COVID-19 Kerala
12.7K subscribers
232 photos
22 videos
7 files
456 links
An initiative by the Government of Kerala to help citizens fight COVID-19 with official updates and verified information on COVID-19 in Kerala.
Download Telegram
ഏറ്റവും മികച്ച കോവിഡ്‌ പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡെ അവാർഡ് കേരളത്തിന്. ഇന്ത്യയിലെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന വിഭാഗത്തിലെ ഇന്ത്യാ ടുഡെ ഹെൽത്ത് ഗിരി അവാർഡാണ് കേരളത്തിന് ലഭിച്ചത്. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹർഷവർദ്ധനിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് ഏറ്റു വാങ്ങി.

ഡൽഹി, ഒഡീഷ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് നൂറിൽ 94.2 സ്കോർ നേടി മികച്ച കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള അവാർഡ് കേരളം നേടിയത്. ട്രസ്റ്റിംഗ്, ഐസൊലേഷൻ വാർഡുകളുടെ പ്രവർത്തനം, ഫണ്ട് അനുവദിക്കുന്നതിലും ചിലവഴിക്കുന്നതിലും നടത്തിയ കൃത്യത, മരണ നിരക്ക് കുറയ്ക്കുന്നതിലെ ശ്രദ്ധ, മികിച്ച ചികിത്സ, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം എന്നിവ പരിഗണിച്ചാണ് അവാർഡ് നൽകിയത്.
​​സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, കാസര്‍ഗോഡ് 242, വയനാട് 148, ഇടുക്കി 123 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിനി മീനകുമാരി (68), പൂജപ്പുര സ്വദേശി പീരുമുഹമ്മദ് (84), കൊല്ലം സ്വദേശി ക്ലീറ്റസ് (70), പെരിനാട് സ്വദേശി അപ്പുക്കുട്ടന്‍പിള്ള (81), പടിയാട്ടുവിള സ്വദേശിനി കുട്ടിയമ്മ (63), ആലപ്പുഴ പൊള്ളൈത്തി സ്വദേശി ഇമ്മാനുവല്‍ (77), വണ്ടാനം സ്വദേശിനി ബീവികുഞ്ഞ് (72), പുന്നപ്ര സ്വദേശി അബ്ദുള്‍ ജലീല്‍ (59), മുഹമ്മ സ്വദേശിനി ശാരദ (80), കോട്ടയം എരുമേലി സ്വദേശി അബ്ദുള്‍ ഖാദര്‍ (80), ചങ്ങനാശേരി സ്വദേശി കുട്ടപ്പന്‍ ആചാരി (70), തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി വേലപ്പന്‍ (84), കണ്ണാര സ്വദേശി ജോര്‍ജ് (61), പെരിയമ്പലം സ്വദേശി അസീസ് (84), മലപ്പുറം ചെറുവയൂര്‍ സ്വദേശി ശ്രീധരന്‍ (68), കുറുലായി സ്വദേശി രാഘവന്‍ നായര്‍ (72), കോട്ടായി സ്വദേശി കുഞ്ഞുമോന്‍ ഹാജി (70), മഞ്ചേരി സ്വദേശി കുഞ്ഞിമുഹമ്മദ് (64), തലക്കാട് സ്വദേശി സെയ്ദ് മുഹമ്മദ് (52), കോഴിക്കോട് ഓമശേരി സ്വദേശി ഇബ്രാഹീം (75), പനങ്ങാട് സ്വദേശി ഗോപാലന്‍ (65), കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി കണ്ണന്‍ (77), തിമിരി സ്വദേശി ജോണി ജിമ്മി (13), കാസര്‍ഗോഡ് ഉദുമ സ്വദേശി ദാമോദരന്‍ (63), മങ്കല്‍പടി സ്വദേശിനി നഫീസ (58), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1003 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 155 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 821 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1332, എറണാകുളം 1032, കോഴിക്കോട് 1128, തൃശൂര്‍ 943, തിരുവനന്തപുരം 633, കൊല്ലം 705, പാലക്കാട് 404, ആലപ്പുഴ 615, കോട്ടയം 405, കണ്ണൂര്‍ 270, പത്തനംതിട്ട 308, കാസര്‍ഗോഡ് 222, വയനാട് 141, ഇടുക്കി 78 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്

105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 24, കോഴിക്കോട് 15, തിരുവനന്തപുരം 12, മലപ്പുറം 11, തൃശൂര്‍ 10, കോട്ടയം, എറണാകുളം 8 വീതം, കാസര്‍ഗോഡ് 5, കൊല്ലം 4, പത്തനംതിട്ട, വയനാട് 3 വീതം, ആലപ്പുഴ 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1200, കൊല്ലം 1421, പത്തനംതിട്ട 240 , ആലപ്പുഴ 729, കോട്ടയം 161, ഇടുക്കി 50, എറണാകുളം 1036, തൃശൂര്‍ 580, പാലക്കാട് 546, മലപ്പുറം 1059, കോഴിക്കോട് 954, വയനാട് 96, കണ്ണൂര്‍ 347, കാസര്‍ഗോഡ് 505 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 96,316 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,91,798 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,84,924 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,56,172 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3658 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,629 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 35,94,320 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,12,896 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍കോണം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 3), ആര്യനാട് (2, 17, 18), കരവാരം (9), പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (സബ് വാര്‍ഡ് 9), കോയിപ്രം (5, 6), കൊല്ലം ജില്ലയിലെ പട്ടാഴി വടക്കേക്കര (4), ചാത്തന്നൂര്‍ (സബ് വാര്‍ഡ് 6, 7), വയനാട് ജില്ലയിലെ പൊഴുതന (8), നൂല്‍പ്പുഴ (സബ് വാര്‍ഡ് 8, 10), ആലപ്പുഴ ജില്ലയിലെ മുഹമ്മ (12), കോട്ടയം ജില്ലയിലെ ടിവി പുരം (7, 8), പാലക്കാട് ജില്ലയിലെ നാഗലശേരി (2, 11, 12, 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 666 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
​​സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട് 288, കണ്ണൂര്‍ 274, പത്തനംതിട്ട 186, ഇടുക്കി 94, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശി രാജന്‍ (45), കല്ലിയൂര്‍ സ്വദേശിനി മായ (40), പൂവാര്‍ സ്വദേശി രവീന്ദ്രന്‍ (48), തട്ടത്തുമല സ്വദേശിനി ഓമന (65), മണക്കാട് സ്വദേശി കൃഷ്ണന്‍ (89), തിരിച്ചെന്തൂര്‍ സ്വദേശി പനീര്‍സെല്‍വം (58), കൊല്ലം വാടി സ്വദേശി ലോറന്‍സ് (62), ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഖദീജ ബീവി (85), ചിങ്ങോലി സ്വദേശി സുരേഷ് കുമാര്‍ (53), എറണാകുളം പള്ളുരുത്തി സ്വദേശിനി ഖദീജ റഷീദ് (51), വാഴക്കുളം സ്വദേശി പരീദ് (45), പിറവം സ്വദേശി അയ്യപ്പന്‍ (82), ഇടുക്കി ബൈസണ്‍ വാലി സ്വദേശി ഷാജി തോമസ് (57), കോഴിക്കോട് കല്ലായി സ്വദേശിനി പല്ലീമ (93), ബേപ്പൂര്‍ സ്വദേശി ഉമ്മര്‍കോയ (63), താഴം സ്വദേശി മൊയ്ദു (65), കണ്ണൂര്‍ താന സ്വദേശിനി സുജാത (61), പള്ളിക്കുന്ന് സ്വദേശി സഹദേവന്‍ (64), തളിപ്പറമ്പ് സ്വദേശി മൊയ്ദീന്‍ (74) കൊറ്റില സ്വദേശിഅബ്ബാസ് (60), വടക്കുമ്പാട് സ്വദേശിനി പി.പി. ഖദീജ (85), തളിപ്പറമ്പ് സ്വദേശി കുഞ്ഞിരാമന്‍ (83) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1025 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 86 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4767 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 195 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 796, മലപ്പുറം 584, തൃശൂര്‍ 620, തിരുവനന്തപുരം 415, ആലപ്പുഴ 465, എറണാകുളം 378, കോട്ടയം 320, കൊല്ലം 315, കാസര്‍ഗോഡ് 246, പാലക്കാട് 203, കണ്ണൂര്‍ 224, പത്തനംതിട്ട 108, ഇടുക്കി 64, വയനാട് 29 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്

195 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 76, എറണാകുളം 23, തൃശൂര്‍ 19, കോട്ടയം 17, കണ്ണൂര്‍ 13, പാലക്കാട്, കോഴിക്കോട് 10 വീതം, മലപ്പുറം, കാസര്‍ഗോഡ് 7 വീതം, ആലപ്പുഴ 5, കൊല്ലം, ഇടുക്കി 3 വീതം, പത്തനംതിട്ട 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7836 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 830, കൊല്ലം 426, പത്തനംതിട്ട 151, ആലപ്പുഴ 594, കോട്ടയം 455, ഇടുക്കി 29, എറണാകുളം 1018, തൃശൂര്‍ 1090, പാലക്കാട് 444, മലപ്പുറം 915, കോഴിക്കോട് 1306, വയനാട് 103, കണ്ണൂര്‍ 130, കാസര്‍ഗോഡ് 345 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 94,388 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,99,634 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,81,413 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,53,104 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,309 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3075 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 38,259 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 36,28,429 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,13,108 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ തളിക്കുളം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8), കൊല്ലം ജില്ലയിലെ മയ്യനാട് (14), മലപ്പുറം ജില്ലയിലെ കീഴുപറമ്പ് (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 664 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പിണറായി വിജയൻ
മുഖ്യമന്ത്രി
​​കേരളത്തില്‍ ഇന്ന് 8764 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1139, എറണാകുളം 1122, കോഴിക്കോട് 1113, തൃശൂര്‍ 1010, കൊല്ലം 907, തിരുവനന്തപുരം 777, പാലക്കാട് 606, ആലപ്പുഴ 488, കോട്ടയം 476, കണ്ണൂര്‍ 370, കാസര്‍ഗോഡ് 323, പത്തനംതിട്ട 244, വയനാട് 110, ഇടുക്കി 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആലപ്പുഴ ഒറ്റമശേരി സ്വദേശി ഫ്രാന്‍സിസ് (68), നീര്‍ക്കുന്നം സ്വദേശി ഗോപി (76), വള്ളിക്കുന്ന് സ്വദേശി അജയകുമാര്‍ (51), കോമന സ്വദേശി പുരുഷന്‍ (81), എറണാകുളം മുളവുകാട് സ്വദേശിനി മേരി ബാബു (69), പുതുവൈപ്പ് സ്വദേശിനി സി.എസ്. പുഷ്പരാജി (38), തോറ്റകാട്ടുകര ടി.എ. മുഹമ്മദ് അഷ്‌റഫ് (68), ഉദയംപേരൂര്‍ സ്വദേശി എന്‍.എന്‍. വിശ്വംഭരന്‍ (65), മലപ്പുറം മഞ്ചേരി സ്വദേശി കൃഷ്ണദാസ് (67), കൊടൂര്‍ സ്വദേശിനി തായുമ്മ (70), വല്ലിലാപുഴ സ്വദേശി മുഹമ്മദ് (87), കോഴിക്കോട് നരിക്കുന്നി സ്വദേശി അബ്ദുറഹ്മാന്‍ (68), ബാലുശേരി സ്വദേശി ആര്യന്‍ (70), പെരുവാറ്റൂര്‍ സ്വദേശി ബീരാന്‍ (47), കണ്ണാങ്കര സ്വദേശി ചെറിയേക്കന്‍ (73), മേപ്പയൂര്‍ സ്വദേശി കുഞ്ഞബ്ദുള്ള (65), വടകര സ്വദേശി സെയ്ദ് അബു തങ്ങള്‍ (68), അവിദനല്ലൂര്‍ സ്വദേശി പ്രഭാകര്‍ (67), പന്നിയങ്കര സ്വദേശി മമ്മൂകോയ (82), കണ്ണൂര്‍ എരഞ്ഞോളി സ്വദേശി അമര്‍നാഥ് (69), കാസര്‍ഗോഡ് ചെങ്കള സ്വദേശി അബ്ദുള്ള (66), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1046 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 528 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1040, എറണാകുളം 949, കോഴിക്കോട് 1049, തൃശൂര്‍ 950, കൊല്ലം 862, തിരുവനന്തപുരം 680, പാലക്കാട് 575, ആലപ്പുഴ 459, കോട്ടയം 435, കണ്ണൂര്‍ 333, കാസര്‍ഗോഡ് 308, പത്തനംതിട്ട 224, വയനാട് 104, ഇടുക്കി 71 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്

76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 24, കൊല്ലം 16, മലപ്പുറം 11, എറണാകുളം, കോഴിക്കോട് 5 വീതം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ 3 വീതം, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7723 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 815, കൊല്ലം 410, പത്തനംതിട്ട 203, ആലപ്പുഴ 534, കോട്ടയം 480, ഇടുക്കി 129, എറണാകുളം 1123, തൃശൂര്‍ 650, പാലക്കാട് 385, മലപ്പുറം 772, കോഴിക്കോട് 1236, വയനാട് 122, കണ്ണൂര്‍ 442, കാസര്‍ഗോഡ് 422 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 95,407 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,07,357 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,82,000 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,54,841 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,159 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2925 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 48,253 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 36,76,682 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ ഭരണങ്ങാനം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7), തലയോലപ്പറമ്പ് (2), കങ്ങഴ (9), എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (സബ് വാര്‍ഡ് 14), മുളന്തുരുത്തി (സബ് വാര്‍ഡ് 9, 13), പാറക്കടവ് (സബ് വാര്‍ഡ് 17), തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (15), ചേലക്കര (11), പത്തനംതിട്ട ജില്ലയിലെ തോട്ടപ്പുഴശേരി (സബ് വാര്‍ഡ് 6, 13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (സബ് വാര്‍ഡ് 2, 13, 14), വയനാട് ജില്ലയിലെ മൂപ്പൈനാട് (സബ് വാര്‍ഡ് 4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 660 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പിണറായി വിജയൻ
മുഖ്യമന്ത്രി
​​കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകുക എന്നത് വളരെ നിസ്സാരമായ ഒരു കാര്യമായി നമുക്ക് തോന്നിയേക്കാം. എന്നാൽ സാംക്രമിക രോഗങ്ങളെ അകറ്റി നിർത്തി നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണതെന്ന് നമ്മളിൽ പലർക്കും അറിയില്ല. അതിനാൽ ശാസ്ത്രീയമായ രീതിയിൽ കൈ കഴുകുന്നതിൻ്റെ പ്രാധാന്യം ലോകത്തെ ബോധ്യപ്പെടുത്തുന്നതിനാണ് ഇന്നത്തെ ദിനം ഗ്ലോബൽ ഹാൻ്റ് വാഷിംഗ് ഡേ ആയി ആചരിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കൈകൾ ശുചിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ജാഗ്രതയുടെ അനിവാര്യ ഘടകമായി മാറിയിരിക്കുകയാണ്. അതുകൊണ്ട് കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകാൻ എല്ലാവരും നിർബന്ധമായും ശ്രദ്ധിക്കുക. ഇന്നത്തെ ദിവസത്തിൻ്റെ സന്ദേശം എല്ലാവരിലേയ്ക്കും പകരുക. കൈകൾ ശുചിയാക്കി, മാസ്ക് ധരിച്ച്, അകലം പാലിച്ച് നമുക്ക് കോവിഡിനെ പ്രതിരോധിക്കാം. നമ്മുടെ ആരോഗ്യം കാത്തു സൂക്ഷിക്കാം.

പിണറായി വിജയൻ
മുഖ്യമന്ത്രി

#BreakatheChain #GlobalHandwashingDay