പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഡിഫന്‍സ് പാര്‍ക്ക് കേരളത്തിൽ. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏറ്റെടുത്തു നടത്തിയ ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നാണിത്. 130.94 കോടി രൂപാ ചിലവില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ പദ്ധതിയില്‍ 50 കോടി രൂപാ കേന്ദ്ര ധനസഹായമാണ്.
ഒറ്റപ്പാലത്തുള്ള കിന്‍ഫ്രയുടെ നിയന്ത്രണത്തിലുള്ള 60 ഏക്കര്‍ ഭൂമിയിലാണ് ഡിഫന്‍സ് പാര്‍ക്ക് നിര്‍മിച്ചിട്ടുള്ളത്. പ്രതിരോധ സേനയ്ക്കാവശ്യമുള്ള ഉപകരണങ്ങളും, അനുബന്ധ ഘടകങ്ങളുമാണ് ഇവിടെ പ്രധാനമായും നിര്‍മ്മിക്കുക. എയര്‍ക്രാഫ്റ്റ് ഘടകങ്ങള്‍, പ്രതിരോധ നാവിഗേഷന്‍ ഉല്‍പന്നങ്ങള്‍, കപ്പലിന്റെ ഭാഗങ്ങള്‍, പ്രതിരോധവുമായി ബന്ധപ്പെട്ട ഐടി-ഇലക്ട്രോണിക് സംവിധാനങ്ങള്‍, മൈക്രോ സാറ്റലൈറ്റ്, തന്ത്രപ്രധാനമായ ആശയവിനിമയ സംവിധാനങ്ങള്‍, സംരക്ഷണ വസ്ത്രങ്ങള്‍ തുടങ്ങിയവ ഇതില്‍പ്പെടും.
സംരംഭകര്‍ക്കായി അതിവിപുലവും അത്യാധുനികവുമായ സംവിധാനങ്ങളാണ് ഡിഫന്‍സ് പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. വ്യവസായികള്‍ക്ക് 30 വര്‍ഷത്തേക്ക് ഇവിടെനിന്ന് ഭൂമി പാട്ടത്തിന് ലഭിക്കും. അത് 90 വര്‍ഷം വരെ പുതുക്കുന്നതിനുള്ള വ്യവസ്ഥയുമുണ്ട്. രണ്ടുലക്ഷം ചതുരശ്ര അടിയിലുള്ള കോമണ്‍ ഫെസിലിറ്റി സെന്റർ, അഡ്മിനിസ്ട്രേറ്റീവ് ബില്‍ഡിങ്, മൂന്ന് വെയര്‍ഹൌസുകള്‍, കോമണ്‍ യൂട്ടിലിറ്റി സെന്റർ, കോണ്‍ഫറന്‍സ് റൂമുകള്‍ എന്നിവയ്ക്കു പുറമേ ആഭ്യന്തര റോഡ് ശൃഖല, വിപുലമായ പാര്‍ക്കിങ് ഏരിയ, ചുറ്റുമതില്‍, സെക്യൂരിറ്റി സംവിധാനം, എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇവിടേയ്ക്കാവശ്യമായ വിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കുന്നുണ്ടുതാനും.
ഇവിടെ സജ്ജമാക്കിയിട്ടുള്ള വിപുലമായ സംവിധാനങ്ങളില്‍ ആകൃഷ്ടരായി നിരവധി കമ്പനികള്‍ ഡിഫന്‍സ് പാര്‍ക്കുമായി സഹകരിക്കാന്‍ മുന്നോട്ടുവരുന്നുണ്ട്. നിലവില്‍ മൂന്ന് കമ്പനികള്‍ നമ്മളുമായി സഹകരിച്ചു കഴിഞ്ഞു. കൂടുതല്‍ കമ്പനികളുമായി വ്യവസായ വകുപ്പും കിന്‍ഫ്രയും ചര്‍ച്ച നടത്തിവരികയാണ്. കേരളത്തിലെ വ്യവസായ അന്തരീക്ഷത്തില്‍ വന്നിട്ടുള്ള ഗുണപരമായ മാറ്റത്തിന്റെ മകുടോദാഹരണമാണ് ഈ ഡിഫന്‍സ് പാര്‍ക്ക്.
പിണറായി വിജയൻ
മുഖ്യമന്ത്രി

ഐ.ടി വികസനത്തിൽ വലിയ കുതിച്ചുചാട്ടമാണ് ഈ സർക്കാരിൻ്റെ കാലത്തുണ്ടായത്. ആ നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന പുതിയ പദ്ധതിയാണ് ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതി. ബോസ്റ്റണ്‍ ആസ്ഥാനമായ ടോറസ് അവരുടെ പ്രവര്‍ത്തന വിപുലീകരണത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ആരംഭിക്കുന്ന പദ്ധതിക്ക് ഇന്നലെ തുടക്കം കുറിച്ചു.
ഏകദേശം 1500 കോടി രൂപയുടെ നിക്ഷേപം ഉണ്ടാവുന്ന പദ്ധതിയാണ് ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം. 20 ഏക്കറില്‍ 50 ലക്ഷം ചതുരശ്രയടി ബില്‍റ്റപ് ഏരിയയില്‍ വരുന്ന പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ 30,000 പേർക്ക് നേരിട്ടും 70000 പേർക്ക് പരോക്ഷമായും സംസ്ഥാനത്ത് തൊഴിൽ ലഭിക്കും.
ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് മുന്നേ തന്നെ കീ സ്റ്റോണ്‍ എന്ന ഈ പ്രീഫാബ് കെട്ടിടത്തിലൂടെ കമ്പനികള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും. ഈ പദ്ധതിയുടെ സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ 20 ലക്ഷം ചതുരശ്ര അടിയില്‍ പൂര്‍ത്തിയായി വരുന്ന എംബസി ടോറസ് ടെക് സോണ്‍ എന്ന സമുച്ചയത്തില്‍ ഓഫീസ് പ്രവര്‍ത്തങ്ങളുടെ ഭാഗമായി കരാറില്‍ ഏര്‍പ്പെട്ട കമ്പനികള്‍ ആയിരിക്കും 62,500 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതും രണ്ട് നിലകളുള്ളതുമായ കീ സ്റ്റോണിന്‍റെ ഗുണഭോക്താക്കള്‍.
800 സീറ്റുകള്‍ ഉള്ള, പൂര്‍ണമായി ശീതികരിച്ച കെട്ടിടത്തില്‍ പ്ലഗ് ആന്‍റ് പ്ലേയ് സംവിധാനത്തോടെയുള്ള ഓഫീസുകള്‍ ആവും ഉണ്ടാവുക. ആധുനിക സജ്ജീകരണങ്ങളോടു കൂടിയുള്ള മീറ്റിങ്, കോണ്‍ഫറന്‍സ് മുറികള്‍, കഫറ്റീരിയ, 100 ശതമാനം പവര്‍ ബാക്കപ്പ്, അഗ്നിരക്ഷാ സംവിധാനങ്ങള്‍, ബില്‍ഡിങ് മാനേജ്മെന്‍റ് സിസ്റ്റം എന്നിവ ഉണ്ടാകും. ചെറുപ്പക്കാരായ കേരളത്തിലെ അഭ്യസ്തവിദ്യര്‍ക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ഈ പദ്ധതി സഹായകമാകുമെന്നത് സുനിശ്ചിതമാണ്.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസസി മറികടക്കാൻ സ്വകാര്യ ബസ് സർവീസിന് കൈത്താങ്ങ്. സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെയും (ബസ്), കോണ്‍ട്രാക്ട് കാര്യേജുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചു. പ്രതിസന്ധി നേരിടുന്ന ബസ് ഉടമകൾക്ക് ഈ നടപടി ആശ്വാസം പകരുമെന്ന് പ്രതീക്ഷിക്കുന്നു.
പിണറായി വിജയൻ
മുഖ്യമന്ത്രി
പിണറായി വിജയൻ
മുഖ്യമന്ത്രി
ലൈഫ് മിഷൻ മുഖാന്തരം നിർമ്മിച്ച വീടുകള്‍ക്ക് 4 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ. ആദ്യ മൂന്നുവര്‍ഷത്തേക്കുള്ള പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനിയായ യുണൈറ്റഡ് ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. 2,50,547 വീടുകള്‍ക്ക് 8.74 കോടി രൂപയാണ് മൂന്നുവര്‍ഷത്തേക്ക് പ്രീമിയമായി വരുന്നത്. മൂന്നു വര്‍ഷത്തിനു ശേഷം ഗുണഭോക്താവിന് നേരിട്ട് ഇന്‍ഷ്വറന്‍സ് പുതുക്കാം.
പിണറായി വിജയൻ
മുഖ്യമന്ത്രി
പിണറായി വിജയൻ
മുഖ്യമന്ത്രി
പ്രളയത്തിൽ തകർന്നതും മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയതുമായ ആയിരത്തിലധികം റോഡുകളുടെ നിർമ്മാണം റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയിരിക്കുന്നു. 5000 റോഡുകളില്‍ 1013 റോഡുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായിരിക്കുന്നത്.
ബാക്കി വരുന്ന റോഡുകളുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഒരു പക്ഷേ, ഇതാദ്യമായിട്ടാവും ഇത്ര വേഗത്തില്‍ കേരളത്തില്‍ ഇത്രയധികം റോഡുകളുടെ നവീകരണപ്രവൃത്തികള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത്. കോവിഡ് മഹാമാരിയുടെ കാലത്തും സംസ്ഥാനത്തെ ഗ്രാമീണ മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിന് മുടക്കം വരാന്‍ പാടില്ലന്ന സര്‍ക്കാരിന്‍റെ ഉറച്ച നിലപാടാണ് ഇക്കാര്യത്തിൽ പ്രതിഫലിക്കുന്നത്.
1000 കോടി രൂപയുടെ റോഡ് നിര്‍മാണമാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതില്‍ 3878 പ്രവൃത്തികള്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണം പുരോഗമിക്കുകയാണ്. ഈ പദ്ധതിയുടെ ഭാഗമായി 401 തദ്ദേശഭരണ സ്ഥാപനങ്ങളിലായാണ് ഇപ്പോള്‍ 1013 റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
പ്രളയകാലത്തു തകര്‍ന്ന 1000 കിലോമീറ്റര്‍ റോഡുകളും നൂറിലധികം പാലങ്ങളും ഇതിനകം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.
1783 കോടി രൂപയാണ് പ്രളയകാലത്ത് തകര്‍ന്ന റോഡുകളുടെ ഉപരിതലം നവീകരിക്കുന്നതിനായി ചെലവഴിച്ചത്. ഇതിനു പുറമെയാണ് മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിപ്രകാരം 5000-ലധികം റോഡുകള്‍ നവീകരിക്കുന്നത്. അതിനൊപ്പം കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി 14,700 കോടി രൂപയുടെ റോഡ് നവീകരണം ഉള്‍പ്പടെയുള്ള അടിസ്ഥാന വികസന പദ്ധതികളും പുരോഗമിക്കുകയാണ്.
നബാര്‍ഡിന്‍റെ സഹായത്തോടെ 950 കോടി രൂപ ചെലവഴിച്ചുള്ള റോഡ് നവീകരണ പ്രവൃത്തികളും അന്തിമഘട്ടത്തിലാണ്. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി കേരളാ പുനര്‍നിര്‍മാണ പദ്ധതിയില്‍ നീക്കിവച്ചിട്ടുള്ള 392 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
നാടിന്‍റെ വികസനത്തിന് ഈടുറ്റതും മെച്ചപ്പെട്ടതുമായ ഗതാഗത സംവിധാനം വേണമെന്ന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഇതിനകം ഗതാഗത യോഗ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.

നാളിതുവരെ ഉണ്ടാകാത്ത തരത്തിലുള്ള മുന്നേറ്റമാണ് സംസ്ഥാനത്തിന്‍റെ ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
76.5 കോടി രൂപ ചെലവു വരുന്ന എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് വികസനം ഒന്നാം ഘട്ടത്തിന്‍റെ ഭാഗമായി 15 കോടി രൂപ ചെലവില്‍ മെഡിക്കല്‍ കോളേജിലുള്ള റോഡുകളുടെ നവീകരണം എന്നിവ പുതുതായി പൂർത്തിയാക്കിയിരിക്കുകയാണ്.
ഇതിനു പുറമേ 2071.33 കോടി രൂപ ചെലവില്‍ ആരോഗ്യമേഖലയില്‍ 34 പദ്ധതികളുടെ ശിലാസ്ഥാപനവും ഇന്നു നിര്‍വഹിക്കപ്പെടുകയാണ്. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകള്‍, ജനറല്‍ ആശുപത്രികള്‍,താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പുതിയ കെട്ടിടസമുച്ചയങ്ങള്‍, ഡയാലിസിസ് കേന്ദ്രങ്ങള്‍, നിലവിലുള്ള കെട്ടിടങ്ങളുടെ നവീകരണം, ട്രോമാ കെയര്‍ സെന്‍റര്‍ എന്നിവയാണ് സ്ഥാപിക്കപ്പെടുക
ഈ വികസനങ്ങൾ ഇവിടുത്തെ സാധാരാണക്കാരന് മികച്ച ചികില്‍സാ സൗകര്യങ്ങള്‍ നാമമാത്രമായ ചിലവില്‍ നല്‍കാന്‍ കുന്നു എന്നത് ചാരിതാര്‍ഥ്യം ഉളവാക്കുന്ന കാര്യമാണ്.

സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം 366, കോട്ടയം 361, തൃശൂര്‍ 346, തിരുവനന്തപുരം 300, ആലപ്പുഴ 251, കണ്ണൂര്‍ 211, കാസര്‍ഗോഡ് 176, വയനാട് 133, പാലക്കാട് 130, ഇടുക്കി 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 71 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 67,506 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.79 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,08,39,353 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4046 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4184 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 279 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 618, എറണാകുളം 568, മലപ്പുറം 466, പത്തനംതിട്ട 433, കൊല്ലം 361, കോട്ടയം 345, തൃശൂര്‍ 338, തിരുവനന്തപുരം 215, ആലപ്പുഴ 243, കണ്ണൂര്‍ 170, കാസര്‍ഗോഡ് 163, വയനാട് 125, പാലക്കാട് 67, ഇടുക്കി 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 5 വീതം, കണ്ണൂര്‍, കാസര്‍ഗോഡ് 4 വീതം, കൊല്ലം, പത്തനംതിട്ട 2 വീതം, ആലപ്പുഴ, എറണാകുളം, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5193 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 364, കൊല്ലം 389, പത്തനംതിട്ട 851, ആലപ്പുഴ 429, കോട്ടയം 403, ഇടുക്കി 134, എറണാകുളം 597, തൃശൂര്‍ 340, പാലക്കാട് 168, മലപ്പുറം 315, കോഴിക്കോട് 708, വയനാട് 178, കണ്ണൂര്‍ 216, കാസര്‍ഗോഡ് 101 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 60,178 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,56,935 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,55,857 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,46,351 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9506 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 433 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 71 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 67,506 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.79 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,08,39,353 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4046 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4184 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 279 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 618, എറണാകുളം 568, മലപ്പുറം 466, പത്തനംതിട്ട 433, കൊല്ലം 361, കോട്ടയം 345, തൃശൂര്‍ 338, തിരുവനന്തപുരം 215, ആലപ്പുഴ 243, കണ്ണൂര്‍ 170, കാസര്‍ഗോഡ് 163, വയനാട് 125, പാലക്കാട് 67, ഇടുക്കി 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 5 വീതം, കണ്ണൂര്‍, കാസര്‍ഗോഡ് 4 വീതം, കൊല്ലം, പത്തനംതിട്ട 2 വീതം, ആലപ്പുഴ, എറണാകുളം, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5193 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 364, കൊല്ലം 389, പത്തനംതിട്ട 851, ആലപ്പുഴ 429, കോട്ടയം 403, ഇടുക്കി 134, എറണാകുളം 597, തൃശൂര്‍ 340, പാലക്കാട് 168, മലപ്പുറം 315, കോഴിക്കോട് 708, വയനാട് 178, കണ്ണൂര്‍ 216, കാസര്‍ഗോഡ് 101 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 60,178 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,56,935 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,55,857 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,46,351 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9506 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 433 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
പ്രളയത്തിൽ തകർന്നതും മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയതുമായ ആയിരത്തിലധികം റോഡുകളുടെ നിർമ്മാണം റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയിരിക്കുന്നു. 5000 റോഡുകളില്‍ 1013 റോഡുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായിരിക്കുന്നത്.
ബാക്കി വരുന്ന റോഡുകളുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഒരു പക്ഷേ, ഇതാദ്യമായിട്ടാവും ഇത്ര വേഗത്തില്‍ കേരളത്തില്‍ ഇത്രയധികം റോഡുകളുടെ നവീകരണപ്രവൃത്തികള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത്. കോവിഡ് മഹാമാരിയുടെ കാലത്തും സംസ്ഥാനത്തെ ഗ്രാമീണ മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിന് മുടക്കം വരാന്‍ പാടില്ലന്ന സര്‍ക്കാരിന്‍റെ ഉറച്ച നിലപാടാണ് ഇക്കാര്യത്തിൽ പ്രതിഫലിക്കുന്നത്.
1000 കോടി രൂപയുടെ റോഡ് നിര്‍മാണമാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതില്‍ 3878 പ്രവൃത്തികള്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണം പുരോഗമിക്കുകയാണ്. ഈ പദ്ധതിയുടെ ഭാഗമായി 401 തദ്ദേശഭരണ സ്ഥാപനങ്ങളിലായാണ് ഇപ്പോള്‍ 1013 റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
പ്രളയകാലത്തു തകര്‍ന്ന 1000 കിലോമീറ്റര്‍ റോഡുകളും നൂറിലധികം പാലങ്ങളും ഇതിനകം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.
1783 കോടി രൂപയാണ് പ്രളയകാലത്ത് തകര്‍ന്ന റോഡുകളുടെ ഉപരിതലം നവീകരിക്കുന്നതിനായി ചെലവഴിച്ചത്. ഇതിനു പുറമെയാണ് മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിപ്രകാരം 5000-ലധികം റോഡുകള്‍ നവീകരിക്കുന്നത്. അതിനൊപ്പം കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി 14,700 കോടി രൂപയുടെ റോഡ് നവീകരണം ഉള്‍പ്പടെയുള്ള അടിസ്ഥാന വികസന പദ്ധതികളും പുരോഗമിക്കുകയാണ്.
നബാര്‍ഡിന്‍റെ സഹായത്തോടെ 950 കോടി രൂപ ചെലവഴിച്ചുള്ള റോഡ് നവീകരണ പ്രവൃത്തികളും അന്തിമഘട്ടത്തിലാണ്. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി കേരളാ പുനര്‍നിര്‍മാണ പദ്ധതിയില്‍ നീക്കിവച്ചിട്ടുള്ള 392 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
നാടിന്‍റെ വികസനത്തിന് ഈടുറ്റതും മെച്ചപ്പെട്ടതുമായ ഗതാഗത സംവിധാനം വേണമെന്ന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഇതിനകം ഗതാഗത യോഗ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.
പിണറായി വിജയൻ
മുഖ്യമന്ത്രി
ബാക്കി വരുന്ന റോഡുകളുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഒരു പക്ഷേ, ഇതാദ്യമായിട്ടാവും ഇത്ര വേഗത്തില്‍ കേരളത്തില്‍ ഇത്രയധികം റോഡുകളുടെ നവീകരണപ്രവൃത്തികള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത്. കോവിഡ് മഹാമാരിയുടെ കാലത്തും സംസ്ഥാനത്തെ ഗ്രാമീണ മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിന് മുടക്കം വരാന്‍ പാടില്ലന്ന സര്‍ക്കാരിന്‍റെ ഉറച്ച നിലപാടാണ് ഇക്കാര്യത്തിൽ പ്രതിഫലിക്കുന്നത്.
1000 കോടി രൂപയുടെ റോഡ് നിര്‍മാണമാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതില്‍ 3878 പ്രവൃത്തികള്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണം പുരോഗമിക്കുകയാണ്. ഈ പദ്ധതിയുടെ ഭാഗമായി 401 തദ്ദേശഭരണ സ്ഥാപനങ്ങളിലായാണ് ഇപ്പോള്‍ 1013 റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
പ്രളയകാലത്തു തകര്‍ന്ന 1000 കിലോമീറ്റര്‍ റോഡുകളും നൂറിലധികം പാലങ്ങളും ഇതിനകം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.
1783 കോടി രൂപയാണ് പ്രളയകാലത്ത് തകര്‍ന്ന റോഡുകളുടെ ഉപരിതലം നവീകരിക്കുന്നതിനായി ചെലവഴിച്ചത്. ഇതിനു പുറമെയാണ് മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിപ്രകാരം 5000-ലധികം റോഡുകള്‍ നവീകരിക്കുന്നത്. അതിനൊപ്പം കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി 14,700 കോടി രൂപയുടെ റോഡ് നവീകരണം ഉള്‍പ്പടെയുള്ള അടിസ്ഥാന വികസന പദ്ധതികളും പുരോഗമിക്കുകയാണ്.
നബാര്‍ഡിന്‍റെ സഹായത്തോടെ 950 കോടി രൂപ ചെലവഴിച്ചുള്ള റോഡ് നവീകരണ പ്രവൃത്തികളും അന്തിമഘട്ടത്തിലാണ്. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി കേരളാ പുനര്‍നിര്‍മാണ പദ്ധതിയില്‍ നീക്കിവച്ചിട്ടുള്ള 392 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
നാടിന്‍റെ വികസനത്തിന് ഈടുറ്റതും മെച്ചപ്പെട്ടതുമായ ഗതാഗത സംവിധാനം വേണമെന്ന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഇതിനകം ഗതാഗത യോഗ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.
പിണറായി വിജയൻ
മുഖ്യമന്ത്രി
സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും സൗജന്യമായി കൈത്തറി യൂണിഫോം നൽകുന്നു. 25 ലക്ഷം കുട്ടികൾ ഗുണഭോക്താക്കളാകുന്ന പദ്ധതിയുടെ ചെലവ് 215 കോടിയോളം രൂപയാണ്.
കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്രശിക്ഷാ വഴി പെണ്‍കുട്ടികള്‍ക്കും, SC/ST, ബി.പി.എൽ വിഭാഗങ്ങളിലെ ആണ്‍കുട്ടികള്‍ക്കും മാത്രമാണ് യൂണിഫോം നല്‍കുന്നത്. ഇതിന്റെ പ്രയോജനം വെറും 7.8 ലക്ഷം കുട്ടികള്‍ക്കാണ് ലഭിക്കുന്നത്. എയ്ഡഡ് മേഖലയിലെ കുട്ടികൾ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പരിധിയിൽ വരില്ല.
അതിനാൽ സമഗ്രശിക്ഷയുടെ പരിധിയിൽ വരാത്ത 17.54 ലക്ഷം കുട്ടികള്‍ക്ക് കേരള സര്‍ക്കാരിന്റെ ചെലവിൽ ആണ് സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന് ഇതിനായി 167 കോടിരൂപയാണ് ചെലവാകുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്രശിക്ഷ ഈയിനത്തിൽ 47 കോടി രൂപയാണ് ചെലവു ചെയ്യുന്നത്. അതും കൂടിയാൽ യൂണിഫോമിനായി 214 കോടി രൂപവിനിയോഗിക്കുന്നു.
സമഗ്രശിക്ഷാ കേരളത്തിന്റെ തുകയിൽ 60% കേന്ദ്രവിഹിതവും, 40% സംസ്ഥാന വിഹിതവുമാണ്. ആകെ പദ്ധതി അടങ്കലിന്റെ 60% കേന്ദ്രസര്‍ക്കാർ നല്‍കാറില്ല. ഫലത്തിൽ പ്രസ്തുത തുകയുടെ 60-65%-വും സംസ്ഥാന സര്‍ക്കാർ വിഹിതമായി മാറുന്നു.
യൂണിഫോമിനായി സംസ്ഥാന സര്‍ക്കാർ വിനിയോഗിക്കുന്ന തുകയിൽ 119 കോടി രൂപ കൈത്തറി യൂണിഫോമുകള്‍ക്കാണ് വിനിയോഗിക്കുന്നത്. 2017-18 വര്‍ഷം മുതലാണ് കൈത്തറി യൂണിഫോമിനെ പ്രയോജനപ്പെടുത്താന്‍ തുടങ്ങിയത്.
കുട്ടികളുടെ യൂണിഫോം എന്നത് നാടിൻ്റെ ആവശ്യമാണ്. ഈ ആവശ്യകതയെ നാട്ടിലെ അധ്വാനശേഷിയുമായും ജീവിതവുമായും ബന്ധപ്പെടുത്തി എന്നതാണ് കൈത്തറി യൂണിഫോം വിതരണ തീരുമാനത്തിലൂടെ ചെയ്തത്. കൈത്തറി മേഖല പലവിധ പ്രശ്നങ്ങളെ നേരിടുന്നതായിരുന്നു. അവിടെ പണിയെടുക്കുന്നവരുടെ ജീവിതം ക്ലേശകരമാകുന്ന സ്ഥിതിയുണ്ടായി. തറികളെല്ലാം തകര്‍ന്നുപോകുന്ന അവസ്ഥയുണ്ടായി. ഈ മേഖലയുടെ വൈദഗ്ധ്യത്തെ കേരളത്തിന്റെ അനിവാര്യമായ ഒരാവശ്യവുമായി ബന്ധപ്പെടുത്തിയപ്പോൾ കുട്ടികള്‍ക്ക് നല്ല വസ്ത്രവും ലഭിച്ചു. ഈ മേഖലയിൽ പണിയെടുക്കുന്നവരുടെ ജീവിതവും തിരിച്ചുകിട്ടി.
പ്രാദേശിക സമ്പദ് വ്യവസ്ഥ എങ്ങനെ ശക്തിപ്പെടുത്തണമെന്നതിന് നല്ലൊരു അനുഭവപാഠമായി ഇത് മാറി. ആധുനികവത്ക്കരിക്കരിച്ചു കൊണ്ട് സ്കൂൾ യൂണിഫോമിനാവശ്യമായ മൊത്തം തുണി ഉത്പാദിപ്പിക്കുന്ന വിധം കൈത്തറി മേഖലയെ ശക്തിപ്പെടുത്തുവാന്‍ സര്‍ക്കാർ ശ്രമങ്ങൾ മുന്നോട്ടു കൊണ്ടു പോവുകയാണ്. അതുവഴി കേരളീയ സമ്പദ് വ്യവസ്ഥ കൂടുതൽ ശക്തമാക്കാൻ ഈ മേഖലയിൽ പ്രവര്‍ത്തിക്കുന്നവരുടെ സേവനം ഫലപ്രദമായി കഴിയും.

കേരളത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ദിവസമാണിന്ന്. സംസ്ഥാനത്തിന്‍റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ വിവിധ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാവുകയും തലസ്ഥാന നഗരിയില്‍ സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായ രണ്ട് പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയുമാണ്.
പുഗലൂരില്‍ നിന്ന് തൃശൂരിലേക്കുള്ള ഹൈ വോള്‍ട്ടേജ് ഡയറക്ട് കറന്‍റ് (എച്.വി.ഡി.സി) ലൈനിൻ്റെ ഉദ്ഘാടനം നടക്കുകയാണ്. ഇതിന്‍റെ ഭാഗമായി 2000 മെഗാവാട്ട് ശേഷിയുള്ള എച്.വി.ഡി.സി സ്റ്റേഷന്‍ തൃശൂരില്‍ നിര്‍മിച്ചിട്ടുണ്ട്. 2017ല്‍ ആരംഭിച്ച ഈ ലൈനിന്‍റെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.
പദ്ധതിയുടെ പേരില്‍ നഷ്ടങ്ങളുണ്ടായവര്‍ക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കിയും അതിന്‍റെ അധിക ബാധ്യത സംസ്ഥാന സര്‍ക്കാരും കെഎസ്ഇബിയും ഏറ്റെടുത്തും പ്രാദേശിക പ്രശ്നങ്ങള്‍ക്കു കളക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിഹാരം കണ്ടെത്തിയും ഒക്കെയാണ് 4,000 കോടിയോളം രൂപ ചെലവുള്ള ഈ പദ്ധതി പൂര്‍ത്തീകരിച്ചത്.
കാസര്‍കോട്ടുള്ള സോളാര്‍ പാര്‍ക്കില്‍ അമ്പലത്തറയില്‍ 50 മെഗാവാട്ട് നിലയം 2018ല്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇപ്പോള്‍ പൈവളികയില്‍ കൂടി 50 മെഗാവാട്ട് നിലയം പൂര്‍ത്തിയായിരിക്കുന്നു. കേരളത്തില്‍ സോളാര്‍ പാര്‍ക്ക് ആരംഭിക്കുന്നതിന് ഭൂമിയുടെ ലഭ്യത ഒരു വെല്ലുവിളി ഉയര്‍ത്തിയിരുന്നു എങ്കിലും ഇച്ഛാശക്തിയോടെയുള്ള നമ്മുടെ ഇടപെടലുകളാണ് അത്തരം പ്രതിസന്ധികളെ തരണം ചെയ്ത് ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ചത്.
അരുവിക്കരയില്‍ വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കേരളാ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ 2018ലാണ് ആരംഭിച്ചത്. പ്രതിദിനം 75 മില്യണ്‍ ലിറ്റര്‍ വെള്ളം ട്രീറ്റ് ചെയ്യാന്‍ ശേഷിയുള്ള ഈ പ്ലാൻ്റ് 70 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് പ്രവര്‍ത്തനസജ്ജമാകുന്നതോടെ തിരുവനന്തപുരത്തെ 10 ലക്ഷത്തോളം ആളുകള്‍ക്ക് ഇപ്പോഴുള്ള പ്രതിദിന ജലലഭ്യത 100 ലിറ്ററില്‍ നിന്നും 150 ലിറ്റര്‍ ആയി ഉയര്‍ത്താന്‍ കഴിയും.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തിരുവനന്തപുരം നഗരത്തെ സ്മാര്‍ട്ട് സിറ്റി മിഷന്‍റെ ഭാഗമാക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയതിനെ തുടര്‍ന്നാണ് ജൂണ്‍ 2017ല്‍ മൂന്നാം റൗണ്ടിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിക്കൊണ്ട് കേരളത്തിന്‍റെ തലസ്ഥാനനഗരം സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായത്. കോര്‍പ്പറേഷനും, സംസ്ഥാന സര്‍ക്കാരും, കേന്ദ്രവും കൂടെ ചേര്‍ന്ന് 1,135 കോടി രൂപയുടെ പ്രവൃത്തികളാണ് തിരുവനന്തപുരം നഗരത്തില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. അതില്‍ 1,068.4 കോടി രൂപയുടെ പദ്ധതികളുടെ ടെണ്ടര്‍ നല്‍കിയിട്ടുണ്ട്.
അതില്‍ 94 കോടി രൂപ ചെലവു ചെയ്താണ് ഇന്‍റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്‍റര്‍ (ഐസിസിസി) യാഥാര്‍ത്ഥ്യമാക്കുന്നത്. കോര്‍പ്പറേഷനിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെ ഒരു കേന്ദ്രത്തില്‍ കൊണ്ടുവരാനും അങ്ങനെ ദുരന്തങ്ങളുള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളെ മികച്ച രീതിയില്‍ മറികടക്കാനുമാണ് ശ്രമിക്കുന്നത്. കോര്‍പ്പറേഷന്‍റെ വിവിധ വിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകോപിപ്പിക്കാനും ജനങ്ങളും കോര്‍പ്പറേഷനും തമ്മിലുള്ള ഇടപെടലുകള്‍ കൂടുതല്‍ സുഗമമാക്കാനും ഐസിസിസി സഹായിക്കും.
തിരുവനന്തപുരം നഗരത്തിലുള്ള 37 കിലോമീറ്റര്‍ റോഡുകളെ 427 കോടി രൂപ ചെലവിട്ട് സ്മാര്‍ട്ട് റോഡുകളാക്കുകയാണ്. നടപ്പാതയും സൈക്കിള്‍ ട്രാക്കുമുള്‍പ്പെടെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് റോഡുകളെ കൂടുതല്‍ സൗകര്യപ്രദമാക്കാനും സിസിടിവികള്‍ സ്ഥാപിച്ച് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുമാണ് നാം ലക്ഷ്യമിടുന്നത്. ആധുനിക ഗതാഗത സൗകര്യങ്ങളുള്ള നഗരമാക്കി തിരുവനന്തപുരത്തെ മാറ്റിത്തീര്‍ക്കാന്‍ ഉതകുന്ന നടപടിയാണിത്.
സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായ പദ്ധതികള്‍ തിരുവനന്തപുരത്ത് ആവിഷ്ക്കരിച്ചത് അതിവിപുലമായ ജനകീയ പങ്കാളിത്തത്തോടെ ആയിരുന്നു. എല്ലാ വാര്‍ഡുകളിലും ജനങ്ങളുമായി കണ്‍സള്‍ട്ടേഷനുകള്‍ സംഘടിപ്പിച്ചിരുന്നു. നഗരത്തിന്‍റെ വിവിധ കോണുകളില്‍ ജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഇത്തരത്തില്‍ അധികാര വികേന്ദ്രീകരണത്തിന്‍റെയും പങ്കാളിത്ത ജനാധിപത്യത്തിന്‍റെയും പുത്തന്‍ ഏടുകള്‍ രചിച്ചുകൊണ്ടാണ് സ്മാര്‍ട്ട് തിരുവനന്തപുരം പദ്ധതി നടപ്പാക്കുന്നത്.
ഇത്തരത്തിൽ നാടിൻ്റെ മുഖഛായ മാറ്റുന്ന നൂതനമായ പദ്ധതികൾ സംസ്ഥാനമെങ്ങും നടപ്പിലായിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ പരിപൂർണ്ണ പിന്തുണ ഈ മാറ്റങ്ങൾക്കു പുറകിലുണ്ട്. സർക്കാരിനൊപ്പം പൊതുസമൂഹം അണിചേർന്നു കൊണ്ട് നമ്മുടെ നാടിനെ പുരോഗതിയിലേയ്ക്ക് നയിക്കാൻ യത്നിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ്.