‼️ വ്യാപാര സ്ഥാപനങ്ങളിലെയും ഷോപ്പിംഗ് മാളുകളിലെയും ജീവനക്കാരുടെ ശ്രദ്ധയ്ക്ക്
⭕️ എല്ലാ സ്ഥാപനങ്ങളിലും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകഴുകുന്നതിനുള്ള സൗകര്യം ഉറപ്പു വരുത്തുക.
⭕️ കൈകഴുകുന്ന സ്ഥലത്ത് കൈകഴുകുന്ന ഘട്ടങ്ങള്‍ കാണിക്കുന്ന പോസ്റ്ററുകള്‍ പതിപ്പിക്കുക.
⭕️ ജീവനക്കാരും ഉപഭോക്താക്കളും സാമൂഹിക അകലം പാലിക്കുക.
⭕️ രോഗലക്ഷണങ്ങള്‍ ഉള്ള ജീവനക്കാര്‍ ജോലിക്ക് വരാതിരിക്കാന്‍ സ്ഥാപന ഉടമ ശ്രദ്ധിക്കുക.
⭕️ സ്ഥാപനത്തില്‍ ദിശ, കണ്‍ട്രോള്‍ റൂമുകള്‍ എന്നിവയുടെ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കുക.
⭕️ പരമാവധി ഓണ്‍ലൈന്‍ പണമിടപാട് നടത്തുക.
⭕️ പേയ്‌മെന്റ് കൗണ്ടറില്‍ ഇരിക്കുന്ന ജീവനക്കാരും ഉപഭോക്താക്കളും പണമിടപാടിന് ശേഷം കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.
#BreakTheChain #COVID19Kerala @COVI19_Kerala

‼️ സലൂണിലെയും ബ്യൂട്ടി പാര്‍ലറിലെയും ജീവനക്കാര്‍ എടുക്കേണ്ട മുന്‍കരുതലുകള്‍
⭕️ സ്ഥാപനത്തിന്റെ വാതിലിനടുത്തും ക്യാഷ് കൗണ്ടറിലും സാനിറ്റൈസര്‍ വയ്ക്കുക.
⭕️ ഉപഭോക്താക്കളുമായുള്ള സമ്പര്‍ക്കത്തിന് മുന്‍പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
⭕️ സാമൂഹിക അകലം പാലിക്കാന്‍ സാധ്യമല്ലാത്ത തൊഴിലായതിനാല്‍ രോഗ സംക്രമണം തടയാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും ജീവനക്കാര്‍ എടുക്കുക.
⭕️ മൂന്ന് ലെയര്‍ മാസ്‌ക് ഉപയോഗിക്കുക.
⭕️ കൂടുതല്‍ ഉഭോക്താക്കള്‍ ഒരേ സമയം സലൂണ്‍,പാര്‍ലറില്‍ എത്തുന്നത് നിരുത്സാഹപ്പെടുത്തുക.
#BreakTheChain #COVID19Kerala @COVID19_Kerala

Forwarded from CMOKerala
കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
ലോക്ഡൗണിന്റെ ഭാഗമായി അവശ്യസാധനം, മരുന്ന് എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തും, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും തുറക്കും, മറ്റ് കടകള്‍ അടക്കണം.
സംസ്ഥാന അതിര്‍ത്തി അടക്കും .പൊതുഗതാഗതം ഉണ്ടാവില്ല, സ്വകാര്യബസും ഓടില്ല.സ്വകാര്യവാഹനങ്ങള്‍ അനുവദിക്കും. പെട്രോള്‍ പമ്പുകളും എല്‍പിജി വിതരണവും അനുവദിക്കും. റെസ്റ്റോറെന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല, ഹോം ഡെലിവറി നടത്താം. ആവശ്യമായ സുരക്ഷാ ക്രമീകരണം ഒരുക്കി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ ആളുകള്‍ വരുന്ന എല്ലാ ചടങ്ങുകളും നിര്‍ത്തി വെക്കും.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്
https://telegra.ph/press-meet-03-23
https://telegra.ph/press-meet-03-23
Telegraph
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്
സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 91 ആയി. (വുഹാനില്‍നിന്ന് വന്നവരടക്കം 95 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. അതില്‍ നാലുപേര്‍ രോഗവിമുക്തരായി). ഇന്ന് രോഗം സ്ഥിരീകരിച്ച 28 പേരില്‍ 19 പേര്‍…
ഒറ്റ ദിവസം കൊണ്ട് 276 ഡോക്ടര്‍മാരെ അടിയന്തരമായി നിയമിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടര്‍മാരെ പി.എസ്.സി. വഴി അടിയന്തരമായി നിയമിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ളവരില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുത്ത് നിയമനം നല്‍കുന്നത്. എല്ലാവര്‍ക്കും അഡൈ്വസ് മെമ്മോ നല്‍കിക്കഴിഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെ കൗണ്‍സിലിംഗ് നടത്തി ഒറ്റ ദിവസം കൊണ്ടായിരിക്കും ഇവരെ നിയമിക്കുക. ഇതുപോലെ മറ്റ് പാരമെഡിക്കല്‍ വിഭാഗക്കാരേയും അടിയന്തരമായി നിയമിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചു വരുന്നതിനാല്‍ ഇതിനെ യുദ്ധകാലാടിസ്ഥാനത്തില്‍ നേരിടാനുള്ള തയ്യാറെടുപ്പുകളാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. പോസിറ്റീവ് കേസുകളുള്ളവര്‍ക്ക് പുറമേ വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങളോ മറ്റസുഖങ്ങളോ ഉണ്ടെങ്കില്‍ ഐസൊലേഷന്‍ മുറികളില്‍ മാത്രമേ ചികിത്സിക്കാന്‍ കഴിയുകയുള്ളൂ. ഇത് മുന്നില്‍ക്കണ്ട് ആരോഗ്യ വകുപ്പ് പ്ലാന്‍ എ, പ്ലാന്‍ ബി, പ്ലാന്‍ സി എന്നിങ്ങനെയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നു. ഇവയിലെല്ലാം കൂടി 6,000ത്തോളം ഐസൊലേഷന്‍ കിടക്കകള്‍ തയ്യാറാക്കിയിരുന്നു. ഇതുകൂടാതെ 21,866 പേരെ ഒരേസമയം താമസിക്കാന്‍ കഴിയുന്ന കൊറോണ കെയര്‍ സെന്ററുകളും കണ്ടെത്തിയിട്ടുണ്ട്. ഓരോ പ്ലാനിനും അനുസരിച്ച് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, മരുന്നുകള്‍, സുരക്ഷ ഉപകരണങ്ങള്‍, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് പുതുതായി ഡോക്ടര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് കേരളത്തില്‍ 28 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിൽ 19 പേരും കാസർഗോഡ് ജില്ലക്കാരാണ്. 5 പേർ കണ്ണൂർ ജില്ലയിലും ഒരാൾ പത്തനംതിട്ട ജില്ലയിലും 2 പേർ എറണാകുളം ജില്ലയിലും ഒരാൾ തൃശൂർ ജില്ലയിലും ഉള്ളവരാണ്. ഇവരിൽ 25 പേരും ദുബായിൽ നിന്നും വന്നവരാണ്. ഇതോടെ കേരളത്തില്‍ 95 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. കൂടാതെ കണ്ണൂര്‍ ജില്ലയില്‍ ചികിത്സയില്‍ ആയിരുന്ന ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ നിലവില്‍ 91 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
186 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 64,320 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 63,937 പേര്‍ വീടുകളിലും 383 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 122 പേരെയാണ് ഇന്ന് ആശുപത്രികളില്‍ അഡ്മിറ്റാക്കിയത്. 11,794 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. രോഗലക്ഷണങ്ങള്‍ ഉള്ള 4291 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 2987 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

ഭക്ഷ്യ സാധന ലഭ്യത ഉറപ്പു വരുത്താൻ വ്യാപാരികളുടെ യോഗം
കോവിഡ് വ്യാപനം തടയന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കുന്നതിന് വ്യാപാരി-വ്യവസായി സംഘടനാ പ്രതിനിധികളുമായി വിഡീയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. 14 ജില്ലകളിലെ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. ഏത് പ്രതികൂല സാഹചര്യത്തിലും ഭക്ഷ്യസാധനങ്ങളുടെ വിതരണം മുടക്കമില്ലാതെ നടത്തുന്നതിന് ആവശ്യമായ സംവിധനം ഒരുക്കാനാണ് സര്‍ക്കാര് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും സംഘടനാ പ്രതിനിധികള്‍ പൂര്‍ണ പിന്തുണ അറിയിച്ചു.
ഇതു വരെ ഒരു തരത്തിലുള്ള ആക്ഷേപവും ഈ രംഗത്ത് ഉണ്ടായിട്ടില്ല. സാമൂഹ്യപ്രതിബദ്ധതയോടെയാണ് വ്യാപാരി-വ്യവസായി സമൂഹം പ്രവര്‍ത്തിക്കുന്നത്. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും ഒഴിവാക്കി നിലവിലുള്ള സാഹചര്യം നിലനിര്‍ത്തണം. ജനങ്ങള്‍ക്ക് കടയില്‍ വന്നു സാധനങ്ങള്‍ വാങ്ങാന്‍ ബുദ്ധിമുട്ട് നേരിടും. ഈ സാഹചര്യത്തില്‍ വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചു കൊടുക്കണം. ഓരോ പ്രദേശത്തും കച്ചവടക്കാര്‍ കൂടി ഉള്‍കൊള്ളുന്ന പ്രാദേശിക പൊതുസംവിധാനം ഇതിനുവേണ്ടി ഒരുക്കണം.
ഓണ്‍ലൈന്‍ വഴിയോ വാട്സ്ആപ്പ് വഴിയോ വീട്ടുകാരുടെ ഓര്‍ഡര്‍ സ്വീകരിക്കുകയും അതനുസരിച്ച് വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന സംവിധാനം ഉണ്ടാക്കണം. ഡെലിവറിക്ക് പ്രത്യേകം ആളുകളെ നിയോഗിക്കണം. അയല്‍ സംസ്ഥാനങ്ങളിള്‍ നിന്ന് ചരക്ക് ലോറി വരുന്നതിനുള്ള തടസ്സങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടും.
പൊതു ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ വാടകയ്ക്ക് കട നടത്തുന്നവരുടെ വാടക ഇളവിന്‍റെ കാര്യം സര്‍ക്കാര്‍ ആലോചിക്കും. വ്യാപാരി സംഘടനകളുടെ കെട്ടിടങ്ങളാണെങ്കില്‍ അത് സംഘടനകള്‍ പരിഗണിക്കണം.
അരി, പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര, ഉപ്പ് മുതലായ അവശ്യ വസ്തുക്കളുടെ വില നിയന്ത്രിച്ച് നിര്‍ത്തണം. മാസ്ക്, സാനിറ്റൈസര്‍ എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാര്‍ വില നിശ്ചയിച്ചിട്ടുണ്ട്. അതിലധികരിക്കാന്‍ പാടില്ല. അവശ്യ സാധനങ്ങളുടെ സ്റ്റോക്ക് വ്യാപാരികള്‍ ഉറപ്പാക്കണം. ചുരുങ്ങിയത് രണ്ടാഴ്ചത്തേക്കുള്ള സ്റ്റോക്ക് ചെയ്യണം.
നിര്‍മാണ പ്രവൃത്തികള്‍ക്ക് ഒരു തടസ്സവും ഉണ്ടാകില്ല. എന്നാല്‍ പൊതുവായ ക്രമീകരണങ്ങള്‍ ഇതിനും ബാധകമായിരിക്കും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലോറി വരുന്നതിന് തടസ്സമുള്ള സാഹചര്യത്തില്‍ കേരളത്തില്‍ മറ്റാവശ്യങ്ങള്‍ക്ക് ഓടുന്ന ലോറികള്‍ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. അതിന് സംഘടനകള്‍ മുന്‍കൈയെടുക്കണം.
അതിഥിതൊഴിലാളികള്‍ക്ക് ആരോഗ്യസുരക്ഷയുള്ള താമസ കേന്ദ്രങ്ങളൊരുക്കണം. വൈദ്യപരിശോധനയില്‍ മറ്റ് സഹായം ഉറപ്പാക്കണം.
അന്തര്‍സംസ്ഥാന ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് താമസം, ആഹാരം മുതലായ അത്യാവശ്യ കാര്യങ്ങള്‍ ഉറപ്പാക്കണം.
വീഡിയോ കോണ്‍ഫറന്‍സില്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, ഇ. ചന്ദ്രശേഖരന്‍, പി. തിലോത്തമന്‍ എന്നിവരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.

അത്യസാധാരണമായ ഒരു പരീക്ഷണത്തെയാണ് നാം നേരിടുന്നത്. നമ്മുടെ എല്ലാ സംവിധാനങ്ങളും സന്നദ്ധതയും സഹജീവി സ്‌നേഹവും ഒരു ചരടില്‍ കോര്‍ത്ത് മുന്നേറേണ്ട ഘട്ടമാണിത്. ലോകത്തെ പല വികസിത രാജ്യങ്ങളെയും സ്തംഭിപ്പിച്ച ഈ മഹാമാരിയെ തടഞ്ഞുനിര്‍ത്തുക എ ലക്ഷ്യത്തിലേക്ക് ഒന്നിച്ച് മുന്നേറാന്‍ ഈ നാട്ടിലെ മുഴുവന്‍ ജനങ്ങളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
സര്‍ക്കാര്‍ ഒപ്പമല്ല,മുന്നിൽ തന്നെയുണ്ട്.
#COVID19Kerala #BreakTheChain @COVID19_Kerala

ദയവായി വീട്ടിലിരുന്ന്, കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ അണിചേരൂ. ക്ഷേമ പെന്‍ഷന്‍ സഹകരണ വകുപ്പ് മാര്‍ച്ച് 31-നകം കൈകളില്‍ എത്തിക്കും. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തി ക്ഷേമപെന്‍ഷന്‍ വിതരണം നടത്തണമെന്ന് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള സഹകരണ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കടകംപള്ളി സുരേന്ദ്രന്‍
സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി
കടകംപള്ളി സുരേന്ദ്രന്‍
സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി