COVID-19 Kerala
12K subscribers
232 photos
22 videos
7 files
456 links
An initiative by the Government of Kerala to help citizens fight COVID-19 with official updates and verified information on COVID-19 in Kerala.
Download Telegram
കൊറോണയ്ക്ക് ഷെയ്ക്ക് ഉപദേശിച്ച മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് ദ്രാവകം വില്പന നടത്തിയ വ്യാജ വൈദ്യനെ അറസ്റ്റ് ചെയ്തു കാസർകോട് വിദ്യാനഗർ ചാലാ റോഡിൽ കല്ലുകെട്ട് മേസ്തിരിയായ ഹംസയാ ണ് കൊറോണ ക്കെതിരെ മരുന്ന് എന്ന വ്യാജ പ്രചാരണത്തിൽ ദ്രാവകം തയ്യാറാക്കി വില്പന നടത്തിയത്. ഇയാളെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തു. ദ്രാവകം കസ്റ്റഡിയിലെടുത്തു. ഷെയ്ക്ക് നിർദ്ദേശിച്ച മരുന്നെന്ന് പ്രചരിപ്പിച്ചാണ് ദ്രാവകം വിൽപന നടത്തിയത്. ഇത്തരം വ്യാജ സിദ്ധന്മാർ ജില്ലയുടെ ചില ഭാഗങ്ങളിൽ സാമൂഹിക വിരുദ്ധ പ്രവർത്തനത്തിലേർപ്പെടുന്നതായി അറിയുന്നു. ഹംസക്കെതിരെ സ്വീകരിച്ച നടപടി ഇവർക്കെതിരെയും തുടരും ഡോ ഡി സജിത് ബാബു ജില്ലാ കളക്ടർ കാസറഗോഡ്
കോവിഡ് 19 പ്രതിരോധത്തിന് 'കുടുംബങ്ങളിലേക്ക് അങ്കണവാടി'

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പ് സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി കോവിഡ് 19 ബോധവതരണത്തിനും വിവരശേഖരണത്തിനും 'കുടുംബങ്ങളിലേക്ക് അങ്കണവാടി' എന്ന പേരില്‍ ഒരു കാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് ബ്രേക്ക് ദ ചെയിന്‍ എന്ന പേരില്‍ സാമൂഹ്യസുരക്ഷാ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഈ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ബോധവത്ക്കരണ കാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഫോണിലൂടെ അറിയിപ്പുകള്‍, സംശയനിവാരണം, വിവരശേഖരണം, മറ്റ് സേവനങ്ങള്‍ എന്നിവ നല്‍കുന്ന ഒരു പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. 33,115 അങ്കണവാടികളിലെ 60,000ത്തോളം വരുന്ന അങ്കണവാടി ജീവനക്കാര്‍ ഇതില്‍ പങ്കാളികളാകും

കുടുംബങ്ങളിലേക്ക് അങ്കണവാടി: പ്രധാന പ്രവര്‍ത്തനങ്ങള്‍

അങ്കണവാടി പ്രദേശത്തെ മുഴുവന്‍ വീടുകളിലും ഫോണ്‍ മുഖേന ബന്ധപ്പെട്ട് അവരുടെ സുഖ വിവരങ്ങള്‍ അന്വേഷിക്കുന്നതാണ്.

ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍ (പ്രത്യേകിച്ച് മൂന്നു വയസിനു
താഴെ പ്രായമായവര്‍) തുടങ്ങിയവരുടെ സുഖവിവരങ്ങള്‍ പ്രത്യേകം അന്വേഷിക്കും.

അവര്‍ക്ക് പ്രത്യേക ശ്രദ്ധ വേണ്ടതിന്റെ ആവശ്യകത വീട്ടുകാരെ ബോധ്യപ്പെടുത്തും

ഇത്തരക്കാരോട് കഴിവതും വീട്ടിനുള്ളില്‍ തന്നെ കഴിയുവാന്‍ ആവശ്യപ്പെടും

വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം വീട്ടുകാരെ ഓര്‍മ്മിപ്പിക്കും

രോഗലക്ഷണങ്ങള്‍ ഉള്ള ആരെങ്കിലും ഉണ്ടെകില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെ / ജെ.പി.എച്ചിനെ അറിയിക്കും.

വിദേശത്തു നിന്നുവന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവരോട് വീട്ടിനുള്ളില്‍ തന്നെ കഴിയുവാന്‍ അറിയിക്കുകയും അവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് കൈമാറുകയും ചെയ്യും

#COVID19Kerala #BreakTheChain @COVID19_Kerala
This media is not supported in your browser
VIEW IN TELEGRAM
Karthyayani Amma has an important message for all of us. The 98 year old Amma has been an inspiration for learners of all ages. Here's she explaining how to tackle #COVID19outbreak.

Let's listen and learn.

#COVID19Kerala #BreakTheChain
@COVID19_Kerala
ട്രെയിനുകൾ റദ്ദാക്കി (All India)

ദീർഘദൂര മെയിൽ, എക്സ്പ്രസ്സ്, പ്രീമിയം , ഇൻറർസിറ്റി, പാസഞ്ചർ ട്രെയിനുകൾ മാർച്ച് 31 വരെ സർവീസ് നടത്തില്ല. നിലവിൽ സ്റ്റേഷനുകളിൽ നിന്ന് പുറപ്പെട്ട ട്രെയിനുകൾ സർവീസ് പൂർത്തിയാക്കും. ഗുഡ്സ് ട്രെയിനുകൾ ഓടും.
കോവിഡ് പ്രതിരോധം - സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണം - മുഖ്യമന്ത്രി

കോവിഡ് -19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് മെഡിക്കൽ ഉപകരണങ്ങൾ, സാനിറ്റൈസർ, കെമിക്കൽസ് മുതലായ സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നത് അനുമതി നൽകുന്നതിനുള്ള അധികാരം താൽക്കാലികമായി സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

കോവിഡ് -19 വൈറസ് പരിശോധനക്ക് കേരളത്തിലുള്ള കേന്ദ്ര സ്ഥാപനങ്ങളുടെയും കേന്ദ്രസഹായം ഉള്ള ഗവേഷണ ലാബുകളുടെയും സൗകര്യം ഉപയോഗിക്കാൻ സംസ്ഥാനത്തിന് അനുമതി നൽകണം.

കോവിഡ് പ്രതിരോധ നടപടികൾക്ക് ഡ്രോൺ ഉപയോഗിക്കാൻ സംസ്ഥാന പോലീസിന് അനുമതി നൽകണം.

കോവിഡ് വ്യാപനം തടയാൻ ഉപയോഗിക്കുന്ന മാസ്ക് ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില നിശ്ചയിക്കുന്നതിനും ഉൽപാദനം നിയന്ത്രിക്കാനുമുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകണം.

കോവിഡ് പ്രതിരോധത്തിനും ഗവേഷണത്തിനും രോഗവ്യാപനം തടയാനുള്ള നടപടികൾക്കും പൊതുമേഖലാ കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ജനത കർഫ്യു: ഇന്ന് (22) ഒമ്പത് മണിക്ക് ശേഷവും വീട്ടിൽ തുടരണം

ജനത കർഫ്യു ആചരിക്കുന്ന ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടിൽ തുടർന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അഭ്യർത്ഥിച്ചു. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പോലിസിന് നിർദ്ദേശം നല്കിയിട്ടുണ്ട്
നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും.
കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി 1897 ലെ പകർച്ച വ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റായ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും 1897 ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷൻ രണ്ടുപ്രകാരമുള്ള അധികാരങ്ങളും ഉത്തരവിലൂടെ നൽകിയിട്ടുണ്ട്.
കാസർകോട് ജില്ലയിൽ അടിയന്തര സാഹചര്യം പരിഗണിച്ച് സമ്പൂർണ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനുള്ള അനുമതി ജില്ല കളക്ടർക്ക് നൽകിയിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള മുഴുവൻ അന്തർ സംസ്ഥാന ബസ് സർവീസുകൾക്കും നാളെ മുതൽ സർക്കാർ നിരോധനം ഏർപ്പെടുത്തി.
കേരളത്തിൽ നിന്നുള്ള മുഴുവൻ അന്തർ സംസ്ഥാന ബസ് സർവീസുകൾക്കും 23 മുതൽ സർക്കാർ നിരോധനം ഏർപ്പെടുത്തി.
കൊറോണ കെയര്‍ സെന്റർ

വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന താമസ സൗകര്യം ഇല്ലാത്തവരെ പാര്‍പ്പിക്കാനായി മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ 147 കൊറോണ കെയര്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇവരിലൂടെ മറ്റാര്‍ക്കും രോഗപ്പകര്‍ച്ച ഉണ്ടാകാതിരിക്കാനാണ് സുരക്ഷിതമായി പാര്‍പ്പിക്കുന്നത്.

ഇപ്പോള്‍ കുറച്ച് പേര്‍ മാത്രമാണ് ഈ കെയര്‍ സെന്ററുകളിലുള്ളത്. എന്നാല്‍ കൊറോണ വൈറസിന്റെ സമൂഹ വ്യാപനമുണ്ടായാല്‍ ഐസൊലേഷന്‍ സൗകര്യത്തിനായാണ് പ്ലാന്‍ സിയുടെ ഭാഗമായി ഇത്രയേറെ കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജമാക്കിയിട്ടുള്ളത്. 21,866 പേരെ ഒരേസമയം ഈ കെയര്‍ സെന്ററുകളില്‍ പാര്‍പ്പിക്കാനാകും
മുഖ്യമന്ത്രിയുടെ ഓഫീസ്

വാര്‍ത്താക്കുറിപ്പ് ( 22.03.2020 )

കേരളത്തിലെ 7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്. കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്.

കാസര്‍ഗോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
#COVID19Kerala @COVID19_Kerala
COVID-19 Kerala pinned «മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പ് ( 22.03.2020 ) കേരളത്തിലെ 7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്. കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല.…»
സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

59,295 പേര്‍ നിരീക്ഷണത്തില്‍


ഇന്ന് കേരളത്തില്‍ 15 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇവരില്‍ 2 പേര്‍ എറണകുളം ജില്ലക്കാരും 2 പേര്‍ മലപ്പുറം ജില്ലക്കാരും 2 പേര്‍ കോഴിക്കോട് ജില്ലക്കാരും 4 പേര്‍ കണ്ണൂര്‍ ജില്ലക്കാരും 5 പേര്‍ കാസറഗോഡ് ജില്ലക്കാരുമാണ്. ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

184 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 59,295 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 58,981 പേര്‍ വീടുകളിലും 314 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9776 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി.

രോഗലക്ഷണങ്ങള്‍ ഉള്ള 4035 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2744 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു.

#COVID19Kerala #BreakTheChain @COVID19_Kerala
പാൽ, പത്രം വിതരണക്കാർ ഗ്ലൗസ് ധരിക്കണം

തിരുവനന്തപുരം ജില്ലയിലെ പാൽ, പത്രം വിതരണക്കാർ കൊറോണ പ്രതിരോധത്തിനായി ഗ്ലൗസ് ധരിക്കുകയും ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു.
പത്തനംതിട്ടയിൽ ഐസലേഷന്‍ വ്യവസ്ഥകള്‍ ലംഘിച്ച 13 പേര്‍ക്കെതിരേ കേസെടുത്തു


കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ആരോഗ്യവകുപ്പിന്റെയും ജില്ലാഭരണകൂടത്തിന്റെയും വ്യവസ്ഥകള്‍ ലംഘിച്ച 13 പേര്‍ക്കെതിരെ കേസെടുത്തു. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നിര്‍ദേശപ്രകാരമാണ് പോലീസ് കേസ് എടുത്തത്.  

ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കെതിരേ 2009 ലെ കേരളാ പൊതുജനാരോഗ്യ നിയമ പ്രകാരവും 2011 ലെ കേരളാ പോലീസ് ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കാസർകോട് നിരോധനാജ്ഞ

കോവിഡ് 19 ന്റെ വ്യാപനവുമായി ബന്ധപ്പെട്ട് സി.ആര്‍ പി.സി 114 പ്രകാരം  ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു  ഉത്തരവിറക്കി. ജില്ലയിലെ 17 പോലീസ് സ്‌റ്റേഷന്‍ പരിധികളിലെയും എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും അവശ്യ സാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാര സ്ഥാനങ്ങളും ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും പെതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും എല്ലാത്തര ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും ക്ലബ്ബുകളും സിനിമാ തീയേറ്ററുകളും പാര്‍ക്കുകളും മറ്റ് വിനോദ സ്ഥാപനങ്ങളും ഇന്ന് (മാര്‍ച്ച് 22 ) രാത്രി ഒമ്പത് മുതല്‍ ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കാന്‍ പാടില്ല.
 എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെയുള്ള സമയത്ത് പാല്‍ ബൂത്തുകള്‍, പെട്രേള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, റേഷന്‍ കടകള്‍, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്ന കടകള്‍ എന്നിവ പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാല്‍ അത്തരം കടകളില്‍ ജനങ്ങള്‍ കുറഞ്ഞത് ഒന്നര മീറ്റര്‍ അകലം പാലിച്ച് സാനിറ്ററൈസര്‍, മാസ്‌കൂകള്‍ എന്നിവ ഉപയോഗിച്ച് മാത്രമേ കടകള്‍ക്കുള്ളിലോ പുറത്തോ എത്തിച്ചേരുന്നുള്ളുവെന്ന് പോലീസ് ഉറപ്പു വരുത്തണം.
 ഇതില്‍ പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും പെതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും എന്നീ ഉത്തരവുകള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍, സര്‍ക്കാര്‍ നിയോഗിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ / ബോധവത്കണ പ്രവര്‍ത്തകര്‍, വാര്‍ഡതല ആരോഗ്യ പ്രവര്‍ത്തകര്‍ മൊബൈല്‍ ഫോണ്‍ സേവനം ഉറപ്പാക്കുന്നതിന് നിയോഗിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ബാധകമല്ല. ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് പോലീസ് ഉറപ്പാക്കണം.

#BreakTheChain #COVID19Kerala
@COVID19_Kerala
കോവിഡ്-19; അടിയന്തര സാഹചര്യം നേരിടാന്‍ കോഴിക്കോട് 31 കെയര്‍ സെന്ററുകള്‍ ആരംഭിക്കും

കോവിഡ്-19 മായി ബന്ധപ്പെട്ട് ജില്ലയില്‍ കൂടുതല്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ട സാഹചര്യത്തില്‍ വിവിധ സ്ഥാപനങ്ങളെ കൊറോണ കെയര്‍ സെന്ററുകളായി പ്രഖ്യാപിച്ചതായി ജില്ലാകലക്ടര്‍ സാംബശിവറാവു അറിയിച്ചു. ഭാവിയില്‍ ഉണ്ടായേക്കാവുന്ന അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള വിപുലമായ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് കൂടുതല്‍ സെന്ററുകള്‍ ഒരുക്കുന്നത്. ഈ സ്ഥാപനങ്ങളുടെ നിയന്ത്രണം ജില്ലാഭരണകൂടം ഏറ്റെടുക്കും. ഏറ്റെടുക്കുന്ന സ്ഥാപനങ്ങളിലെ ഓരോ മുറികളിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഒരുക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സെന്ററുകള്‍ നിശ്ചയിച്ചാണ് പ്രവേശനം ക്രമീകരിക്കുക എന്നും കലക്ടര്‍ പറഞ്ഞു. ജില്ലയിലെ വിവിധ സ്‌കൂളുകള്‍, കോളേജുകള്‍, സ്വകാര്യ ലോഡ്ജുകള്‍, റിസോര്‍ട്ടുകള്‍, ഗവണ്‍മെന്റ് ട്രെയിനിംഗ് സ്ഥാപനങ്ങള്‍ തുടങ്ങി 31 സ്ഥാപനങ്ങളെയാണ് കെയര്‍ സെന്ററുകളാക്കി മാറ്റുക.
പത്തനംതിട്ടയിൽ ബാങ്കുകളില്‍ ഒരേസമയം അഞ്ച് പേരില്‍ 
കൂടുതല്‍ പ്രവേശിക്കാന്‍ പാടില്ല


കോവിഡ് 19 നിയന്ത്രണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബാങ്കുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഒരേസമയം അഞ്ച് പേരില്‍ കൂടുതല്‍  പ്രവേശിക്കാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. 

ഇടപാടുകാര്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ തിരിച്ചുപോകാന്‍ ശ്രമിക്കണം. ബാങ്കിന്റെ ചുമരുകള്‍, മേശ, കൗണ്ടര്‍ എന്നിവയില്‍ സ്പര്‍ശിക്കാന്‍ പാടില്ല. നിരീക്ഷണത്തില്‍ കഴിയുന്നവരും  ജലദോഷം, ചുമ, പനി തുടങ്ങിയ രോഗലക്ഷണമുള്ളവരും  ബാങ്കില്‍ എത്താതിരിക്കുക. ബാങ്ക് ഇടപാടിന് മുന്‍പും ശേഷവും കൈകള്‍ സോപ്പ് അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. ഉപഭോക്തള്‍ എ.ടി.എം, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുക. പാസ്ബുക്ക് പ്രിന്റിംഗ്, ബാലന്‍സ് പരിശോധന എന്നിവയ്ക്കായി ബാങ്ക് സന്ദര്‍ശനം ഒഴിവാക്കുക. പെന്‍ഷന്‍ വാങ്ങുന്നവര്‍ കൂട്ടമായി ബാങ്കുകളില്‍ എത്താന്‍ പാടില്ലെന്നും കളക്ടര്‍ നിര്‍ദേശിച്ചു. 

#BreakTheChain #COVID19Kerala
15 more diagnosed with COVID-19: K.K Shailaja

59,295 under surveillance


Thiruvananthapuram: COVID-19 has been confirmed in 15 more patients in Kerala today, Health Minister KK Shailaja announced. Of these 5 are from Kasargod,, 2 are from Ernakulam, 2 from Malappuram, 2 from Kozhikode and 4 from Kannur. So far, 67 cases have been confirmed in the state. 3 of these cases have officially recovered. Currently, 64 people have been diagnosed with the disease and are being treated in various hospitals.


The spread of the pandemic has claimed 184 countries around the world. As the disease creeps across Kerala, 59,295 people have been put under observation in different districts of the state. Of these, 58,981 are in home isolation and 314 in hospitals. 9776 have been released from quarantine as they have been confirmed negative.

Samples of 4035 symptomatic individuals were sent for testing. Of these, 2744 samples returned negative.
No decision to shut down seven districts: Chief Minister

No decision has been made to enforce a compelte lockdown on 7 districts in Kerala clarified the Chief Minister's Office on Sunday. The state government has not decided to impose any restrictions on the 7 districts of Kerala. However, there have been directives to strictly adhere to the earlier preventive measures and regulations. All interstate buses from Kerala has been asked to stop services from March 23rd onwards.
കോവിഡ് 19: മലപ്പുറം ജില്ലയിൽ ആരാധനാലയങ്ങളില്‍ കൂടുതല്‍ പേര്‍ ഒരുമിച്ചു കൂടുന്നത് നിരീക്ഷിക്കും

കോവിഡ് 19 | വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതല്‍ പേര്‍ ഒരുമിച്ചു കൂടുന്ന സാഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അഭ്യര്‍ഥിച്ചു. ആരാധനാലയങ്ങളില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച് കൂടുതല്‍പേര്‍ ഒത്തു ചേരുന്നത് കര്‍ശനമായി നിയന്ത്രിക്കും. മുഴുവന്‍ ആരാധനാലയങ്ങള്‍ക്കു മുന്നിലും ഇതു വ്യക്തമാക്കുന്ന നോട്ടീസ് പതിപ്പിക്കും. ആരാധനാലയങ്ങളില്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കൂടുതല്‍ ആളുകള്‍ ഒരേ സമയം ഒരുമിച്ചു ചേരുന്നുണ്ടോയെന്ന് പോലീസ് നിരീക്ഷിക്കും. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു.

#BreakTheChain #COVID19Kerala @COVID19_Kerala