COVID-19 Kerala
12.7K subscribers
232 photos
22 videos
7 files
456 links
An initiative by the Government of Kerala to help citizens fight COVID-19 with official updates and verified information on COVID-19 in Kerala.
Download Telegram
ഇറ്റാലിയൻ പൗരന്റെ ഫലം നെഗറ്റീവ്

വർക്കലയിൽ കൊറോണ രോഗബാധ സ്ഥിരീകരിച്ചിരുന്ന ഇറ്റാലിയൻ പൗരന്റെ തുടർ പരിശോധനാ ഫലം നെഗറ്റീവ്. 48 മണിക്കൂറിനിടെ നടത്തുന്ന പരിശോധനകളിൽ തുടർച്ചയായ രണ്ട് റിസൾട്ടുകൾ നെഗറ്റീവായതായി കളക്ടർ അറിയിച്ചു.
Forwarded from CMOKerala
This media is not supported in your browser
VIEW IN TELEGRAM
ശാരീരിക അകലം, സാമൂഹിക ഒരുമ, ഇതാവട്ടെ കോവിഡ് - 19 കാലത്തെ മുദ്രാവാക്യം.
I&PRD Kerala Bulletin
Kannada, March 19


ಕೋವಿಡ್19ನ್ನು ಎದುರಿಸಲು20000 ಕೋಟಿ ರೂಪಾಯಿ ಬಂಡವಾಳದಲ್ಲಿ ಕೇರಳ

ಕೋವಿಡ್ 19 ರ ಹಿನ್ನೆಲೆಯಲ್ಲಿ ಬಿಕ್ಕಟ್ಟಿನಲ್ಲಾದ ಜನಜೀವನವನ್ನು  ಆರ್ಥಿಕ ಮಟ್ಟವನ್ನು ಪುನಃ ತರಲು .20000 ಕೋಟಿ ರೂಪಾಯಿಯ ಬಂಡವಾಳವನ್ನು ಮುಖ್ಯಮಂತ್ರಿ ಪಿಣರಾಯಿ ವಿಜಯನ್ ಪತ್ರಿಕಾಗೋಷ್ಠಿಯಲ್ಲಿ ಈ ಘೋಷಣೆ ಮಾಡಿದ್ದಾರೆ. ಕುಡುಂಬಸ್ರೀ ಬಳಿ,ಬರುವ ಮುಂದಿನ ಎರಡು ತಿಂಗಳಲ್ಲಿ ಕುಟುಂಬಗಳಿಗೆ 2000 ಕೋಟಿ ರೂಪಾಯಿ ಸಾಲ ಸಿಗುವುದು.
 2000 ರ ಕೋಟಿ ಗ್ರಾಮೀಣ ಉದ್ಯೋಗ ಖಾತರಿ ಯೋಜನೆಯನ್ನು ಏಪ್ರಿಲ್ ಮತ್ತು ಮೇ ತಿಂಗಳಲ್ಲಿ ಜಾರಿಗೆ ತರಲಾಗುವುದು. ಸಾಮಾಜಿಕ ಭದ್ರತಾ ಪಿಂಚಣಿಯನ್ನು ಮಾರ್ಚ್‌ನಲ್ಲಿ ಪಾವತಿಸಲಾಗುವುದು. ಒಟ್ಟಿಗೆ ಎರಡು ತಿಂಗಳ ಪಿಂಚಣಿ ಇದಕ್ಕಾಗಿ 1320 ಕೋಟಿ ರೂಪಾಯಿ ನೀಡಲಾಗುವುದು.
ಸಾಮಾಜಿಕ ಭದ್ರತಾ ಪಿಂಚಣಿ ಅಗತ್ಯವಿಲ್ಲದ ಮತ್ತು ಆರ್ಥಿಕ ತೊಂದರೆಗಳನ್ನು ಎದುರಿಸುತ್ತಿರುವ ಕುಟುಂಬಗಳಿಗೆ 1000 / - ರೂಪಾಯಿ ಕೊಡುತ್ತೇವೆ. ಇದಕ್ಕಾಗಿ 100 ಕೋಟಿ ರೂಪಾಯಿ ನೀಡಲಾಗುತ್ತದೆ. ಎ. ಪಿ. ಎಲ್, ಬಿ. ಪಿ. ಎಲ್ ಗೆ ಯಾವುದೇ ವ್ಯತ್ಯಾಸವಿಲ್ಲದೆ ಒಂದು ತಿಂಗಳ ಮೌಲ್ಯದ ಆಹಾರವನ್ನು ನೀಡಲಾಗುತ್ತದೆ. ಇದಕ್ಕಾಗಿ 100 ಕೋಟಿ ರೂ.ನೀಡಲಾಗುತ್ತದೆ.
ಏಪ್ರಿಲ್‌ನಲ್ಲಿ ಸಾವಿರಾ ರೆಸ್ಟೋರೆಂಟ್‌ಗಳನ್ನು 20 ರೂಪಾಯಿಗೆ ಆಹಾರ ಸಿಗುವಂತೆ ತೆರೆಸಲಾಗುವುದು. ಇದಕ್ಕಾಗಿ 50 ಕೋಟಿ ರೂ.ಇಡುವುದು.  ಆರೋಗ್ಯ ಪ್ಯಾಕೇಜ್ಗಾಗಿ 500 ಕೋಟಿ ರೂ.ಇಡಲಾಗುತ್ತದೆ. ಗುತ್ತಿಗೆ ಬಾಕಿ ಏಪ್ರಿಲ್‌ನಲ್ಲಿ ಪಾವತಿಸಲಾಗುವುದು. ಇದಕ್ಕಾಗಿ 14,000 ಕೋಟಿ ರೂ.ನೀಡಲಾಗುತ್ತದೆ. ಆಟೋರಿಕ್ಷಾ ಫಿಟ್‌ನೆಸ್ ಶುಲ್ಕವನ್ನು ಮನ್ನಾ ಮಾಡಲಾಗುತ್ತದೆ. ಬಸ್‌ಗಳಲ್ಲಿ ಸ್ಟೇಜ್ ಕ್ಯಾರೇಜ್ ಮತ್ತು ಕಾಂಟ್ರಾಕ್ಟ್ ಕ್ಯಾರೇಜ್‌ಗೆ ತೆರಿಗೆ ವಿನಾಯಿತಿ ನೀಡಲಾಗುವುದು. ಹಂತದ ವಾಹಕಗಳಿಗೆ ಮೂರು ತಿಂಗಳ ತೆರಿಗೆಗೆ ಒಂದು ತಿಂಗಳ ವಿನಾಯಿತಿ ನೀಡಲಾಗುವುದು. ಒಪ್ಪಂದದ ವಿಷಯಗಳಿಗೆ ಇದೇ ರೀತಿಯ ರಿಯಾಯಿತಿಯನ್ನು ಸಹ ನೀಡಲಾಗುವುದು. 23.60 ಕೋಟಿ ರಿಯಾಯತಿಯಾಗಿ ನೀಡಲಾಗುವುದು.
 ವಿದ್ಯುತ್ ಮತ್ತು ನೀರಿನ ಬಿಲ್‌ಗಳನ್ನು ಪಾವತಿಸಲು ಅವರಿಗೆ ಒಂದು ತಿಂಗಳ ಕಾಲಾವಕಾಶ ನೀಡಲಾಯಿತು. ಚಿತ್ರಮಂದಿರಗಳ ಮೇಲಿನ ಮನರಂಜನಾ ತೆರಿಗೆಯನ್ನು ಮನ್ನಾ ಮಾಡಲು ರಾಜ್ಯ ನಿರ್ಧರಿಸಿದೆ.

ಕಸಾರ್ಗೋಡ್ನಲ್ಲಿ ಮತ್ತೊಂದು ಕೋವಿಡ್ 19

  ಕೇರಳದಲ್ಲಿ ಗುರುವಾರ ಮತ್ತೊಂದು ಕೋವಿಡ್ ದೃಡ ಪಡಿಸಿದೆ. ಇದರೊಂದಿಗೆ ರಾಜ್ಯದಲ್ಲಿ ಚಿಕಿತ್ಸೆಯಲ್ಲಿ ಇರುವವರ ಸಂಖ್ಯೆ 25 ಕ್ಕೆ ತಲುಪಿದೆ.

@COVOD19_Kerala
Special Package | #Covid19Kerala

₹20,000 Cr package to fight the pandemic. 

📜 2000 Cr in loans thru Kudumbashree 

👷🏽‍♂️ 2000 Cr for MNREGS 

👵🏾 2 months welfare pensions in advance

🏥 500 Cr health package

🍲₹50 Cr for Subsidized meals at ₹20
കോവിഡ് - 19 നെ ജാഗ്രതയോടെ നേരിടാം.
#COVID19Kerala #BreakTheChain
​​നമുക്കും അറിയേണ്ടേ: കോവിഡ് 19 സ്ഥിരീകരിക്കുന്നത് എങ്ങനെ?

വേഗത്തില്‍ കണ്ടുപിടിക്കാന്‍ ഉറക്കം മാറ്റിവച്ച് വൈറോളജി ലാബുകള്‍

അടുത്തിടെ എല്ലാവരും മുടങ്ങാതെ ചോദിക്കുന്ന ഒരു ചോദ്യമാണ് ഇന്ന് കോവിഡ് 19 പോസിറ്റീവ് കേസ് ഉണ്ടോയെന്ന്. ഇല്ലെന്നറിയുമ്പോള്‍ ആശ്വാസവും ഉണ്ടെന്നറിയുമ്പോള്‍ അതിന് പിന്നാലെയുണ്ടാകുന്ന ആശങ്കകളുമാണ് ബാക്കി. എന്നാല്‍ ഈ സ്ഥിരീകരണത്തിന് പിന്നില്‍ വൈറോളജി ലാബുകളും അവിടെ ഉറങ്ങാതെ 24 മണിക്കൂറും സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുമാണുള്ളത്.

കേരളത്തില്‍ ഇപ്പോള്‍ 7 ലാബുകളിലാണ് കോവിഡ് 19 പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. എന്‍.ഐ.വി. ആലപ്പുഴയിലായിരുന്നു ആരംഭ ഘട്ടത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നത്. മാര്‍ച്ച് 10ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും മാര്‍ച്ച് 11ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും (വൈറസ് റിസര്‍ച്ച് ആന്റ് ഡയഗ്നോസ്റ്റിക് ലബോറട്ടി) ആരംഭിച്ചു. മാര്‍ച്ച് 16ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലും ഒന്നാംഘട്ട പരിശോധനയ്ക്കുള്ള വി.ആര്‍.ഡി.എല്‍. ആരംഭിച്ചിട്ടുണ്ട്. ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്, പബ്ലിക് ഹെല്‍ത്ത് ലാബ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി എന്നിവയ്ക്കും കഴിഞ്ഞ ദിവസം ഐ.സി.എം.ആര്‍. അനുമതി നല്‍കിയിരുന്നു.
സാമ്പിളുകള്‍ എടുക്കുന്നതെങ്ങനെ?

കോവിഡ് 19 രോഗലക്ഷണമുള്ളവരുടെ സാമ്പിളുകള്‍ മാത്രമാണ് പരിശോധനയ്ക്കായി എടുക്കുന്നത്. വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് രോഗലക്ഷണമുള്ള വ്യക്തികളുടെ മൂക്കിലേയും തൊണ്ടയിലേയും സ്രവങ്ങള്‍ സ്റ്റെറൈല്‍ സ്വാബ് ഉപയോഗിച്ച് വൈറല്‍ ട്രാന്‍സ്‌പോര്‍ട്ട് മീഡയത്തിലാണ് (വി.ടി.എം.) ശേഖരിക്കുന്നത്. ഇതിനെ ട്രിപ്പിള്‍ ലെയര്‍ പാക്കിംഗ് ചെയ്ത് സുരക്ഷിതമാക്കുന്നു. അതില്‍ രോഗിയുടെ പേര്, വയസ്, സ്ത്രീയോ പുരുഷനോ, ഐ.ഡി. നമ്പര്‍ എന്നിവ വ്യക്തമായി രേഖപ്പെടുത്തുന്നു. ഇതിനോടൊപ്പം രോഗവിവരവും യാത്രാ വിവരവും രേഖപ്പെടുത്തിയ റിക്വസ്റ്റ് ഫോം, അയയ്ക്കുന്ന വ്യക്തികളുടെ പൂര്‍ണ മേല്‍വിലാസവും ഫോണ്‍നമ്പരും എന്നിവ നല്‍കണം.
#COVID19Kerala #BreakTheChain
ലാബിലേക്ക് അയക്കുന്നതെങ്ങനെ?

തൊട്ടടുത്ത് പരിശോധനാ സംവിധാനമുള്ള ലാബിലാണ് അയക്കുന്നതെങ്കില്‍ ട്രിപ്പിള്‍ ലയര്‍ പാക്കിംഗാണ് ഉപയോഗിക്കുന്നത്. പൂനെ വൈറോളജി ലാബിലോ മറ്റോയുള്ള വിദൂര സ്ഥലത്താണ് അയക്കുന്നതെങ്കില്‍ ഡ്രൈ ഐസ് പാക്ക് സൗകര്യമുള്ള തെര്‍മ്മോകോള്‍ ബോക്‌സിലാണ് അയക്കുന്നത്. രണ്ട് ദിവസം വരെ ഈ സാമ്പിളുകള്‍ ഉപയോഗിക്കാനാകും. വൈറോളജി ലാബിലെത്തിയാല്‍ ഈ സാമ്പിളുകള്‍ ഫ്രീസറിലേക്ക് മാറ്റും. കൂടുതല്‍ ദിവസങ്ങളില്‍ സൂക്ഷിക്കുന്നെങ്കില്‍ -80 ഡിഗ്രിയിലുള്ള ഡീപ്പ് ഫ്രീസറിലേക്ക് മാറ്റും.
#COVID19Kerala #BreakTheChain
കോവിഡ് ഇല്ലെന്ന് എങ്ങനെ സ്ഥിരീകരിക്കും

രണ്ട് തരം പരിശോധനകളിലൂടെയാണ് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ഇ-ജീന്‍ പരിശോധനകള്‍ക്കായുള്ള റിയല്‍ടൈം റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേഴ്‌സ് പി.സി.ആര്‍. എന്ന മോളിക്കുളാര്‍ പരിശോധനയാണ് ആദ്യം നടത്തുന്നത്. എന്‍.ഐ.വി. പൂനയില്‍ നിന്നും ലഭിക്കുന്ന റീയേജന്റ് കിറ്റുപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. ആദ്യമായി മീഡിയത്തിലെത്തുന്ന സാമ്പിളുകളില്‍ നിന്ന് ആര്‍.എന്‍.എ.യെ വേര്‍തിരിക്കുന്നു. ഇതിന് 3 മുതല്‍ 4 മണിക്കൂര്‍ വേണം. ഇതിനെ റിയല്‍ ടൈം പി.സി.ആര്‍. മെഷീനില്‍ വയ്ക്കുന്നു. ഈ മെഷീനിലൂടെ 2 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കുന്നതാണ്. കോവിഡ് ഇല്ലെങ്കില്‍ ഈ പരിശോധനയില്‍ തന്നെ അറിയാനാകും. ഇ-ജീന്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കോവിഡ് ഇല്ലെന്ന് സ്ഥിരീകരിക്കാനാകും. സങ്കീര്‍ണമായ ഇത്തരത്തിലുള്ള 40 ഓളം ഒന്നാംഘട്ട പരിശോധനകളാണ് ഒരു ലാബില്‍ 24 മണിക്കൂറിനുള്ളില്‍ ചെയ്യാന്‍ കഴിയുക.
#COVID19Kerala #BreakTheChain
കോവിഡ് ഉണ്ടെന്ന് എങ്ങനെ സ്ഥിരീകരിക്കും

കോവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയാണ് രണ്ടാമത്തേത്. ഇ-ജീന്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ പിന്നെ രോഗം സ്ഥിരീകരിക്കാന്‍ ഒരു പരിശോധന കൂടി നടത്തണം. ആര്‍.ഡി.ആര്‍.പി., ഒ.ആര്‍.എഫ്. 1 ബി. ജീനുകള്‍ കണ്ടെത്താനുള്ള പരിശോധനയാണിത്. ഇതിനായി വേര്‍തിരിച്ച ആര്‍.എന്‍.എ.യെ റിയല്‍ ടൈം പി.സി.ആര്‍. മെഷീനില്‍ വയ്ക്കുന്നു. 3 മണിക്കൂറിനുള്ളില്‍ ഈ ഫലവും ലഭിക്കുന്നു. ആര്‍.ഡി.ആര്‍.പി., ഒ.ആര്‍.എഫ്. 1 ബി. ജീനുകള്‍ കണ്ടെത്തിയാല്‍ കോവിഡ് 19 രോഗമുണ്ടെന്ന് സ്ഥിരീകരിക്കുന്നു. ഈ ഫലം ഔദ്യോഗികമായി ആരോഗ്യ വകുപ്പിനെ അറിയിക്കുന്നു.

എന്‍.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ രണ്ടാംഘട്ട പരിശോധന നടത്താനുള്ള സംവിധാനങ്ങളുണ്ട്. എന്‍.ഐ.വി. പൂനെ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങളും ഗുണനിലവാരവും നിലനിര്‍ത്തുന്ന തരത്തിലുള്ള സംവിധാനമാണ് എല്ലാ സെന്ററുകളിലും സജ്ജമാക്കിയിരിക്കുന്നത്.

അധികം വരുന്ന സാമ്പിളുകളില്‍ നിന്നും രോഗപകര്‍ച്ച ഉണ്ടാകാതിരിക്കാന്‍ ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് നശിപ്പിച്ച് കളയുന്നു.
#COVID19Kerala #BreakTheChain
രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുന്നതെങ്ങനെ?

രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ 48 മണിക്കൂറിന് ശേഷം ആ രോഗിയുടെ സാമ്പിള്‍ വീണ്ടും പരിശോധിക്കുന്നു. അങ്ങനെ രണ്ട് പ്രാവശ്യം പരിശോധനാ ഫലം നെഗറ്റീവ് കിട്ടിയാല്‍ മാത്രമേ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂ.
#COVID19Kerala #BreakTheChain
പരിശോധന തികച്ചും സൗജന്യം

ഒരു കോടിയോളം ചെലവഴിച്ചാണ് ഓരോ വൈറോളജി ലാബും സജ്ജമാക്കിയിരിക്കുന്നത്. 2500 ഓളം സാമ്പിള്‍ പരിശോധനകളാണ് കേരളത്തിലെ വൈറോളജി ലാബുകളില്‍ നടത്തിയത്. ആദ്യത്തെ 3 പോസിറ്റീവ് കേസുകളൊഴികെ 24 പോസിറ്റീവ് കേസുകളും സ്ഥിരീകരിച്ചത് ഇവിടെതന്നെയാണ്. ചില ടെസ്റ്റുകള്‍ വീണ്ടും സ്ഥിരീകരിക്കാനായി എന്‍.ഐ.വി. പൂനെയിലേക്ക് അയച്ചിരുന്നു. 3,000 രൂപ ചെലവ് വരുന്ന പരിശോധന തികച്ചും സൗജന്യമാണ്.
#BreakTheChain #COVID19Kerala
കോവിഡ് 19
പത്തനംതിട്ടയിൽ രണ്ടുപേർ കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ


രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് കോവിഡ് 19 മുൻകരുതലെന്ന നിലയിൽ രണ്ടുപേരെ കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതായി പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂഹ് അറിയിച്ചു. ഇതിൽ ഒരാൾ ദുബായിൽ നിന്നെത്തിയ കുട്ടിയാണ്. മറ്റൊരാൾ ഷാർജയിൽ നിന്നെത്തിയ വ്യക്തിയാണ്. നിലവിൽ ആശുപത്രിയിൽ 17 പേരാണു നിരീക്ഷണത്തിലുള്ളത്.
Defense forces to aid the fight against COVID-19

Defense forces and paramilitary forces have pledged to extend their full support and assistance to the state government in the event of a large-scale spike in COVID-19 cases. Chief Minister Pinarayi Vijayan held a meeting with the heads of state of the armed forces and paramilitary forces on the measures to be taken if the situation worsens.

Although the government is taking every precaution against the disease, reports from other countries suggest that the pandemic is still spreading said the Chief Minister.  In view of this situation, the government is preparing  comprehensive and effective precautionary measures. The Chief Minister requested the full assistance of the Armed Forces in preparation for any disaster. 

Representatives in the Amred Forces assured that the Army hospitals facilities could be used in an emergency to treat coronavirus patients. Army barracks can be converted into temporary corona care centers. Ambulance services, doctors, paramedical staff and technical staff will be made available. 

Helicopter will be used to transport patients in case of an emergency. They will also be used to transport food and medical supplies to various centers. Other vehicles controlled by the troops will also be made available. Beds and sheets will also be provided for setting up temporary hospitals. The Chief Minister thanked the forces who responded positively to the government's request.

#BreakTheChain #COVID19Kerala