COVID-19 Kerala
12.1K subscribers
232 photos
22 videos
7 files
456 links
An initiative by the Government of Kerala to help citizens fight COVID-19 with official updates and verified information on COVID-19 in Kerala.
Download Telegram
Forwarded from CMOKerala
കോവിഡ് 19 നേരിടാൻ സർക്കാർ നിർദേശിക്കുന്ന മുൻകരുതലുകൾ എല്ലാവരും അനുസരിക്കുക.
കോഴിക്കോട് റൂട്ട് മാപ്

#BreakTheChain #COVID19Kerala @COVID19_Kerala
​​എന്താണ് ആരോഗ്യവകുപ്പിൻ്റെ പ്ലാൻ A,B,C

പ്ലാന്‍ എ

ജനുവരി 30ന് ചൈനയിലെ വുഹാനില്‍ നിന്നും വന്ന വിദ്യാര്‍ത്ഥിയിലൂടെ സംസ്ഥാനത്ത് ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്നെ പ്ലാന്‍ എയും പ്ലാന്‍ ബിയും തയ്യാറാക്കുകയും പ്ലാന്‍ എ നടപ്പിലാക്കുകയും ചെയ്തു. 50 സര്‍ക്കാര്‍ ആശുപത്രികളും 2 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 52 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍ എ നടപ്പിലാക്കിയത്. 974 ഐസൊലേഷന്‍ കിടക്കകള്‍ സജ്ജമാക്കുകയും 242 ഐസൊലേഷന്‍ കിടക്കകള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ കണ്ടെത്തുകയും ചെയ്തു. ഇത് ഉദ്ദേശിച്ച ഫലം കാണുകയും സ്ഥിരീകരിച്ച മൂന്ന് പേരും രോഗമുക്തി നേടുകയും മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കുകയും ഒന്നാംഘട്ടം വിജയിക്കുകയും ചെയ്തു.

പ്ലാന്‍ ബി

വുഹാനില്‍ നിന്നും ആദ്യ കേസ് വന്നപ്പോള്‍ പ്ലാന്‍ എയോട് അനുബന്ധമായാണ് പ്ലാന്‍ ബിയും തയ്യാറാക്കിയത്. 71 സര്‍ക്കാര്‍ ആശുപത്രികളും 55 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 126 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍ ബി ആവിഷ്‌ക്കരിച്ചത്. 1408 ഐസൊലേഷന്‍ കിടക്കകള്‍ സജ്ജമാക്കുകയും 17 ഐസൊലേഷന്‍ കിടക്കകള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ കണ്ടെത്തുകയും ചെയ്തു. ഇപ്പോള്‍ പ്ലാന്‍ എയാണ് നടപ്പിലാക്കി വരുന്നത്. പ്ലാന്‍ എയില്‍ 1000ത്തോളം ഐസൊലേഷന്‍ കിടക്കകളുള്ളതിനാലും അത്രത്തോളം രോഗികളില്ലാത്തതിനനാലും പ്ലാന്‍ ബിയിലേക്ക് കടക്കേണ്ട സാഹചര്യം വന്നിട്ടില്ല.

പ്ലാന്‍ സി

ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ടയിലെ മൂന്നംഗ കുടുംബത്തിനും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അടുത്ത രണ്ട് ബന്ധുക്കള്‍ക്കും മാര്‍ച്ച് 8ന് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് പ്ലാന്‍ സി തയ്യാറാക്കിയത്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തി സാമൂഹ്യ അകലം പാലിച്ച് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൃത്യമായി നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ പ്ലാന്‍ ബിയില്‍ തന്നെ നമുക്ക് പിടിച്ച് നില്‍ക്കാനാകും. അതല്ല വലിയ തോതില്‍ സമൂഹ വ്യാപനമുണ്ടായി കൂടുതല്‍ കേസുകള്‍ ഒന്നിച്ച് വന്നാല്‍ പ്ലാന്‍ സിയിലേക്ക് കടക്കും. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെ പൂര്‍ണ സഹകരണത്തോടെയാണ് പ്ലാന്‍ സി നടപ്പാക്കുക. ഇതിനായി പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെയെല്ലാം അത്യാവശ്യമില്ലാത്ത വിഭാഗങ്ങള്‍ ഒഴിപ്പിച്ച് രോഗികളുടെ എണ്ണം പരമാവധി കുറച്ച് സൗകര്യമൊരുക്കും. 81 സര്‍ക്കാര്‍ ആശുപത്രികളും 41 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 122 ആശുപത്രികളിലായി 3028 ഐസൊലേഷന്‍ കിടക്കകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുകൂടാതെ പ്ലാന്‍ ബിയിലും സിയിലുമായി 218 ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ പ്ലാന്‍ സിയില്‍ കൂടുതല്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തും.

#BreakTheChain #COVID19outbreak
@COVID19_Kerala
ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍  സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെതായ പേരില്‍ സൗജന്യമായി ഭക്ഷ്യസാധാനങ്ങള്‍ എല്ലാ റേഷന്‍ കാര്‍ഡിലും കോവിഡ് ബോണസായി കൊടുക്കുന്നു എന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടു. കൊവിഡ്-19 ന്‍റെ സാഹചര്യത്തില്‍ ഇത്തരം വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കുന്നതാണ്. പൊതുമരാമത്ത് വകുപ്പിന് ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന ഉത്തരവാദിത്വമില്ല.
വ്യാജ പ്രചരണം നടത്താതിരിക്കുക.
#BreakTheChain #COVID19Kerala
@COVID19_Kerala
‼️കേരളത്തിന് പുറത്തു നിന്ന് വരുന്ന വ്യക്തികളെ കൊണ്ടു വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്കുള്ള നിർദേശങ്ങൾ

⭕️ 3 ലെയർ മാസ്‌ക് നിർബന്ധമായും ധരിക്കുക.

⭕️ വാഹനത്തിലെ എ സി ഒഴിവാക്കി ജനാലകൾ തുറന്നിട്ട്് വായു സഞ്ചാരം ഉറപ്പാക്കുക.

⭕️ ഹസ്തദാനം ഒഴിവാക്കുക.

⭕️ വ്യക്തികളെ പുറകിലത്തെ സീറ്റിൽ ഇരുത്തി മാത്രം യാത്ര ചെയ്യുക.

⭕️ യാത്രയ്ക്ക് ശേഷം വാഹനത്തിന്റെ ഉൾവശം ബ്ലീച്ച് ലായനി ഉപയോഗിച്ച് തുടയ്ക്കുക.

⭕️ ഹാൻഡ് സാനിറ്റൈസർ വാഹനങ്ങളിൽ സൂക്ഷിക്കുക.

⭕️ ലഘുഭക്ഷണങ്ങളും പാനീയങ്ങളും വാഹനത്തിൽ കരുതുക.

⭕️ വാഹനം യാത്രാമദ്ധ്യേ നിർത്തുകയോ വ്യക്തികൾ പുറത്തിറങ്ങാനോ പാടില്ല.

⭕️ ഏതെങ്കിലും തരത്തിലുളള ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും കേരളത്തിന് പുറത്തു നിന്നും വരുന്ന വ്യക്തിയാണെന്ന്് അറിയിക്കുകയും ചെയ്യുക.

#BreakTheChain #COVID19Kerala @COVID19_Kerala
‼️ വ്യാപാര സ്ഥാപനങ്ങളിലെയും ഷോപ്പിംഗ് മാളുകളിലെയും ജീവനക്കാരുടെ ശ്രദ്ധയ്ക്ക്

⭕️ എല്ലാ സ്ഥാപനങ്ങളിലും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകഴുകുന്നതിനുള്ള സൗകര്യം ഉറപ്പു വരുത്തുക.

⭕️ കൈകഴുകുന്ന സ്ഥലത്ത് കൈകഴുകുന്ന ഘട്ടങ്ങള്‍ കാണിക്കുന്ന പോസ്റ്ററുകള്‍ പതിപ്പിക്കുക.

⭕️ ജീവനക്കാരും ഉപഭോക്താക്കളും സാമൂഹിക അകലം പാലിക്കുക.

⭕️ രോഗലക്ഷണങ്ങള്‍ ഉള്ള ജീവനക്കാര്‍ ജോലിക്ക് വരാതിരിക്കാന്‍ സ്ഥാപന ഉടമ ശ്രദ്ധിക്കുക.

⭕️ സ്ഥാപനത്തില്‍ ദിശ, കണ്‍ട്രോള്‍ റൂമുകള്‍ എന്നിവയുടെ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കുക.

⭕️ പരമാവധി ഓണ്‍ലൈന്‍ പണമിടപാട് നടത്തുക.

⭕️ പേയ്‌മെന്റ് കൗണ്ടറില്‍ ഇരിക്കുന്ന ജീവനക്കാരും ഉപഭോക്താക്കളും പണമിടപാടിന് ശേഷം കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.

#BreakTheChain #COVID19Kerala @COVI19_Kerala
‼️ സലൂണിലെയും ബ്യൂട്ടി പാര്‍ലറിലെയും ജീവനക്കാര്‍ എടുക്കേണ്ട മുന്‍കരുതലുകള്‍

⭕️ സ്ഥാപനത്തിന്റെ വാതിലിനടുത്തും ക്യാഷ് കൗണ്ടറിലും സാനിറ്റൈസര്‍ വയ്ക്കുക.

⭕️ ഉപഭോക്താക്കളുമായുള്ള സമ്പര്‍ക്കത്തിന് മുന്‍പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.

⭕️ സാമൂഹിക അകലം പാലിക്കാന്‍ സാധ്യമല്ലാത്ത തൊഴിലായതിനാല്‍ രോഗ സംക്രമണം തടയാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും ജീവനക്കാര്‍ എടുക്കുക.

⭕️ മൂന്ന് ലെയര്‍ മാസ്‌ക് ഉപയോഗിക്കുക.

⭕️ കൂടുതല്‍ ഉഭോക്താക്കള്‍ ഒരേ സമയം സലൂണ്‍,പാര്‍ലറില്‍ എത്തുന്നത് നിരുത്സാഹപ്പെടുത്തുക.

#BreakTheChain #COVID19Kerala @COVID19_Kerala
Forwarded from CMOKerala
കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
ലോക്ഡൗണിന്റെ ഭാഗമായി അവശ്യസാധനം, മരുന്ന് എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തും, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും തുറക്കും, മറ്റ് കടകള്‍ അടക്കണം.
സംസ്ഥാന അതിര്‍ത്തി അടക്കും .പൊതുഗതാഗതം ഉണ്ടാവില്ല, സ്വകാര്യബസും ഓടില്ല.സ്വകാര്യവാഹനങ്ങള്‍ അനുവദിക്കും. പെട്രോള്‍ പമ്പുകളും എല്‍പിജി വിതരണവും അനുവദിക്കും. റെസ്റ്റോറെന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല, ഹോം ഡെലിവറി നടത്താം. ആവശ്യമായ സുരക്ഷാ ക്രമീകരണം ഒരുക്കി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ ആളുകള്‍ വരുന്ന എല്ലാ ചടങ്ങുകളും നിര്‍ത്തി വെക്കും.
Forwarded from CMOKerala