COVID-19 Kerala
12.7K subscribers
232 photos
22 videos
7 files
456 links
An initiative by the Government of Kerala to help citizens fight COVID-19 with official updates and verified information on COVID-19 in Kerala.
Download Telegram
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം 5 മണിക്ക് ആരംഭിക്കും. റമദാൻ തുടങ്ങിയ സാഹചര്യത്തിലാണ് ഈ മാറ്റം
Forwarded from CMOKerala
കോവിഡ് - 19 ഇതര ഗുരുതര രോഗം ബാധിച്ചവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ വാങ്ങി നല്‍കും. ലോക്ക്ഡൗണ്‍മൂലം വരുമാനം നിലച്ച നിര്‍ദ്ധനരായ ഡയാലിസിസ് രോഗികള്‍, അവയവം മാറ്റിവച്ച മറ്റു രോഗികള്‍, അര്‍ബുദരോഗ ബാധിതര്‍ എന്നിവര്‍ക്ക് പ്രയോജനം ലഭിക്കും. ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ മരുന്നുകള്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍ നിന്നും ലഭിക്കുവാന്‍ കാലതാമസം വരുന്നപക്ഷം കാരുണ്യ, നീതി സ്റ്റോറുകളില്‍ നിന്നും വാങ്ങുന്നതിനുള്ള അനുമതിയും തദ്ദേശസ്വയംഭരണ വകുപ്പ് നല്‍കിയിട്ടുണ്ട്.

പിണറായി വിജയൻ
മുഖ്യമന്ത്രി
​​സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ ഷാര്‍ജയില്‍ നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. കൊല്ലം ജില്ലയിലുള്ള ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്. കൊല്ലം, കോട്ടയം ജില്ലയിലെ ഓരോരുത്തര്‍ ഷാര്‍ജയില്‍ നിന്നും കോട്ടയം ജില്ലയിലെ ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. കണ്ണൂര്‍, കൊല്ലം, കോട്ടയം ജില്ലകളിലെ ഓരോരുത്തര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് 7 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന ഒരാള്‍) ജില്ലകളില്‍ നിന്നുള്ള രണ്ട് പേരുടെ വീതവും വയനാട് ജില്ലയില്‍ നിന്നുള്ള ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 338 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 116 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,004 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 20,580 പേര്‍ വീടുകളിലും 464 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 132 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 22,360 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 21,457 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
COVID-19 Kerala pinned «​​സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ ഷാര്‍ജയില്‍ നിന്നും ഒരാള്‍…»
I&PRDKERALA BULLETIN
ENGLISH, APRIL 25

Kerala’s Pravasi return plan a role model for other States: Central Cabinet Secretary
 
Thiruvananthapuram, April 25: Kerala Chief Minister, Shri Pinarayi Vijayan today informed that Shri Rajiv Gauba IAS, Cabinet Secretary has appreciated the efforts of the State Government in taking up the cause of the Pravasi Malayalees and chalking out a concrete plan for their return and rehabilitation, once they are back in Kerala. The Cabinet Secretary has commended that Kerala’s plans for the Pravasis can be a role model for other states to follow and implement.
 
The Cabinet Secretary expressed this view today during a video conference meeting with the Chief Secretaries of the States. The Centre is satisfied with the interventions of the State Government in handling the Covid situation.
 
Shri Tom Jose IAS Chief Secretary of Kerala had presented in detail the steps being planned by the State Government in bringing back the non-resident Keralites, once the restrictions on international flights to India are revoked, and also the action to be taken once they are back in Kerala. Harsh Vardhan Shringla IFS, Foreign Secretary has informed the Chief Secretary that fruitful interventions would be done in this regard by the Central Government.
 
Meanwhile, the Chief Minister said that the State Government is expecting a financial assistance package from the Centre. “The State is going through a financial crisis and we have reiterated our demand during today’s VC meeting. We are expecting a comprehensive package for the State as well as sector-specific packages. We would also repeat the same on Monday during the VC meeting of the Prime Minister with the State Chief Ministers. We hope they would consider our request favourably.”
 
The CM also announced that non-resident Keralites and students in other states can register on the NORKA website if they wish to come back to Kerala after the lockdown period, as per the guidelines of the Central Government. “This would give us an idea of how many people are there, who plans to return to the State and we would be able to prepare accordingly. We understand the Central Government is working on bringing back the non-resident Indians from abroad. We will work out a plan for the students in other States also.”
Kerala Covid-19 Tracker
Seven recoveries & Seven new cases, total 116 patients under treatment
 
Thiruvananthapuram, April 25: Seven new cases of Covid-19 were reported in Kerala today - three each from Kottayam and Kollam districts, and one in Kannur district. Chief Minister, Shri Pinarayi Vijayan informed that one patient in Kollam district is a healthcare worker. Two have returned from Sharjah while one has come from Maharashtra. Three have got from primary contact.
 
Meanwhile, seven patients under treatment for Coronavirus infection have tested negative today. Two each in Kozhikode, Kannur and Kasargod districts and one from Wayanad districts are those who recovered.
 
The total number of confirmed cases of Covid-19 in Kerala is 457 and 116 patients are under treatment in different districts with 338 patients having recovered. Kannur district has the maximum number of 55 patients followed by 15 in Kasargod district and 11 in Kozhikode districts. There are no positive cases currently in Wayanad, Thrissur and Alappuzha districts.
 
21,044 persons are under observation across the State with 20,580 persons under surveillance at their homes and 464 under isolation at hospitals. 132 people were admitted to hospitals today.
 
22, 360 samples have so far been sent for testing and the results of 21,475 samples have come negative with no infection.
 
The Chief Minister informed that an 84-year old Coronavirus patient who was in a serious condition at the Kozhikode Medical College has recovered well. “It’s an achievement for our health care system that such an aged person with multiple complications including liver disease could be saved.”
 
The CM also announced that cancer surgery has restarted at the Regional Cancer Centre (RCC) at Thiruvananthapuram and all cancer patients scheduled for surgery would be mandatorily tested for Covid-19 before the surgery. This would ensure that both patients and the medical staff are protected. These tests would be done at the adjacent Thiruvananthapuram Medical College till the Coronavirus lab at RCC gets approval from ICMR.
 
Minister of Health & Social Justice, Smt K K Shailaja; Revenue Minister, Shri E Chandrasekharan, and Chief Secretary, Shri Tom Jose IAS were also present during the briefing.
കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്‍റെ ശക്തിയാണ് കോവിഡ്-19 വ്യാപനം തടയാന്‍ സഹായിക്കുന്ന പ്രധാന ഘടകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യവിദഗ്ധര്‍ പങ്കെടുക്കുന്ന കോവിഡ് രാജ്യാന്തര പാനല്‍ ചര്‍ച്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരും പൊതുസമൂഹവും ഒന്നിച്ചുനിന്നാണ് ഈ മഹാമാരിയെ നേരിടുന്നത്. പ്രതിരോധത്തിനും ചികിത്സയ്ക്കും ഒരു പോലെ ഊന്നല്‍ നല്‍കുന്ന കേരളത്തിന്‍റെ ആരോഗ്യസംവിധാനം നീണ്ടകാലത്തെ പരിശ്രമത്തിലുടെ പക്വത നേടിയതാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആരോഗ്യസംവിധാനമാണ് ഉയര്‍ന്ന മാനവവികസന സൂചികകള്‍ നേടാന്‍ കേരളത്തെ സഹായിച്ചത്.

രാജ്യത്തെ ആദ്യ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. വുഹാനില്‍ നിന്ന് വന്ന വിദ്യാര്‍ത്ഥികളില്‍ ജനുവരിയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചതു മുതല്‍ കേരളം ത്രിതല തന്ത്രത്തിലൂടെ ഇതിനെ നേരിടുകയാണ്. ജനസാന്ദ്രത കൂടുതലുള്ള കേരളത്തില്‍ രോഗവ്യാപനത്തിന്‍റെ സാധ്യത സാധാരണ ഗതിയില്‍ കൂടുതലാണ്. മാത്രമല്ല, കേരളത്തില്‍ നിന്നുള്ള ധാരാളം പേര്‍ രാജ്യത്തിനു പുറത്ത് ജോലി ചെയ്യുന്നുണ്ട്. തുടക്കത്തില്‍ തന്നെ പ്രായാധിക്യമള്ളവരുടെയും രോഗസാധ്യത കൂടുതലുള്ളവരുടെയും സംരക്ഷണത്തിന് സംസ്ഥാനം കൂടുതല്‍ ശ്രദ്ധ നല്‍കി. മാനസികാരോഗ്യ കാര്യത്തിലും സര്‍ക്കാര്‍ ശ്രദ്ധിച്ചു.

പൊതുജനാരോഗ്യ സംവിധാനത്തില്‍ കേരളത്തില്‍ കൂടുതലായി മുതല്‍മുടക്കുന്നുമുണ്ട്. ഈ സര്‍ക്കാര്‍ വന്ന ശേഷം ആവിഷ്കരിച്ച ആര്‍ദ്രം മിഷനിലൂടെ ആരോഗ്യമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. ജീവിതശൈലീ രോഗങ്ങളും മൂന്നാം തലമുറ രോഗങ്ങളും നേരിടുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും മികച്ച നിലവാരത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. വൈദ്യശാസ്ത്ര ഗവേഷണ രംഗത്തും കേരളം ശ്രദ്ധിക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സഡ് വൈറോളജി സ്ഥാപിച്ചത് ഇതിന് തെളിവാണ്. ലോകപ്രശസ്തരായ വിദഗ്ധര്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിക്കുന്നു എന്നത് അഭിമാനകരമാണ്. ഈ സാമ്പത്തിക വര്‍ഷം തന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങും.

സംസ്ഥാനത്തെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധത്തില്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പുറമെ സാമൂഹ്യ സന്നദ്ധ സേനയും രംഗത്തുണ്ട്. പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് സഹായത്തിന് എത്തുന്നതിനാണ് 3 ലക്ഷത്തിലധികം അംഗങ്ങളുള്ള സാമൂഹ്യ സേന രൂപീകരിച്ചത്. സേനാംഗങ്ങള്‍ പ്രാദേശിക സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രശംസനീയമായ സാമൂഹ്യസേവനവും ദുരിതാശ്വാസവുമാണ് നടത്തുന്നത്.

സംസ്ഥാനത്ത് രോഗബാധ കണ്ടതുമുതല്‍ കേരളത്തിന്‍റെ സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ആരോഗ്യവകുപ്പിനും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. പ്രതിരോധത്തിന്‍റെ ഭാഗമായി ബ്രെയ്ക് ദ ചെയിന്‍ പ്രചാരണം ആരംഭിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളും സന്നദ്ധ ഗ്രൂപ്പുകളും മാസ്കുകളും സാനിറ്റൈസറുകളും ഉണ്ടാക്കാന്‍ തുടങ്ങി. മുന്‍കരുതല്‍ എന്ന നിലയ്ക്ക് കൂടുതല്‍ ക്വാറന്‍റൈന്‍ സൗകര്യങ്ങള്‍ ഒരുക്കിവെച്ചു. സമൂഹത്തിലെ എല്ലാവിഭാഗം ആളുകളുടെയും നിര്‍ദേശങ്ങളും ഉപദേശങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചു. മഹാമാരിയുടെ ഭീഷണി ഒഴിഞ്ഞുപോയിട്ടില്ല എന്ന് സര്‍ക്കാരിന് അറിയാം. അതുകൊണ്ട് നിതാന്ത ജാഗ്രത തുടരുകയാണ്.

സംസ്ഥാനത്തിന്‍റെ ഉല്‍പാദന മേഖലകള്‍ എല്ലാം സ്തംഭിച്ചുകിടക്കുകയാണ്. അതുകൊണ്ടു തന്നെ വലിയ വിഭാഗം ജനങ്ങള്‍ ജീവനോപാധിയില്ലാതെ പ്രയാസപ്പെടുകയാണ്. ഈ പ്രശ്നവും കൂടി നേരിടുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിന്‍റെ ഭാഗമായാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ മാര്‍ച്ച് 19 ന് 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സൗജന്യ റേഷന്‍, സൗജന്യ ഭക്ഷണ സാധനങ്ങള്‍, പലിശരഹിത വായ്പ, തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ തൊഴില്‍, അഡ്വാന്‍സായി ക്ഷേമ പെന്‍ഷനുകള്‍ എന്നിവ ഇതിന്‍റെ ഭാഗമായി നടപ്പാക്കി. അതിഥിതൊഴിലാളികളെ സംരക്ഷിക്കുന്നതിന് പ്രത്യേകം നടപടികള്‍ സ്വീകരിച്ചു. ഈ തരത്തില്‍ ജനങ്ങളെ ഒന്നിച്ചു നിര്‍ത്തിയും സര്‍ക്കാര്‍ സംവിധാനങ്ങളെ മുഴുവന്‍ ജാഗ്രതപ്പെടുത്തിയുമാണ് മഹാമാരിയെ നേരിടുന്നത്.

ആരോഗ്യപ്രവര്‍ത്തകരും പോലീസും ജനങ്ങളും ഒന്നിച്ചു നീങ്ങുന്നുവെന്നത് കോവിഡ് വ്യാപനം തടയുന്നതില്‍ കേരളത്തെ സഹായിച്ചിട്ടുണ്ട്. ഈ പോരാട്ടത്തില്‍ കേരളം വിജയിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. കേരളത്തിലുള്ള ശസ്ത്രജ്ഞരുടെയും പ്രവാസികളായ വിദഗ്ധരുടെയും ഉപദേശ നിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോഷക സമൃദ്ധമായ ഭക്ഷണ ശൈലിയിലൂടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനാകും. രോഗങ്ങളെ അതിജീവിക്കാൻ പ്രതിരോധ ശേഷി അത്യാവശ്യമാണ്. അതിനാൽ നമ്മുടെ ഭക്ഷണത്തിലും വേണം പ്രത്യേക ശ്രദ്ധ.
​​ഇന്ന് 11 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

4 പേര്‍ രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 123 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 342

പുതുതായി 3 ഹോട്ട് സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും (സ്‌പെയിന്‍) രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

സംസ്ഥാനത്ത് 4 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 342 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,127 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 19,665 പേര്‍ വീടുകളിലും 462 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 99 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 22,954 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 21,997 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

പുതുതായി 3 ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, ശാസ്താംകോട്ട, കോട്ടയം ജില്ലയിലെ മണര്‍ക്കാട് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 87 ആയി.
COVID-19 Kerala pinned «​​ഇന്ന് 11 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 4 പേര്‍ രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 123 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 342 പുതുതായി 3 ഹോട്ട് സ്‌പോട്ടുകള്‍ കൂടി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്…»
കോവിഡ് പരിശോധന കൂടുതലായി നടത്താന്‍
മുഖ്യമന്ത്രിയുടെ നിര്‍ദേശം

കോവിഡ്-19 പരിശോധന എല്ലാ ജില്ലകളിലും കൂടുതലായി നടത്താന്‍ ജില്ലാ കലക്ടര്‍മാരോടും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

രോഗലക്ഷണമില്ലാത്തവരെയും പരിശോധനയ്ക്ക് വിധേയമാക്കണം. അതിനാവശ്യമായ കിറ്റ് സര്‍ക്കാര്‍ ലഭ്യമാക്കും. ഇപ്പോള്‍ ക്വറന്‍റൈനില്‍ കഴിയുന്ന മുഴുവന്‍ പേരെയും പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയണം.

കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍മാരുമായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും ജില്ലാ പോലീസ് മേധാവികളുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡ് പ്രതിരോധത്തിനും ലോക്ഡൗണ്‍ പ്രാവര്‍ത്തികമാക്കുന്നതിനും നല്ല ഏകോപനത്തോടെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. തുടര്‍ന്നും ഈ രീതിയില്‍ മുന്നോട്ടുപോകണം. ലോക്ഡൗണ്‍ ജനങ്ങള്‍ക്ക് വിവരണാതീതമായ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഈ ഘട്ടത്തില്‍ ഒരുപാട് ഇളവുകള്‍ നല്‍കാനാവില്ല. ഉദ്യോഗസ്ഥര്‍ ഉറച്ചനിലപാട് എടുക്കണം. എന്നാല്‍ ജനങ്ങളോടുള്ള സമീപനം സൗഹാര്‍ദപരവും സഹാനുഭൂതിയുള്ളതുമാകണം.

ഹോട്ട്സ്പോട്ട് ആയ മേഖലകളില്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റില്ല. അതുകൊണ്ട് ഭക്ഷ്യസാധനങ്ങള്‍ വീടുകളില്‍ എത്തുന്നു എന്ന് ഉറപ്പാക്കണം.

മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ നാട്ടിലേക്ക് വരാന്‍ ധാരാളമായി അപേക്ഷിക്കുന്നുണ്ട്. എന്നാല്‍ തീരുമാനമെടുക്കുമ്പോള്‍ പ്രായോഗിക സമീപനം വേണം. അനുവദിക്കാന്‍ കഴിയാത്ത കേസുകള്‍ അപേക്ഷകരെ ബോധ്യപ്പെടുത്തണം. അവരുടെ വികാരം കണക്കിലെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിര്‍ത്തി ജില്ലകളില്‍ പുതിയ കേസുകള്‍ വരുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കണം. പോലീസും ആരോഗ്യവകുപ്പും യോജിച്ച് ഇക്കാര്യങ്ങള്‍ ചെയ്യണം. കാട്ടിലെ ഊടുവഴികളിലൂടെ നടന്ന് കേരളത്തിലേക്ക് ആളുകള്‍ വരുന്നതു തടയാന്‍ വനം വകുപ്പിന്‍റെ സഹകരണത്തോടെ പോലീസ് നടപടി സ്വീകരിക്കണം.

റമദാന്‍ കാലമാണെങ്കിലും പള്ളികളില്‍ കൂട്ട പ്രാര്‍ത്ഥനയോ ആളുകള്‍ കൂടുന്ന ചടങ്ങോ ഉണ്ടാകില്ലെന്ന് എല്ലാ മതസംഘടനകളും മതനേതാക്കളും ഉറപ്പുനല്‍കിയിട്ടുണ്ട്. അതു നടപ്പായിട്ടുമുണ്ട്. എന്നാല്‍ താഴെ തട്ടില്‍ ചില പള്ളികളില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നതായി റിപ്പോര്‍ട്ടുണ്ട്. അതൊഴിവാക്കാനുള്ള  നടപടി സ്വീകരിക്കണം.

വ്യാജമദ്യം തടയാന്‍ കര്‍ശന നടപടി വേണം. അത്യാവശ്യ മരുന്നുകള്‍ രോഗികള്‍ക്ക് ലഭ്യമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കുന്നുണ്ട്. ജില്ലാ ഭരണസംവിധാനവും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം.

കൃഷിസംബന്ധമായ ജോലികള്‍ തടസ്സമില്ലാതെ നടക്കണം. പച്ചക്കറിപോലെ കേടുവന്നു പോകുന്ന സാധനങ്ങള്‍ എത്രയും വേഗം ശേഖരിച്ച് വിപണികളില്‍ എത്തിക്കണം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശേഖരിച്ച കശുവണ്ടി ഫാക്ടറികളിലെത്തിക്കാന്‍ സൗകര്യമുണ്ടാക്കണം.

ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ ജില്ലാ ഭരണസംവിധാനങ്ങളും ശ്രദ്ധിക്കണം. മൊത്തവ്യാപാരികളുമായി ഇക്കാര്യത്തില്‍ ബന്ധപ്പെടണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുവാഹനങ്ങള്‍ കൊണ്ടുവരുന്ന ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയും കൃത്യമായി നിരീക്ഷിക്കണം. അവരിലൂടെ രോഗം പടരുന്ന സ്ഥിതി ഉണ്ടാകരുത്. ഡ്രൈവര്‍മാര്‍ക്ക് താമസ സൗകര്യം നല്‍കണം. അവരെ ചുറ്റിക്കറങ്ങാന്‍ അനുവദിക്കരുത്.

മഴക്കാല പൂര്‍വ ശുചീകരണം അടിയന്തരമായി പൂര്‍ത്തിയാക്കണം. നദികളിലും തോടുകളിലും കനാലുകളിലും അടിഞ്ഞുകൂടിയിട്ടുള്ള എക്കല്‍ കാലവര്‍ഷം മുന്നില്‍കണ്ട് നീക്കണം.

പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരും ആലോചിക്കുന്നുണ്ട്. കേരളം നേരത്തെ തന്നെ ഈ ആവശ്യം ഉന്നയിച്ചതാണ്. അതു നടപ്പാകുമ്പോള്‍ പതിനായിരങ്ങളായിരിക്കും കേരളത്തിലേക്ക് വരിക. അതു മുന്നില്‍ കണ്ടുള്ള നടപടികള്‍ വേണം. എയര്‍പോര്‍ട്ടില്‍ രോഗപരിശോധനയ്ക്ക് വിപുലമായ സംവിധാനം വേണം. എയര്‍പോര്‍ട്ടിനടുത്തു തന്നെ ക്വാറന്‍റൈന്‍ സൗകര്യം ഉണ്ടാകണം. എല്ലാവര്‍ക്കും പ്രത്യേകം ടോയ്ലെറ്റ് സൗകര്യം ഉറപ്പാക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റണം. ക്വാറന്‍റൈനിലുള്ളവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം വേണം. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ കാര്യമായി ഇടപെടണം.

ആരോഗ്യമന്ത്രി കെ.കെ. ശൈലജ, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവരും തൃശ്ശൂരില്‍ മന്ത്രി എ.സി. മൊയ്തീനും പങ്കെടുത്തു.
Forwarded from CMOKerala
​​സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും (സ്‌പെയിന്‍) രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

സംസ്ഥാനത്ത് 4 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 342 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,127 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 19,665 പേര്‍ വീടുകളിലും 462 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 99 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 22,954 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 21,997 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

പുതുതായി 3 ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, ശാസ്താംകോട്ട, കോട്ടയം ജില്ലയിലെ മണര്‍ക്കാട് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 87 ആയി.
11 new cases & Four recoveries today, total 123 patients under treatment

Thiruvananthapuram, April 26: Kerala Minister of Health & Social Justice, Smt K K Shailaja informed that 11 new cases of the Coronavirus infection were confirmed in the State today - six persons from Idukki district and five in Kottayam district. While one person has returned to Kerala from overseas, three have come back from neighbouring states and seven are cases of local transmission. This includes one Doctor in Idukki district and two healthcare workers in Kottayam district.

At the same time, four patients under treatment for Covid-19 have recovered. One patient each from Thiruvananthapuram, Malappuram, Kannur and Kasargod districts are those who tested negative today. This takes the total number of recovered cases in Kerala to 342 as 123 patients are still under treatment in different hospitals in the State.

Across various districts, 20,127 persons are still under surveillance with 19,665 under observation at their homes and 462 in isolation wards in hospitals. 99 people were hospitalised today.

Till now, 22, 954 samples with symptoms have been sent for testing and the results of 21,997 samples have come negative with no infection.
Today, three new places were further declared as hotspots taking the total number of hotspots in the State to 87. They are Chathannoor and Sasthamkotta in Kollam district and Manarcad in Kottayam district.
Chief Minister instructs District officials to ramp up Covid testing

Chief Minister, Shri Pinarayi Vijayan has directed all District Collectors and District Medical Officers in the State to increase the number of Covid-19 detection tests being done in all districts. The Chief Minister gave this instruction today during a video conference meeting with District Collectors, District Medical Officers and District Police Chiefs to evaluate the Covid preventive measures being conducted across the State.
“People who don’t have any symptoms should be tested and the government will provide the necessary testing kits for the same. Now all the people under quarantine should also be tested”, he added.
കോവിഡ് പരിശോധനാ ഫലം ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കുന്നുണ്ട്: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

പത്രസമ്മേളനം വരെ പരിശോധനാ ഫലം രഹസ്യമായി വയ്ക്കുന്നില്ല

തിരുവനന്തപുരം: കോവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ പരിശോധനാ ഫലം 24 മണിക്കൂര്‍വരെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി രഹസ്യമായി വയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇത്തരമൊരു പ്രസ്താവന നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ മനോവീര്യം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. സംസ്ഥാനത്തിന്റെ വിവിധ വൈറോളജി ലാബുകളില്‍ നിന്നുള്ള കോവിഡ് പരിശോധന ഫലങ്ങള്‍ നെഗറ്റീവായാല്‍ സാമ്പിളുകള്‍ അയച്ച ആശുപത്രികള്‍ക്കും പോസിറ്റീവായാല്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കുമാണ് അയയ്ക്കുന്നത്. പോസിറ്റീവായ കേസുകള്‍ സൂക്ഷ്മ പരിശോധന നടത്തി ഒട്ടും കാലതാമസമില്ലാതെ അതത് ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ക്ക് അയച്ച് കൊടുക്കുന്നു. ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ അതനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു. ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലോ ആശുപത്രികളിലോ ഉള്ളയാളിന്റേയോ സാമ്പിളുകളാണ് എടുത്ത് പരിശോധനയ്ക്കായി അയക്കുന്നത്. അതിനാല്‍ തന്നെ ഇവരെ ഉടന്‍ തന്നെ രോഗ പകര്‍ച്ച ഉണ്ടാകാതെ ഐസൊലേഷന്‍ ചികിത്സയിലാക്കാന്‍ സാധിക്കുന്നു. ഇതോടൊപ്പം സമാന്തരമായി കോണ്ടാക്ട് ട്രെയിസിംഗും നടക്കുന്നുണ്ട്. 6 മണിയുടെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് ശേഷം വരുന്ന പോസിറ്റീവ് ഫലങ്ങളും ഒട്ടും വൈകിക്കാതെ ഇതേ നടപടികളാണ് സ്വീകരിക്കുന്നത്. അതേസമയം ഈ കണക്കുകള്‍ കൂടി പിറ്റേദിവസത്തെ പത്രസമ്മേളത്തില്‍ കൂട്ടിച്ചേര്‍ത്ത് പറയുകയാണ് ചെയ്യുക. അതായത് മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനായി അതത് ജില്ലകളില്‍ അപ്പപ്പോള്‍ വിവരമറിയിക്കുന്നെങ്കിലും ആകെ എണ്ണത്തില്‍ കൂട്ടിച്ചേര്‍ത്ത് പറയുന്നത് തൊട്ടടുത്ത ദിവസമാണ്. കണക്കില്‍ കൃത്യത ഉണ്ടാകാന്‍ ഇതാണ് ശരിയായ രീതി. ഇതാണ് ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നത്. വളരെ സുതാര്യമായാണ് ഈ പ്രക്രിയ നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരണമടഞ്ഞ കുഞ്ഞിന് ജന്മനാതന്നെ ഗുരുതരമായ അസുഖങ്ങളാണ് ഉണ്ടായിരുന്നത്. ഗുരുതരമായ ന്യൂമോണിയ ബാധിച്ച കുട്ടിയെ മഞ്ചേരി പ്രശാന്തി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. ജന്മനാ ഹൃദയസംബന്ധമായ അസുഖമുള്ള കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമായതിനെ തുടര്‍ന്ന് ഏപ്രില്‍ 20ന് പുലര്‍ച്ചെ 3.30 ന് കോഴിക്കോട് ഐ.എം.സി.എച്ച്.ലേക്ക് ആംബുലന്‍സില്‍ മാറ്റി. ഏപ്രില്‍ 21ന് കൂട്ടിയെ കോവിഡ് പരിശോധനക്ക് വിധേയമാക്കുകയും പോസിറ്റീവ് ഫലം ലഭിക്കുകയും ചെയ്തു. തീവ്ര പരിചരണ വിഭാഗത്തില്‍ വിദഗ്ധ പരിചരണം നല്‍കിയെങ്കിലും വെന്റിലേറ്ററില്‍ ആയിരുന്ന കുട്ടി 24ന് രാവിലെ 8 മണിയോടെ മരണപ്പെട്ടു. കുഞ്ഞിന് ജന്മനാ തന്ന ബര്‍ത്ത് ആസഫിക്‌സ്യ, കഞ്ചനിറ്റല്‍ ഹര്‍ട്ട് ഡിസീസ്, ആന്റീരിയര്‍ ചെസ്റ്റ് വാള്‍ ഡീഫോര്‍മിറ്റി തുടങ്ങിയ അസുഖങ്ങളുണ്ടായിരുന്നു. ഇത്രയൊക്കെ ചികിത്സാ ചരിത്രമുള്ള ഈ കുഞ്ഞിന്റെ മരണത്തില്‍ പോലും വ്യാഖ്യാനം കണ്ടെത്തുന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്നും മന്ത്രി വ്യക്തമാക്കി.
​​സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും ഇടുക്കി ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ വിദേശത്ത് നിന്നും (യു.എസ്.എ.) 5 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നവരാണ്. 7പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ കോട്ടയം ജില്ലയിലെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്.

സംസ്ഥാനത്ത് 13 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേരുടേയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേരുടേയും തിരുവനന്തപുരം, എറണാകുളം (മലപ്പുറം സ്വദേശി), മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 355 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,301 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 19,812 പേര്‍ വീടുകളിലും 489 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 23,271 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 22,537 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പില്‍ നിന്ന് 875 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 611 സാമ്പിളുകള്‍ നെഗറ്റീവായി. സമൂഹത്തില്‍ കോവിഡ് പരിശോധന ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 26ന് 3056 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

കോട്ടയം, ഇടുക്കി ജില്ലകളെ റെഡ് സോണാക്കി പ്രഖ്യാപിച്ചു. പുതുതായി 6 ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, ഇരട്ടയാര്‍, കോട്ടയം ജില്ലയിലെ അയ്മനം, വെള്ളൂര്‍, അയര്‍കുന്നം, തലയോലപ്പറമ്പ് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 93 ആയി.