ഇന്ന് 6 മണിക്ക് നടക്കുന്ന കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു
https://www.facebook.com/PinarayiVijayan/videos/204158760858358/
https://www.facebook.com/PinarayiVijayan/videos/204158760858358/
സംസ്ഥാനത്ത് കാസർകോട് ഇന്ന് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. നിലവിൽ 25 പേർ കേരളത്തിൽ ചികിത്സയിൽ.
വൈദ്യുതി, വാട്ടർ ബില്ലുകൾ അടയ്ക്കാൻ ഒരു മാസത്തെ സാവകാശം. തിയറ്ററുകൾക്ക് എൻ്റർടെയിൻമെൻ്റ് ടാക്സിൽ ഇളവ്.
ബസുകൾക്ക് ടാക്സിൽ ഇളവ്. സ്റ്റേജ് കാര്യേജുകൾക്ക് മൂന്നു മാസത്തെ ടാക്സിൽ ഒരു മാസത്തെ ഇളവ്. കോൺട്രാക്ട് കാര്യേജുകൾക്കും തത്തുല്യമായ ഇളവ് നൽകും. മൊത്തം 23.60 കോടിയുടെ ഇളവ്
കോവിഡ് 19 വ്യാപനമുണ്ടായാൽ പ്രതിരോധ സേന സഹായം വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി. സൈനിക ആശുപത്രി സഹായം ലഭിക്കും. ബാരക്കുകളെ കോവിഡ് കെയർ സെൻ്ററുകൾ ആക്കാനും സമ്മതം.
പരീക്ഷ നടക്കുന്നതിലെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. പരീക്ഷ നിർത്തി വയ്ക്കേണ്ട സ്ഥിതിയില്ലെന്ന് മുഖ്യമന്ത്രി.
'ശാരീരിക അകലം, സാമൂഹിക ഒരുമ' അതാവട്ടെ ഈ കാലഘട്ടത്തിലെ മുദ്രാവാക്യം - മുഖ്യമന്ത്രി പിണറായി വിജയൻ
#BreakTheChain
#BreakTheChain
COVID-19 Kerala pinned «സംസ്ഥാനത്ത് കാസർകോട് ഇന്ന് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. നിലവിൽ 25 പേർ കേരളത്തിൽ ചികിത്സയിൽ.»
166 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 31,173 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 30,936 പേര് വീടുകളിലും 237 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 64 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 6103 പേരെ ഇന്ന് നിരീക്ഷണത്തിലാക്കി. 5155 പേരെയാണ് ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയത്. രോഗലക്ഷണങ്ങള്‍ ഉള്ള 2921 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 2342 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ പ്രദാനം ചെയ്യുന്നതിന് വേണ്ടി സംസ്ഥാനത്തൊട്ടാകെ 133 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. 11,832 ടെലഫോണിക്ക് കൗണ്‍സിലിംഗ് സേവനങ്ങള്‍ ഇതുവരെ ലഭ്യമാക്കി.
കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ പ്രദാനം ചെയ്യുന്നതിന് വേണ്ടി സംസ്ഥാനത്തൊട്ടാകെ 133 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. 11,832 ടെലഫോണിക്ക് കൗണ്‍സിലിംഗ് സേവനങ്ങള്‍ ഇതുവരെ ലഭ്യമാക്കി.