോലി ചെയ്യുന്നുണ്ട്. തുടക്കത്തില്‍ തന്നെ പ്രായാധിക്യമള്ളവരുടെയും രോഗസാധ്യത കൂടുതലുള്ളവരുടെയും സംരക്ഷണത്തിന് സംസ്ഥാനം കൂടുതല്‍ ശ്രദ്ധ നല്‍കി. മാനസികാരോഗ്യ കാര്യത്തിലും സര്‍ക്കാര്‍ ശ്രദ്ധിച്ചു.

പൊതുജനാരോഗ്യ സംവിധാനത്തില്‍ കേരളത്തില്‍ കൂടുതലായി മുതല്‍മുടക്കുന്നുമുണ്ട്. ഈ സര്‍ക്കാര്‍ വന്ന ശേഷം ആവിഷ്കരിച്ച ആര്‍ദ്രം മിഷനിലൂടെ ആരോഗ്യമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. ജീവിതശൈലീ രോഗങ്ങളും മൂന്നാം തലമുറ രോഗങ്ങളും നേരിടുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും മികച്ച നിലവാരത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. വൈദ്യശാസ്ത്ര ഗവേഷണ രംഗത്തും കേരളം ശ്രദ്ധിക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സഡ് വൈറോളജി സ്ഥാപിച്ചത് ഇതിന് തെളിവാണ്. ലോകപ്രശസ്തരായ വിദഗ്ധര്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിക്കുന്നു എന്നത് അഭിമാനകരമാണ്. ഈ സാമ്പത്തിക വര്‍ഷം തന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങും.

സംസ്ഥാനത്തെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധത്തില്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പുറമെ സാമൂഹ്യ സന്നദ്ധ സേനയും രംഗത്തുണ്ട്. പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് സഹായത്തിന് എത്തുന്നതിനാണ് 3 ലക്ഷത്തിലധികം അംഗങ്ങളുള്ള സാമൂഹ്യ സേന രൂപീകരിച്ചത്. സേനാംഗങ്ങള്‍ പ്രാദേശിക സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രശംസനീയമായ സാമൂഹ്യസേവനവും ദുരിതാശ്വാസവുമാണ് നടത്തുന്നത്.

സംസ്ഥാനത്ത് രോഗബാധ കണ്ടതുമുതല്‍ കേരളത്തിന്‍റെ സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ആരോഗ്യവകുപ്പിനും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. പ്രതിരോധത്തിന്‍റെ ഭാഗമായി ബ്രെയ്ക് ദ ചെയിന്‍ പ്രചാരണം ആരംഭിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളും സന്നദ്ധ ഗ്രൂപ്പുകളും മാസ്കുകളും സാനിറ്റൈസറുകളും ഉണ്ടാക്കാന്‍ തുടങ്ങി. മുന്‍കരുതല്‍ എന്ന നിലയ്ക്ക് കൂടുതല്‍ ക്വാറന്‍റൈന്‍ സൗകര്യങ്ങള്‍ ഒരുക്കിവെച്ചു. സമൂഹത്തിലെ എല്ലാവിഭാഗം ആളുകളുടെയും നിര്‍ദേശങ്ങളും ഉപദേശങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചു. മഹാമാരിയുടെ ഭീഷണി ഒഴിഞ്ഞുപോയിട്ടില്ല എന്ന് സര്‍ക്കാരിന് അറിയാം. അതുകൊണ്ട് നിതാന്ത ജാഗ്രത തുടരുകയാണ്.

സംസ്ഥാനത്തിന്‍റെ ഉല്‍പാദന മേഖലകള്‍ എല്ലാം സ്തംഭിച്ചുകിടക്കുകയാണ്. അതുകൊണ്ടു തന്നെ വലിയ വിഭാഗം ജനങ്ങള്‍ ജീവനോപാധിയില്ലാതെ പ്രയാസപ്പെടുകയാണ്. ഈ പ്രശ്നവും കൂടി നേരിടുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിന്‍റെ ഭാഗമായാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ മാര്‍ച്ച് 19 ന് 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സൗജന്യ റേഷന്‍, സൗജന്യ ഭക്ഷണ സാധനങ്ങള്‍, പലിശരഹിത വായ്പ, തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ തൊഴില്‍, അഡ്വാന്‍സായി ക്ഷേമ പെന്‍ഷനുകള്‍ എന്നിവ ഇതിന്‍റെ ഭാഗമായി നടപ്പാക്കി. അതിഥിതൊഴിലാളികളെ സംരക്ഷിക്കുന്നതിന് പ്രത്യേകം നടപടികള്‍ സ്വീകരിച്ചു. ഈ തരത്തില്‍ ജനങ്ങളെ ഒന്നിച്ചു നിര്‍ത്തിയും സര്‍ക്കാര്‍ സംവിധാനങ്ങളെ മുഴുവന്‍ ജാഗ്രതപ്പെടുത്തിയുമാണ് മഹാമാരിയെ നേരിടുന്നത്.

ആരോഗ്യപ്രവര്‍ത്തകരും പോലീസും ജനങ്ങളും ഒന്നിച്ചു നീങ്ങുന്നുവെന്നത് കോവിഡ് വ്യാപനം തടയുന്നതില്‍ കേരളത്തെ സഹായിച്ചിട്ടുണ്ട്. ഈ പോരാട്ടത്തില്‍ കേരളം വിജയിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. കേരളത്തിലുള്ള ശസ്ത്രജ്ഞരുടെയും പ്രവാസികളായ വിദഗ്ധരുടെയും ഉപദേശ നിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോഷക സമൃദ്ധമായ ഭക്ഷണ ശൈലിയിലൂടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനാകും. രോഗങ്ങളെ അതിജീവിക്കാൻ പ്രതിരോധ ശേഷി അത്യാവശ്യമാണ്. അതിനാൽ നമ്മുടെ ഭക്ഷണത്തിലും വേണം പ്രത്യേക ശ്രദ്ധ.
​​ഇന്ന് 11 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

4 പേര്‍ രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 123 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 342

പുതുതായി 3 ഹോട്ട് സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും (സ്‌പെയിന്‍) രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

സംസ്ഥാനത്ത് 4 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 342 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,127 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 19,665 പേര്‍ വീടുകളിലും 462 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 99 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 22,954 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 21,997 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

പുതുതായി 3 ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, ശാസ്താംകോട്ട, കോട്ടയം ജില്ലയിലെ മണര്‍ക്കാട് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 87 ആയി.
COVID-19 Kerala pinned «​​ഇന്ന് 11 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 4 പേര്‍ രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 123 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 342 പുതുതായി 3 ഹോട്ട് സ്‌പോട്ടുകള്‍ കൂടി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്…»
കോവിഡ് പരിശോധന കൂടുതലായി നടത്താന്‍
മുഖ്യമന്ത്രിയുടെ നിര്‍ദേശം

കോവിഡ്-19 പരിശോധന എല്ലാ ജില്ലകളിലും കൂടുതലായി നടത്താന്‍ ജില്ലാ കലക്ടര്‍മാരോടും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

രോഗലക്ഷണമില്ലാത്തവരെയും പരിശോധനയ്ക്ക് വിധേയമാക്കണം. അതിനാവശ്യമായ കിറ്റ് സര്‍ക്കാര്‍ ലഭ്യമാക്കും. ഇപ്പോള്‍ ക്വറന്‍റൈനില്‍ കഴിയുന്ന മുഴുവന്‍ പേരെയും പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയണം.

കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍മാരുമായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും ജില്ലാ പോലീസ് മേധാവികളുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡ് പ്രതിരോധത്തിനും ലോക്ഡൗണ്‍ പ്രാവര്‍ത്തികമാക്കുന്നതിനും നല്ല ഏകോപനത്തോടെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. തുടര്‍ന്നും ഈ രീതിയില്‍ മുന്നോട്ടുപോകണം. ലോക്ഡൗണ്‍ ജനങ്ങള്‍ക്ക് വിവരണാതീതമായ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഈ ഘട്ടത്തില്‍ ഒരുപാട് ഇളവുകള്‍ നല്‍കാനാവില്ല. ഉദ്യോഗസ്ഥര്‍ ഉറച്ചനിലപാട് എടുക്കണം. എന്നാല്‍ ജനങ്ങളോടുള്ള സമീപനം സൗഹാര്‍ദപരവും സഹാനുഭൂതിയുള്ളതുമാകണം.

ഹോട്ട്സ്പോട്ട് ആയ മേഖലകളില്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റില്ല. അതുകൊണ്ട് ഭക്ഷ്യസാധനങ്ങള്‍ വീടുകളില്‍ എത്തുന്നു എന്ന് ഉറപ്പാക്കണം.

മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ നാട്ടിലേക്ക് വരാന്‍ ധാരാളമായി അപേക്ഷിക്കുന്നുണ്ട്. എന്നാല്‍ തീരുമാനമെടുക്കുമ്പോള്‍ പ്രായോഗിക സമീപനം വേണം. അനുവദിക്കാന്‍ കഴിയാത്ത കേസുകള്‍ അപേക്ഷകരെ ബോധ്യപ്പെടുത്തണം. അവരുടെ വികാരം കണക്കിലെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിര്‍ത്തി ജില്ലകളില്‍ പുതിയ കേസുകള്‍ വരുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കണം. പോലീസും ആരോഗ്യവകുപ്പും യോജിച്ച് ഇക്കാര്യങ്ങള്‍ ചെയ്യണം. കാട്ടിലെ ഊടുവഴികളിലൂടെ നടന്ന് കേരളത്തിലേക്ക് ആളുകള്‍ വരുന്നതു തടയാന്‍ വനം വകുപ്പിന്‍റെ സഹകരണത്തോടെ പോലീസ് നടപടി സ്വീകരിക്കണം.

റമദാന്‍ കാലമാണെങ്കിലും പള്ളികളില്‍ കൂട്ട പ്രാര്‍ത്ഥനയോ ആളുകള്‍ കൂടുന്ന ചടങ്ങോ ഉണ്ടാകില്ലെന്ന് എല്ലാ മതസംഘടനകളും മതനേതാക്കളും ഉറപ്പുനല്‍കിയിട്ടുണ്ട്. അതു നടപ്പായിട്ടുമുണ്ട്. എന്നാല്‍ താഴെ തട്ടില്‍ ചില പള്ളികളില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നതായി റിപ്പോര്‍ട്ടുണ്ട്. അതൊഴിവാക്കാനുള്ള  നടപടി സ്വീകരിക്കണം.

വ്യാജമദ്യം തടയാന്‍ കര്‍ശന നടപടി വേണം. അത്യാവശ്യ മരുന്നുകള്‍ രോഗികള്‍ക്ക് ലഭ്യമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കുന്നുണ്ട്. ജില്ലാ ഭരണസംവിധാനവും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം.

കൃഷിസംബന്ധമായ ജോലികള്‍ തടസ്സമില്ലാതെ നടക്കണം. പച്ചക്കറിപോലെ കേടുവന്നു പോകുന്ന സാധനങ്ങള്‍ എത്രയും വേഗം ശേഖരിച്ച് വിപണികളില്‍ എത്തിക്കണം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശേഖരിച്ച കശുവണ്ടി ഫാക്ടറികളിലെത്തിക്കാന്‍ സൗകര്യമുണ്ടാക്കണം.

ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ ജില്ലാ ഭരണസംവിധാനങ്ങളും ശ്രദ്ധിക്കണം. മൊത്തവ്യാപാരികളുമായി ഇക്കാര്യത്തില്‍ ബന്ധപ്പെടണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുവാഹനങ്ങള്‍ കൊണ്ടുവരുന്ന ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയും കൃത്യമായി നിരീക്ഷിക്കണം. അവരിലൂടെ രോഗം പടരുന്ന സ്ഥിതി ഉണ്ടാകരുത്. ഡ്രൈവര്‍മാര്‍ക്ക് താമസ സൗകര്യം നല്‍കണം. അവരെ ചുറ്റിക്കറങ്ങാന്‍ അനുവദിക്കരുത്.

മഴക്കാല പൂര്‍വ ശുചീകരണം അടിയന്തരമായി പൂര്‍ത്തിയാക്കണം. നദികളിലും തോടുകളിലും കനാലുകളിലും അടിഞ്ഞുകൂടിയിട്ടുള്ള എക്കല്‍ കാലവര്‍ഷം മുന്നില്‍കണ്ട് നീക്കണം.

പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരും ആലോചിക്കുന്നുണ്ട്. കേരളം നേരത്തെ തന്നെ ഈ ആവശ്യം ഉന്നയിച്ചതാണ്. അതു നടപ്പാകുമ്പോള്‍ പതിനായിരങ്ങളായിരിക്കും കേരളത്തിലേക്ക് വരിക. അതു മുന്നില്‍ കണ്ടുള്ള നടപടികള്‍ വേണം. എയര്‍പോര്‍ട്ടില്‍ രോഗപരിശോധനയ്ക്ക് വിപുലമായ സംവിധാനം വേണം. എയര്‍പോര്‍ട്ടിനടുത്തു തന്നെ ക്വാറന്‍റൈന്‍ സൗകര്യം ഉണ്ടാകണം. എല്ലാവര്‍ക്കും പ്രത്യേകം ടോയ്ലെറ്റ് സൗകര്യം ഉറപ്പാക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റണം. ക്വാറന്‍റൈനിലുള്ളവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം വേണം. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ കാര്യമായി ഇടപെടണം.

ആരോഗ്യമന്ത്രി കെ.കെ. ശൈലജ, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവരും തൃശ്ശൂരില്‍ മന്ത്രി എ.സി. മൊയ്തീനും പങ്കെടുത്തു.
Forwarded from CMOKerala
​​സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും (സ്‌പെയിന്‍) രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

സംസ്ഥാനത്ത് 4 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 342 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,127 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 19,665 പേര്‍ വീടുകളിലും 462 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 99 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 22,954 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 21,997 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

പുതുതായി 3 ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, ശാസ്താംകോട്ട, കോട്ടയം ജില്ലയിലെ മണര്‍ക്കാട് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 87 ആയി.
11 new cases & Four recoveries today, total 123 patients under treatment

Thiruvananthapuram, April 26: Kerala Minister of Health & Social Justice, Smt K K Shailaja informed that 11 new cases of the Coronavirus infection were confirmed in the State today - six persons from Idukki district and five in Kottayam district. While one person has returned to Kerala from overseas, three have come back from neighbouring states and seven are cases of local transmission. This includes one Doctor in Idukki district and two healthcare workers in Kottayam district.

At the same time, four patients under treatment for Covid-19 have recovered. One patient each from Thiruvananthapuram, Malappuram, Kannur and Kasargod districts are those who tested negative today. This takes the total number of recovered cases in Kerala to 342 as 123 patients are still under treatment in different hospitals in the State.

Across various districts, 20,127 persons are still under surveillance with 19,665 under observation at their homes and 462 in isolation wards in hospitals. 99 people were hospitalised today.

Till now, 22, 954 samples with symptoms have been sent for testing and the results of 21,997 samples have come negative with no infection.
Today, three new places were further declared as hotspots taking the total number of hotspots in the State to 87. They are Chathannoor and Sasthamkotta in Kollam district and Manarcad in Kottayam district.