COVID-19 Kerala pinned «മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പ് ( 22.03.2020 ) കേരളത്തിലെ 7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്. കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല.…»
സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
59,295 പേര്‍ നിരീക്ഷണത്തില്‍
ഇന്ന് കേരളത്തില്‍ 15 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇവരില്‍ 2 പേര്‍ എറണകുളം ജില്ലക്കാരും 2 പേര്‍ മലപ്പുറം ജില്ലക്കാരും 2 പേര്‍ കോഴിക്കോട് ജില്ലക്കാരും 4 പേര്‍ കണ്ണൂര്‍ ജില്ലക്കാരും 5 പേര്‍ കാസറഗോഡ് ജില്ലക്കാരുമാണ്. ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
184 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 59,295 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 58,981 പേര്‍ വീടുകളിലും 314 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9776 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി.
രോഗലക്ഷണങ്ങള്‍ ഉള്ള 4035 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2744 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു.
#COVID19Kerala #BreakTheChain @COVID19_Kerala

പാൽ, പത്രം വിതരണക്കാർ ഗ്ലൗസ് ധരിക്കണം
തിരുവനന്തപുരം ജില്ലയിലെ പാൽ, പത്രം വിതരണക്കാർ കൊറോണ പ്രതിരോധത്തിനായി ഗ്ലൗസ് ധരിക്കുകയും ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു.

പത്തനംതിട്ടയിൽ ഐസലേഷന്‍ വ്യവസ്ഥകള്‍ ലംഘിച്ച 13 പേര്‍ക്കെതിരേ കേസെടുത്തു
കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ആരോഗ്യവകുപ്പിന്റെയും ജില്ലാഭരണകൂടത്തിന്റെയും വ്യവസ്ഥകള്‍ ലംഘിച്ച 13 പേര്‍ക്കെതിരെ കേസെടുത്തു. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നിര്‍ദേശപ്രകാരമാണ് പോലീസ് കേസ് എടുത്തത്.
ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കെതിരേ 2009 ലെ കേരളാ പൊതുജനാരോഗ്യ നിയമ പ്രകാരവും 2011 ലെ കേരളാ പോലീസ് ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കാസർകോട് നിരോധനാജ്ഞ
കോവിഡ് 19 ന്റെ വ്യാപനവുമായി ബന്ധപ്പെട്ട് സി.ആര്‍ പി.സി 114 പ്രകാരം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു ഉത്തരവിറക്കി. ജില്ലയിലെ 17 പോലീസ് സ്‌റ്റേഷന്‍ പരിധികളിലെയും എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും അവശ്യ സാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാര സ്ഥാനങ്ങളും ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും പെതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും എല്ലാത്തര ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും ക്ലബ്ബുകളും സിനിമാ തീയേറ്ററുകളും പാര്‍ക്കുകളും മറ്റ് വിനോദ സ്ഥാപനങ്ങളും ഇന്ന് (മാര്‍ച്ച് 22 ) രാത്രി ഒമ്പത് മുതല്‍ ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കാന്‍ പാടില്ല.
എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെയുള്ള സമയത്ത് പാല്‍ ബൂത്തുകള്‍, പെട്രേള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, റേഷന്‍ കടകള്‍, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്ന കടകള്‍ എന്നിവ പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാല്‍ അത്തരം കടകളില്‍ ജനങ്ങള്‍ കുറഞ്ഞത് ഒന്നര മീറ്റര്‍ അകലം പാലിച്ച് സാനിറ്ററൈസര്‍, മാസ്‌കൂകള്‍ എന്നിവ ഉപയോഗിച്ച് മാത്രമേ കടകള്‍ക്കുള്ളിലോ പുറത്തോ എത്തിച്ചേരുന്നുള്ളുവെന്ന് പോലീസ് ഉറപ്പു വരുത്തണം.
ഇതില്‍ പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും പെതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും എന്നീ ഉത്തരവുകള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍, സര്‍ക്കാര്‍ നിയോഗിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ / ബോധവത്കണ പ്രവര്‍ത്തകര്‍, വാര്‍ഡതല ആരോഗ്യ പ്രവര്‍ത്തകര്‍ മൊബൈല്‍ ഫോണ്‍ സേവനം ഉറപ്പാക്കുന്നതിന് നിയോഗിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ബാധകമല്ല. ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് പോലീസ് ഉറപ്പാക്കണം.
#BreakTheChain #COVID19Kerala
@COVID19_Kerala

കോവിഡ്-19; അടിയന്തര സാഹചര്യം നേരിടാന്‍ കോഴിക്കോട് 31 കെയര്‍ സെന്ററുകള്‍ ആരംഭിക്കും
കോവിഡ്-19 മായി ബന്ധപ്പെട്ട് ജില്ലയില്‍ കൂടുതല്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ട സാഹചര്യത്തില്‍ വിവിധ സ്ഥാപനങ്ങളെ കൊറോണ കെയര്‍ സെന്ററുകളായി പ്രഖ്യാപിച്ചതായി ജില്ലാകലക്ടര്‍ സാംബശിവറാവു അറിയിച്ചു. ഭാവിയില്‍ ഉണ്ടായേക്കാവുന്ന അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള വിപുലമായ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് കൂടുതല്‍ സെന്ററുകള്‍ ഒരുക്കുന്നത്. ഈ സ്ഥാപനങ്ങളുടെ നിയന്ത്രണം ജില്ലാഭരണകൂടം ഏറ്റെടുക്കും. ഏറ്റെടുക്കുന്ന സ്ഥാപനങ്ങളിലെ ഓരോ മുറികളിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഒരുക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സെന്ററുകള്‍ നിശ്ചയിച്ചാണ് പ്രവേശനം ക്രമീകരിക്കുക എന്നും കലക്ടര്‍ പറഞ്ഞു. ജില്ലയിലെ വിവിധ സ്‌കൂളുകള്‍, കോളേജുകള്‍, സ്വകാര്യ ലോഡ്ജുകള്‍, റിസോര്‍ട്ടുകള്‍, ഗവണ്‍മെന്റ് ട്രെയിനിംഗ് സ്ഥാപനങ്ങള്‍ തുടങ്ങി 31 സ്ഥാപനങ്ങളെയാണ് കെയര്‍ സെന്ററുകളാക്കി മാറ്റുക.

പത്തനംതിട്ടയിൽ ബാങ്കുകളില്‍ ഒരേസമയം അഞ്ച് പേരില്‍
കൂടുതല്‍ പ്രവേശിക്കാന്‍ പാടില്ല
കോവിഡ് 19 നിയന്ത്രണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബാങ്കുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഒരേസമയം അഞ്ച് പേരില്‍ കൂടുതല്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.
ഇടപാടുകാര്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ തിരിച്ചുപോകാന്‍ ശ്രമിക്കണം. ബാങ്കിന്റെ ചുമരുകള്‍, മേശ, കൗണ്ടര്‍ എന്നിവയില്‍ സ്പര്‍ശിക്കാന്‍ പാടില്ല. നിരീക്ഷണത്തില്‍ കഴിയുന്നവരും ജലദോഷം, ചുമ, പനി തുടങ്ങിയ രോഗലക്ഷണമുള്ളവരും ബാങ്കില്‍ എത്താതിരിക്കുക. ബാങ്ക് ഇടപാടിന് മുന്‍പും ശേഷവും കൈകള്‍ സോപ്പ് അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. ഉപഭോക്തള്‍ എ.ടി.എം, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുക. പാസ്ബുക്ക് പ്രിന്റിംഗ്, ബാലന്‍സ് പരിശോധന എന്നിവയ്ക്കായി ബാങ്ക് സന്ദര്‍ശനം ഒഴിവാക്കുക. പെന്‍ഷന്‍ വാങ്ങുന്നവര്‍ കൂട്ടമായി ബാങ്കുകളില്‍ എത്താന്‍ പാടില്ലെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

15 more diagnosed with COVID-19: K.K Shailaja
59,295 under surveillance
Thiruvananthapuram: COVID-19 has been confirmed in 15 more patients in Kerala today, Health Minister KK Shailaja announced. Of these 5 are from Kasargod,, 2 are from Ernakulam, 2 from Malappuram, 2 from Kozhikode and 4 from Kannur. So far, 67 cases have been confirmed in the state. 3 of these cases have officially recovered. Currently, 64 people have been diagnosed with the disease and are being treated in various hospitals.
The spread of the pandemic has claimed 184 countries around the world. As the disease creeps across Kerala, 59,295 people have been put under observation in different districts of the state. Of these, 58,981 are in home isolation and 314 in hospitals. 9776 have been released from quarantine as they have been confirmed negative.
Samples of 4035 symptomatic individuals were sent for testing. Of these, 2744 samples returned negative.

No decision to shut down seven districts: Chief Minister
No decision has been made to enforce a compelte lockdown on 7 districts in Kerala clarified the Chief Minister's Office on Sunday. The state government has not decided to impose any restrictions on the 7 districts of Kerala. However, there have been directives to strictly adhere to the earlier preventive measures and regulations. All interstate buses from Kerala has been asked to stop services from March 23rd onwards.

കോവിഡ് 19: മലപ്പുറം ജില്ലയിൽ ആരാധനാലയങ്ങളില്‍ കൂടുതല്‍ പേര്‍ ഒരുമിച്ചു കൂടുന്നത് നിരീക്ഷിക്കും
കോവിഡ് 19 | വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതല്‍ പേര്‍ ഒരുമിച്ചു കൂടുന്ന സാഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അഭ്യര്‍ഥിച്ചു. ആരാധനാലയങ്ങളില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച് കൂടുതല്‍പേര്‍ ഒത്തു ചേരുന്നത് കര്‍ശനമായി നിയന്ത്രിക്കും. മുഴുവന്‍ ആരാധനാലയങ്ങള്‍ക്കു മുന്നിലും ഇതു വ്യക്തമാക്കുന്ന നോട്ടീസ് പതിപ്പിക്കും. ആരാധനാലയങ്ങളില്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കൂടുതല്‍ ആളുകള്‍ ഒരേ സമയം ഒരുമിച്ചു ചേരുന്നുണ്ടോയെന്ന് പോലീസ് നിരീക്ഷിക്കും. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു.
#BreakTheChain #COVID19Kerala @COVID19_Kerala

Forwarded from CMOKerala
കോവിഡ് 19 നേരിടാൻ സർക്കാർ നിർദേശിക്കുന്ന മുൻകരുതലുകൾ എല്ലാവരും അനുസരിക്കുക.
എന്താണ് ആരോഗ്യവകുപ്പിൻ്റെ പ്ലാൻ A,B,C
പ്ലാന്‍ എ
ജനുവരി 30ന് ചൈനയിലെ വുഹാനില്‍ നിന്നും വന്ന വിദ്യാര്‍ത്ഥിയിലൂടെ സംസ്ഥാനത്ത് ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്നെ പ്ലാന്‍ എയും പ്ലാന്‍ ബിയും തയ്യാറാക്കുകയും പ്ലാന്‍ എ നടപ്പിലാക്കുകയും ചെയ്തു. 50 സര്‍ക്കാര്‍ ആശുപത്രികളും 2 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 52 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍ എ നടപ്പിലാക്കിയത്. 974 ഐസൊലേഷന്‍ കിടക്കകള്‍ സജ്ജമാക്കുകയും 242 ഐസൊലേഷന്‍ കിടക്കകള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ കണ്ടെത്തുകയും ചെയ്തു. ഇത് ഉദ്ദേശിച്ച ഫലം കാണുകയും സ്ഥിരീകരിച്ച മൂന്ന് പേരും രോഗമുക്തി നേടുകയും മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കുകയും ഒന്നാംഘട്ടം വിജയിക്കുകയും ചെയ്തു.
പ്ലാന്‍ ബി
വുഹാനില്‍ നിന്നും ആദ്യ കേസ് വന്നപ്പോള്‍ പ്ലാന്‍ എയോട് അനുബന്ധമായാണ് പ്ലാന്‍ ബിയും തയ്യാറാക്കിയത്. 71 സര്‍ക്കാര്‍ ആശുപത്രികളും 55 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 126 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍ ബി ആവിഷ്‌ക്കരിച്ചത്. 1408 ഐസൊലേഷന്‍ കിടക്കകള്‍ സജ്ജമാക്കുകയും 17 ഐസൊലേഷന്‍ കിടക്കകള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ കണ്ടെത്തുകയും ചെയ്തു. ഇപ്പോള്‍ പ്ലാന്‍ എയാണ് നടപ്പിലാക്കി വരുന്നത്. പ്ലാന്‍ എയില്‍ 1000ത്തോളം ഐസൊലേഷന്‍ കിടക്കകളുള്ളതിനാലും അത്രത്തോളം രോഗികളില്ലാത്തതിനനാലും പ്ലാന്‍ ബിയിലേക്ക് കടക്കേണ്ട സാഹചര്യം വന്നിട്ടില്ല.
പ്ലാന്‍ സി
ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ടയിലെ മൂന്നംഗ കുടുംബത്തിനും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അടുത്ത രണ്ട് ബന്ധുക്കള്‍ക്കും മാര്‍ച്ച് 8ന് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് പ്ലാന്‍ സി തയ്യാറാക്കിയത്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തി സാമൂഹ്യ അകലം പാലിച്ച് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൃത്യമായി നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ പ്ലാന്‍ ബിയില്‍ തന്നെ നമുക്ക് പിടിച്ച് നില്‍ക്കാനാകും. അതല്ല വലിയ തോതില്‍ സമൂഹ വ്യാപനമുണ്ടായി കൂടുതല്‍ കേസുകള്‍ ഒന്നിച്ച് വന്നാല്‍ പ്ലാന്‍ സിയിലേക്ക് കടക്കും. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെ പൂര്‍ണ സഹകരണത്തോടെയാണ് പ്ലാന്‍ സി നടപ്പാക്കുക. ഇതിനായി പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെയെല്ലാം അത്യാവശ്യമില്ലാത്ത വിഭാഗങ്ങള്‍ ഒഴിപ്പിച്ച് രോഗികളുടെ എണ്ണം പരമാവധി കുറച്ച് സൗകര്യമൊരുക്കും. 81 സര്‍ക്കാര്‍ ആശുപത്രികളും 41 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 122 ആശുപത്രികളിലായി 3028 ഐസൊലേഷന്‍ കിടക്കകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുകൂടാതെ പ്ലാന്‍ ബിയിലും സിയിലുമായി 218 ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ പ്ലാന്‍ സിയില്‍ കൂടുതല്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തും.
#BreakTheChain #COVID19outbreak

ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെതായ പേരില്‍ സൗജന്യമായി ഭക്ഷ്യസാധാനങ്ങള്‍ എല്ലാ റേഷന്‍ കാര്‍ഡിലും കോവിഡ് ബോണസായി കൊടുക്കുന്നു എന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടു. കൊവിഡ്-19 ന്‍റെ സാഹചര്യത്തില്‍ ഇത്തരം വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കുന്നതാണ്. പൊതുമരാമത്ത് വകുപ്പിന് ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന ഉത്തരവാദിത്വമില്ല.
വ്യാജ പ്രചരണം നടത്താതിരിക്കുക.
#BreakTheChain #COVID19Kerala
@COVID19_Kerala
വ്യാജ പ്രചരണം നടത്താതിരിക്കുക.
#BreakTheChain #COVID19Kerala
@COVID19_Kerala
‼️കേരളത്തിന് പുറത്തു നിന്ന് വരുന്ന വ്യക്തികളെ കൊണ്ടു വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്കുള്ള നിർദേശങ്ങൾ
⭕️ 3 ലെയർ മാസ്‌ക് നിർബന്ധമായും ധരിക്കുക.
⭕️ വാഹനത്തിലെ എ സി ഒഴിവാക്കി ജനാലകൾ തുറന്നിട്ട്് വായു സഞ്ചാരം ഉറപ്പാക്കുക.
⭕️ ഹസ്തദാനം ഒഴിവാക്കുക.
⭕️ വ്യക്തികളെ പുറകിലത്തെ സീറ്റിൽ ഇരുത്തി മാത്രം യാത്ര ചെയ്യുക.
⭕️ യാത്രയ്ക്ക് ശേഷം വാഹനത്തിന്റെ ഉൾവശം ബ്ലീച്ച് ലായനി ഉപയോഗിച്ച് തുടയ്ക്കുക.
⭕️ ഹാൻഡ് സാനിറ്റൈസർ വാഹനങ്ങളിൽ സൂക്ഷിക്കുക.
⭕️ ലഘുഭക്ഷണങ്ങളും പാനീയങ്ങളും വാഹനത്തിൽ കരുതുക.
⭕️ വാഹനം യാത്രാമദ്ധ്യേ നിർത്തുകയോ വ്യക്തികൾ പുറത്തിറങ്ങാനോ പാടില്ല.
⭕️ ഏതെങ്കിലും തരത്തിലുളള ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും കേരളത്തിന് പുറത്തു നിന്നും വരുന്ന വ്യക്തിയാണെന്ന്് അറിയിക്കുകയും ചെയ്യുക.